Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്കൽ പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടത് രാജ് കുമാറിന്റെ കുടുംബം; അന്വേഷണം കേരളാ പൊലീസ് സേന തന്നെ അന്വേിക്കുന്നത് പ്രതികൾക്ക് രക്ഷാകവചം നൽകുമെന്ന് ആരോപണത്തിനൊടുവിൽ നേരറിയാൻ സിബി.ഐയും; കോടതി ഉത്തരവിന് പിന്നാലെ ഒന്നാം പ്രതിയായ മുൻ എസ്‌ഐ കെ.എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തത് രാത്രിക്ക് രാത്രി വീട്ടിൽ നിന്ന്; നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സിബിഐ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതിയും മുൻ എസ്‌ഐയുമായ കെ.എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സാബുവിനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.ഹൈക്കോടതി നിർദ്ദേശപ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പൊലീസ് ഉദ്യോഗസ്ഥരാണ്.

അന്വേഷണം നടക്കുന്നതിനിടയിൽ ഏഴ് പ്രതികളും മുൻകൂർ ജാമ്യം നേടിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ പൊലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 2019 ജൂൺ 21നു മരിച്ചെന്നാണ് കേസ്. രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായി എന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഉരുട്ടിക്കൊലയാണ് എന്ന ആരോപണവും ഉയർന്നു. കേസിൽ നിന്ന് പ്രതികളെ രക്ഷിക്കാൻ ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസ് ഒത്തുകളിച്ചെന്ന് ആരോപണം നിലനിന്നിരുന്നു.

വനിത പൊലീസ് ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തതെന്നും രേഖകളിൽ മാറ്റം വരുത്താനും ശ്രമം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം ഉയർന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിൽ വിവാദ നായകനായ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തിയതും വിവാദങ്ങൾക്ക് ഇട നൽകുന്നു. തോടെയാണ് രാജ്കുമാർ ക്‌സ്റ്റഡി മരണം സിബിഐക്ക് കൈമാറുന്നത്.

കസ്റ്റഡി മരണക്കേസ് സിബിഐ എത്രയും വേഗം ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി കഴിഞ്ഞമാസം ഏഴിന് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സിബിഐ അറസ്റ്റുമായി രംഗത്തെത്തിയത്. . സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തില്ലെന്ന് ആരോപിച്ച്, മുൻപു സിബിഐ അന്വേഷണാവശ്യം ഉന്നയിച്ച കുമാറിന്റെ ഭാര്യയും മക്കളും മാതാവുമാണ് കോടതിയെ സമീപിച്ചിരുന്നത്.കേസ് അന്വേഷണം മരവിച്ച സ്ഥിതിയിലാണെന്ന് ഹർജിക്കാർ ബോധിപ്പിച്ചിരുന്ന.. അന്വേഷണം സിബിഐക്കു വിട്ട് 2019 ഓഗസ്റ്റ് 16നു സർക്കാർ ഉത്തരവിറക്കിയതായി ഗവ. പ്ലീഡർ അറിയിച്ചതും കോടതി പരിഗണനയിലെത്തി.

കേസിലെ പ്രധാന പ്രതിക്കു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയെതിന് പിന്നാലെയാണ് സിബിഐക്ക് മുന്നിൽ പ്രതി ഹാജരായത്. സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുമാർ പൊലീസിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 2019 ജൂൺ 21നു മരിച്ചെന്നാണ് കേസ്. നെടുങ്കണ്ടം തൂക്കുപാലത്ത് സാമ്പത്തിക തട്ടിപ്പു കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി കുമാർ(രാജ്കുമാർ)കഴിഞ്ഞ വർഷം ജൂൺ 21 നാണു പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെ മരിച്ചത്.

കുമാർ ക്രൂരമർദനത്തിന് ഇരയായി എന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഉരുട്ടിക്കൊലയാണ് എന്ന ആരോപണവും ഉയർന്നു. ജൂൺ അവസാനത്തോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. . രണ്ടു മാസക്കാലം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് 380 പേരെ ചോദ്യം ചെയ്തു. നെടുങ്കണ്ടം മുൻ എസ്‌ഐ ഉൾപ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP