Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയൽ ചെളിയിൽ ആണ് ബോൾട്ടിനേക്കാൾ മെച്ചമായ സമയം കൊണ്ട് ഓടി എത്തിയിരിക്കുന്നു എന്ന് അറിയിപ്പുണ്ടായിരിക്കുന്നത്; ശാസ്ത്രത്തിനു തെറ്റ് പറ്റിക്കൂടാ എന്നൊന്നുമില്ല; അത് മറികടന്നാണ് ഗൗഡയുടെ നേട്ടമെങ്കിൽ അടുത്തു വരുന്ന എല്ലാ സാർവ ദേശീയ മത്സരങ്ങളിലും ഹ്രസ്വ ദൂര മത്സര സ്വർണം ഭാരതത്തിനാകും; ആ കഴിവുകൾ വിനിയോഗിക്കുകയും വേണം: ശാസ്ത്രീയമായി ഇത് അസാധ്യം.. ! സ്പ്രിന്റ് പരിശീലകൻ ഡോ മുഹമ്മദ് അഷറഫ് എഴുതുന്നു

വയൽ ചെളിയിൽ ആണ് ബോൾട്ടിനേക്കാൾ മെച്ചമായ സമയം കൊണ്ട് ഓടി എത്തിയിരിക്കുന്നു എന്ന് അറിയിപ്പുണ്ടായിരിക്കുന്നത്; ശാസ്ത്രത്തിനു തെറ്റ് പറ്റിക്കൂടാ എന്നൊന്നുമില്ല; അത് മറികടന്നാണ് ഗൗഡയുടെ നേട്ടമെങ്കിൽ അടുത്തു വരുന്ന എല്ലാ സാർവ ദേശീയ മത്സരങ്ങളിലും ഹ്രസ്വ ദൂര മത്സര സ്വർണം ഭാരതത്തിനാകും; ആ കഴിവുകൾ വിനിയോഗിക്കുകയും വേണം: ശാസ്ത്രീയമായി ഇത് അസാധ്യം.. ! സ്പ്രിന്റ് പരിശീലകൻ ഡോ മുഹമ്മദ് അഷറഫ് എഴുതുന്നു

ഡോ മുഹമ്മദ് അഷ്റഫ്

കാളപൂട്ട് മത്സരത്തിനിടയിൽ മൂഢഭദ്രിയിൽ ശ്രീ ശ്രീനിവാസ ഗൗഡ ഉസൈൻ ബോട്ടിന്റെ 100മീറ്റർ റിക്കാര്ഡിലും കുറഞ്ഞ സമയം കൊണ്ട് ഓടി എത്തിയ വാർത്ത കാണുകയുണ്ടായി.. അതൊരു ദേശീയ വിജയമായി വാഴ്‌ത്തപ്പെടുകയും ചെയ്തു അദ്ദേഹത്തിന് ഇന്ത്യൻ ബോൾട്ട് പദവി നൽകാനും നമ്മുടെ വാർത്താമാധ്യമങ്ങൾ പിശുക്കു കാണിച്ചില്ല. എന്നാൽ അതിന്റ ശാസ്ത്രീയ വശങ്ങളെ കുറിച്ച് വെളിപ്പെടുത്താൻ ഒരു സ്‌പോർട്ട്‌സ് പണ്ഡിതനും ഇതുവരെ തയാറായിട്ടില്ല.

അത്‌ലറ്റിക്‌സ് പുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് അനുസരിച്ചാണെങ്കിൽ ഇത് അസാധ്യമാണ്. ഒരു ശരാശരി മനുഷ്യന് നൂറു മീറ്റർ പിന്നിടാൻ വേണ്ട സമയം, 11.5 സെക്കന്റാണ്. അതിനു താഴെയുള്ള സമയത്ത് എത്താൻ ശാസ്ത്രീയ പരിശീലനം വേണം. അതിനു അനുസരിച്ചുള്ള ശാരീരിക മികവ് വേണം. ഇതൊക്കെ എങ്ങിനെ എന്ന് ഓരോരുത്തരുടെയും ശാരിക മികവ് കണക്കിലെടുത്തു പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്

ഇനി വേറെ ഒരു വശം കൂടിയുണ്ട് ജന്മനാ അതി വേഗക്കാരായി ജനിക്കുന്നവർ അവർക്കും ശാസ്ത്രീയ പരിശീലനമില്ലാതെ 100 മീറ്റർ 11 സെക്കന്റിലും കുറഞ്ഞ സമയം കൊണ്ട് പിന്നിടാനാകില്ല. അതുകൊണ്ടാണ് പിൽക്കാലത്തു വേഗം വർധിപ്പിക്കാനായി ഉത്തേജക ഔഷധങ്ങൾ കണ്ടെത്തിയത്.. അതനുസരിച്ചു പിന്നിടുന്ന മീറ്ററുകളുടെ ഗതി വേഗമനുസരിച്ചു മസിലുകളുടെ കരുത്തും വ്യാപ്തിയും വർധിപ്പിച്ചു കൊണ്ടിരുന്നു... അങ്ങേനെയാണ് മരുന്നുകളുടെ മണമില്ലാത്ത സ്പ്രിന്റ് മെഡലുകൾ ഇല്ലാതായത്

മിക്കവാറും എല്ലാം വേഗ രാജാക്കന്മാരും മരുന്നടിക്കു പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ 100 മീറ്റർ 10 സെക്കന്റിലും കുറഞ്ഞ നേരം കൊണ്ട് പിന്നിടണമെങ്കിൽ ലാബുകളിൽ സൃഷ്ടിച്ചെടുക്കുന്ന അതി മാനുഷരാകണം ഓട്ടക്കാർ. അതറിയണമെങ്കിൽ സാർവ്വ ദേശീയ തലത്തിലുള്ള സ്പ്രിന്റ് പരിശീലനത്തെക്കുറിച്ചറിയണം. എന്നാൽ ആണവ ആയുധങ്ങൾ ഒളിപ്പിക്കും വിധമുള്ള രഹസ്യമാണിവിടെ. ഒരു രാജ്യവും അവരുടെ ഇത്തരം പരിശീലന രീതികൾ പുറത്തറിയിക്കില്ല.

ഈ സാഹചര്യത്തിലാണ് നമ്മുടെ ഗൗഡയുടെ ഓട്ടം വിലയിരുത്തേണ്ടത്.. വയൽ ചെളിയിൽ ആണ് അദ്ദേഹം ബോൾട്ടിനേക്കാൾ മെച്ചമായ സമയം കൊണ്ട് ഓടി എത്തിയിരിക്കുന്നു എന്ന് അറിയിപ്പുണ്ടായിരിക്കുന്നതു. അങ്ങിനെ എങ്കിൽ സിന്തറ്റിക് ട്രാക്കിൽ സാങ്കേതിക മികവുള്ള സ്‌പൈസ് ഉപയോഗിച്ചാണ് ഓട്ടമെങ്കിൽ അത് 9 സെക്കന്റിലും കുറഞ്ഞ സമയമാകും. അത് നിലവിലെ സാഹചര്യത്തിൽ അമാനുഷികവും

അതുകൊണ്ട് ശ്രീ ഗൗഡയുടെ സമയം രേഖപ്പെടുത്തിയതിൽ തെറ്റു പറ്റിയിട്ടുണ്ടാകും അതുകൊണ്ട് ഇത് സംബന്ധിച്ച ഗവേഷണ നിരീക്ഷണങ്ങൾ അനിവാര്യമാണ്. അതിനു അദ്ദേഹം തയാറാകണം. ഇത് ശാസ്ത്രമാണ് ശാസ്ത്രത്തിനു തെറ്റ് പറ്റിക്കൂടാ എന്നൊന്നുമില്ല. അത് മറികടന്നാണ് ഗൗഡയുടെ നേട്ടമെങ്കിൽ അടുത്തു വരുന്ന എല്ലാ സാർവ ദേശീയ മത്സരങ്ങളിലും ഹ്രസ്വ ദൂര മത്സര സ്വർണം ഭാരതത്തിനാകും. ആ കഴിവുകൾ വിനിയോഗിക്കുകയും വേണം.

ഡോ മുഹമ്മദ് അഷ്റഫ്
മുൻ അത്‌ലറ്റിക് കോച്ച്

(ഡോ മുഹമ്മദ് അഷ്റഫ്സ്പ്രിന്റ് പരിശീലകൻ ആണ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP