Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങൾ എങ്ങനെ സിനിമയാക്കുമെന്ന് ആലോചിച്ച് എന്റെ കണ്ണു തള്ളി; ലൂസിഫർ രണ്ടാം ഭാഗം ഉടൻ പുറത്തുവരുമെന്ന ശക്തമായ സൂചന നൽകി പൃഥ്വിരാജ് സുകുമാരൻ; ഏറ്റെടുത്ത് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ. മലാളത്തിൽ ആദ്യ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രം എന്ന നിലയിൽ ലൂസിഫർ എന്നും മലയാളത്തിന്റെ ചരിത്രമാണ്. ഒന്നാം ഭാഗത്തിന്റെ അതിഭീകര വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ രണ്ടാം ഭാഗം ഉടൻ വരുമെന്ന സൂചന നൽകിയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ രംഗത്തെത്തിയിരിക്കുന്നത്. ഒടുവിൽ അടുത്തെങ്ങും ചിത്രത്തിന്റെ നിർമ്മാണം അണിയറ പ്രവർത്തകർ ആരംഭിക്കില്ല എന്ന വാർത്ത പോലും പുറത്ത് വന്നിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം അധികം വൈകാതെ തന്നെ ആരംഭിക്കുമെന്ന ശക്തമായ സൂചന നൽകികൊണ്ട് സംവിധായകനും നടനുമായ പൃഥ്വിരാജ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

'ലൂസിഫറി'ന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുമായി നിൽക്കുന്ന ഒരു ചിത്രവും അതിനൊപ്പം ഒരു കുറിപ്പുമാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ചിരിക്കുന്നത്. മുരളി ഗോപി തന്നോട് ഒരു കാര്യം പറഞ്ഞുവെന്നും അതെങ്ങനെ സിനിമയാക്കുമെന്ന് ആലോചിച്ചാണ് തന്റെ കണ്ണുകൾ വികസിച്ചിരിക്കുന്നതെന്നുമാണ് പൃഥ്വി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ആരാധകരുടെ ആകാംക്ഷ വാനോളമേറ്റിക്കൊണ്ട് 'എൽ 2' എന്ന ഹാഷ്ടാഗും പൃഥ്വിരാജ് ഇതിനൊപ്പം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP