Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലൊരു കൂട്ടുകാരൻ പദ്ധതി യുഎഇയിൽ ഉദ്ഘാടനം ചെയ്തു

നാട്ടിലൊരു കൂട്ടുകാരൻ പദ്ധതി യുഎഇയിൽ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ഷാർജ: കേരളാ സർക്കാർ സഹകരണ വകുപ്പിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന വേണാട് ടൂറിസം സഹകരണ സംഘം ക്ലിപ്തം. നമ്പർ Q1650 പ്രവാസി മലയാളികൾക്കായി ആരംഭിച്ച നാട്ടിലൊരു കൂട്ടുകാരൻ പദ്ധതി UAE ൽ ആരംഭിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വേണാട് ടൂറിസം സഹകരണ സംഘം പ്രസിഡന്റ് അഡ്വ.തോമസ് വൈദ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി . ജോൺസൺ പദ്ധതി ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ.റഹീം ലോഗോ പ്രകാശനം നടത്തി.

NSS കുന്നത്തൂർ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അജിത്കുമാർ ബി.പിള്ളക്ക് ആദ്യ ഓഹരി കൈമാറി.ശാസ്താംകോട്ട ഡി.ബി.കോളജ് അലുമ്‌നി പ്രസിഡന്റ് V.P.ശ്രീകുമാർ, ഇൻകാസ് UAE പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ, കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് പ്രസിഡന്റ് മാത്യു ജോൺ, കരുനാഗപ്പള്ളി അസോസിയേഷൻ രക്ഷാധികാരി അഷറഫ് കരുനാഗപ്പള്ളി, തേവലക്കര അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് തരകൻ, ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി ശ്രീനാഥ്, സലീം മൈനാഗപ്പള്ളി, പോൾ ജോർജ് പൂവത്തേരിൽ, ശിവപ്രസാദ് മൈനാഗപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

പദ്ധതിയുടെ UAE കോ-ഓർഡിനേറ്റർ ജേക്കബ് തരകൻ സ്വാഗതവും ബിജു തങ്കച്ചൻ നന്ദിയും പറഞ്ഞുപ്രവാസികൾക്ക് അവരുടെ നാടുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ കാര്യങ്ങളിലും ആവശ്യമായ സേവനങ്ങൾ വേണാട് ടൂറിസം നൽകും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റ്‌സ്, എൻജിനിയേഴ്‌സ് തുടങ്ങിയ പ്രഫഷണലുകളുടെ ടീമിന്റെ സേവനങ്ങൾ ലഭയമാക്കും.. സ്‌കൂൾ -കോളജ് അഡ്‌മിഷനുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാർഗനിർദ്ദേശ്ശങ്ങൾ ലഭിക്കും. കേന്ദ്ര-സംസ്ഥാന - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,പ്രവാസി ക്ഷേമ ബോർഡ് - നോർക്ക റൂട്ട്‌സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു കൊടുക്കും. ഡ്രൈവർ, ടാക്‌സി, വീടും പരിസരവും വൃത്തിയാക്കാനുള്ള സ്റ്റാഫ്, ഹോം ഗാർഡ്, CCTV തുടങ്ങിയ എല്ലാ അവശ്യ സർവ്വീസുകളും എയർ - ബസ് - റെയിൽ ടിക്കറ്റ് ബുക്കിങ്ങും ലഭ്യമാക്കും. നാട്ടിലുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടി ഹെൽത്ത് ക്ലബ് രൂപീകരിക്കും.

പദ്ധതിയിൽ അംഗമാകാൻ കുറഞ്ഞത് പതിനായിരം രൂപയുടെ ഓഹരി എടുക്കണം. ഓഹരി തുക 3 വർഷത്തിനു ശേഷം ആവശ്യക്കാർക്ക് ലാഭവിഹിതം സഹിതം തിരികെ എടുക്കാവുന്നതാണ്.ഓഹരി ഉടമകൾക്ക് വേണാട് ടൂറിസംസഹകരണ സംഘം വഴി 3 മാസം മുൻകൂറായി ബുക്ക് ചെയ്യുന്ന അസോസിയേറ്റഡ് പ്രോപ്പർട്ടികളുടെ (ഹോം സ്റ്റേ, റിസോർട്ട്, ഹോട്ടൽ, ഹൗസ് ബോട്ട്, തുടങ്ങിയവ) വാടകയിനത്തിൽ താരിഫ് റേറ്റിൽ നിന്നും മിനിമം 5 % ഡിസ്‌കൗണ്ട് ലഭ്യമാക്കും. നാട്ടിലെ അടിയന്തിര ആവശ്യങ്ങൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി പലിശരഹിത വായ്പയും ലഭിക്കും.വേണാട് ടൂറിസത്തിലെ സ്ഥിര നിക്ഷേപങ്ങൾക്ക് 7.75% (മുതിർന്ന പൗരന്മാർക്ക് 8.25%) വാർഷിക പലിശ ലഭ്യമാണ്. 2018ൽ ടൂറിസം - സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വേണാട് ടൂറിസം ഉദ്ഘാടനം ചെയ്തത്.

അഡ്വ.തോമസ് വൈദ്യൻ, പ്രസിഡന്റ്, വേണാട് ടൂറിസം - മെമ്പർ ബ്ലോക്ക് പഞ്ചായത്ത് ശാസ്താംകോട്ട & നോട്ടറി ഗവ. ഓഫ് ഇന്ത്യ.
Contact No. +97155 5859844
ഇ-mail : [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP