Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയ ദിനത്തിൽ ഡാലസ് ജയിലിൽ വനിതാ തടവുകാരുടെ നൃത്തം അവിസ്മരണീയമാക്കി

പ്രണയ ദിനത്തിൽ ഡാലസ് ജയിലിൽ വനിതാ തടവുകാരുടെ നൃത്തം അവിസ്മരണീയമാക്കി

പി.പി. ചെറിയാൻ

ഡാലസ്: പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാർ. വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ട വനിതകൾ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയിൽ ജീവനക്കാരും മറ്റു തടവുകാരും നൃത്തംശരിക്കും ആസ്വദിച്ചു. വൺ ബില്യൻ റൈസിങ് ക്യാംപയിന്റെ ഭാഗമായി സ്ത്രീകളെ അക്രമം കൊണ്ടു കീഴടക്കാനോ പരാജയപ്പെടുത്താനോ സാധ്യമല്ലെന്നു പ്രചരിപ്പിക്കുന്നതിനായിരുന്നു ജയിലിൽ ഇങ്ങനെയൊരു നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് തടവുകാരികളിൽ ഒരാൾ പ്രതികരിച്ചു.

സ്ത്രീയോ പുരുഷനോ നിറമോ മതമോ വ്യത്യസ്തമില്ലാതെ പീഡനം എന്നത് പീഡനം തന്നെയാണെന്നും ഇത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഏലിയ സാഞ്ചസ് പറഞ്ഞു. ലോകത്തു മൂന്നിലൊന്നു വനിതകൾ വീതം ആക്രമിക്കപ്പെടുകയോ ലൈംഗിക പീഡനത്തിന് ഇരയാകുകയോ ചെയ്യുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.

ഫെബ്രു 14 വെള്ളിയാഴ്ച ഈ നൃത്തപരിപാടി സംഘടിപ്പിച്ചത് ജയിൽ വിമോചിതരായി പുറത്തു കടക്കുന്ന വനിതാ തടവുകാർക്ക് വീണ്ടും സമൂഹവുമായി ഒത്തു ചേരുന്നതിനും ഭാവി ജീവിതത്തിൽ വിജയ സാധ്യത വർധിപ്പിക്കുന്നതിനും ഇടയാകുമെന്ന് ജയിൽ അധികൃതർ അഭിപ്രായപ്പെട്ടു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP