Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസിയുടെ ഭാര്യയും അയൽവാസി യുവാവും തമ്മിലുള്ള അടുപ്പം കണ്ടപ്പോൾ ആദ്യം രംഗത്തെത്തി താക്കീത് ചെയ്തത് നാട്ടുകാർ; ഇന്നലെ രാവിലെ നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് പുതുതായി നിർമ്മിക്കുന്ന വീടിനുള്ളിൽ ഷിനു കെട്ടിത്തൂങ്ങി നിൽക്കുന്നത്; യുവതിയുടെ മാതാവ് ഓടി വീട്ടിൽക്കയറി നോക്കിയപ്പോൾ കണ്ടത് കഴുത്തിൽ ഷാൾ ചുറ്റി അനക്കമില്ലാത്ത നിലയിൽ കട്ടിലിൽ കിടക്കുന്ന മകളെയും; പ്രവാസിയുടെ ഭാര്യയുടെ കൊലപാതകവും അയൽവാസിയുടെ ആത്മഹത്യയും ആറ്റിങ്ങലിനെ നടുക്കുന്നു

പ്രവാസിയുടെ ഭാര്യയും അയൽവാസി യുവാവും തമ്മിലുള്ള അടുപ്പം കണ്ടപ്പോൾ ആദ്യം രംഗത്തെത്തി താക്കീത് ചെയ്തത് നാട്ടുകാർ; ഇന്നലെ രാവിലെ നിലവിളി കേട്ട്  ഓടിക്കൂടിയവർ കണ്ടത് പുതുതായി നിർമ്മിക്കുന്ന വീടിനുള്ളിൽ ഷിനു കെട്ടിത്തൂങ്ങി നിൽക്കുന്നത്; യുവതിയുടെ മാതാവ് ഓടി വീട്ടിൽക്കയറി നോക്കിയപ്പോൾ  കണ്ടത് കഴുത്തിൽ ഷാൾ ചുറ്റി അനക്കമില്ലാത്ത നിലയിൽ കട്ടിലിൽ കിടക്കുന്ന മകളെയും; പ്രവാസിയുടെ ഭാര്യയുടെ കൊലപാതകവും അയൽവാസിയുടെ ആത്മഹത്യയും ആറ്റിങ്ങലിനെ നടുക്കുന്നു

എം മനോജ് കുമാർ

ആറ്റിങ്ങൽ: ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട ആത്മഹത്യയും ആറ്റിങ്ങലിനെ നടുക്കുന്നു. പ്രവാസിയുടെ ഭാര്യയുടെ കൊലപാതകവും അയൽവാസിയുടെ തൂങ്ങിമരണവുമാണ് ഇന്നലെ ആറ്റിങ്ങലിനെ നടുക്കിയത്. പ്രവാസിയുടെ ഭാര്യയുടെ കൊലപാതകത്തിലും അയൽവാസിയുടെ തൂങ്ങിമരണത്തിലും നിഴലിക്കുന്നത് ദുരൂഹതയും. പ്രവാസിയായ ബിജു കുമാറിന്റെ ഭാര്യയായ ശാന്തികൃഷ്ണ (36) യെ കൊലപ്പെടുത്തിയ ശേഷമാണ് അയൽവാസിയായ ഷിനു (38) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ 11.30-ഓടെ പണിതീരാത്ത വീടിനുള്ളിലെ മേൽക്കൂരയിൽ കെട്ടിത്തൂങ്ങിയനിലയിലാണ് ഷിനുവിനെ കണ്ടത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഷാൾ കഴുത്തിൽ കുരുങ്ങി കട്ടിലിൽ കിടക്കുന്ന നിലയിലാണ് ശാന്തികൃഷ്ണയെ കണ്ടെത്തിയത്. ശാന്തികൃഷ്ണയെ കൊന്ന ശേഷം ഷിനു പണി നടക്കുന്ന സ്വന്തം തറവാട് വീട്ടിലെ മച്ചിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

ശാന്തികൃഷ്ണയും ഷിനുവും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്താണ് പെട്ടെന്നുള്ള കൊലപാതകത്തിനും ഷിനുവിന്റെ ആത്മഹത്യയ്ക്കും പിന്നിലെ കാരണമെന്ത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ആത്മഹത്യാ കുറിപ്പ് ആയി ഷിനു ഒന്നും എഴുതിയിട്ടില്ല. ഫോൺ ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ഷിനു വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഈ വരവ് ആണ് ശാന്തികൃഷ്ണയുടെ കൊലപാതകത്തിനു കാരണമായത്. എന്താണ് ഇവർ തമ്മിൽ സംസാരിച്ചതെന്നോ ഷിനു ഫോണിൽ സംസാരിച്ചത് ശാന്തികൃഷ്ണയുമായിട്ടാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

തൊട്ടടുത്ത വീട്ടിലാണ് ഇരുവരുടെയും താമസം. ആറും നാലും വയസായ കുട്ടികളാണ് ഇരുവർക്കുമുള്ളത്. ഷിനു റോഡ്‌റോളർ ഡ്രൈവറാണ്. വിജിതയാണ് ഭാര്യ. ഷിനു വിജിതയെ പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു. കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ സി.ഡി.എസ്. അംഗമാണ് ശാന്തികൃഷ്ണ. ഭർത്താവ് ബിജുകുമാർ വിദേശത്താണ്. ഇവർക്കും ഇതേ പ്രായത്തിലുള്ള രണ്ട് മക്കളുണ്ട്. എന്താണ് ഷിനുവിന്റെ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

ഷിനു തൂങ്ങിനിൽക്കുന്നതാണ് ഇന്നലെ രാവിലെ ആദ്യം കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പുതുതായി നിർമ്മിക്കുന്ന വീടിനുള്ളിൽ ഷിനു കെട്ടിത്തൂങ്ങിയ നിലയിൽ നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. ശാന്തികൃഷ്ണയുടെ കുടുംബവീട് ഇതിന് തൊട്ടടുത്താണ്. ബഹളം കേട്ട് ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നയും ഇവിടെയെത്തി. ഇവർ ഓടി മകൾ താമസിക്കുന്ന വീട്ടിൽകയറി നോക്കുമ്പോൾ കഴുത്തിൽ ഷാൾ ചുറ്റിയനിലയിൽ ശാന്തികൃഷ്ണയെ കണ്ടെത്തി. ഉടൻതന്നെ ഒരു ഓട്ടോറിക്ഷയിൽ ശാന്തികൃഷ്ണയെ വലിയകുന്ന് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. ഷിനുവിന് ജീവനുണ്ടെന്ന് തോന്നിയതിനെത്തുടർന്ന് നാട്ടുകാർ ഉടൻ തന്നെ അഴിച്ചിറക്കി ആറ്റിങ്ങലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. എന്നാൽ രണ്ടു പേരെയും രക്ഷിക്കാൻ കഴിഞ്ഞതുമില്ല.

കൊലപാതകത്തിനും ആത്മഹത്യയ്ക്കുമുള്ള കാരണങ്ങൾ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി പി.വി.ബേബി മറുനാടൻ മലയാളിയോട് പറഞ്ഞു. കൊലപാതകത്തിന്റേതായ സൂചനകളാണ് ശാന്തികൃഷ്ണയുടെ മൃതദേഹത്തിലും വീടിനുള്ളിലും ഉള്ളത്. മൃതദേഹപരിശോധനാഫലം വന്നശേഷമേ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. .നേരത്തെ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന കാര്യം ഞങ്ങൾ കണക്കിലെടുക്കുന്നില്ല. ഈയിടെ ഇവർ തമ്മിൽ ബന്ധം വന്നിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഈ സൂചനകൾ ആണ് പൊലീസിന് ലഭിച്ചത്. ഇവരുടെ അടുപ്പം ഈയിടെ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ട് ഇരുവരെയും താക്കീത് ചെയ്തിരുന്നു. അതിനു ശേഷം പിന്നീട് ഒന്നും കേട്ടതുമില്ല. ഇതാണ് പൊലീസിന് നാട്ടുകാർ നൽകിയ വിവരം. ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വസ്തുതകൾ അന്വേഷണത്തിൽ തെളിയും .-ഡിവൈഎസ്‌പി പറയുന്നു.

തിരുവനന്തപുരം റൂറൽ എസ്‌പി .പി. ബി.അശോകൻ, ആറ്റിങ്ങൽ ഡിവൈ.എസ്‌പി. പി.വി.ബേബി, എസ്.എച്ച്.ഒ. വി.വി.ദിപിൻ, എസ്‌ഐ. സനൂജ് എന്നിവരുടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP