Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വായനശാലയിലുള്ള പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങൾ പ്രവാസികൾക്കായി തുറന്ന് കൊടുക്കാൻ ബഹ്‌റൈൻ കേരളീയ സമാജം

സ്വന്തം ലേഖകൻ

ഹ്‌റൈൻ കേരളീയ സമാജം അതിന്റെ വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് കടക്കുന്നു. സമാജം അംഗങ്ങൾ അല്ലാത്ത വായനാതല്പരരായ മുഴുവൻ ബഹറിൻ പ്രവാസികൾക്കും സമാജം വായനശാലയുടെ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും എടുത്തു വായിക്കുന്നതിനുമുള്ള അവസരം നൽകുമെന്ന് സമാജം പ്രസിഡണ്ട് പി .വി. രാധാകൃഷ്ണപിള്ള അറിയിച്ചു. ഈ പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം ഈ മാസം 19 മുതൽ 29 വരെ നടക്കുന്ന ബി കെ എസ് ഇന്റർനാഷണൽ ബുക്ക്‌ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ ഇടയിൽ വായനാശീലവും സാഹിത്യാഭിരുചികളും വളർത്തുവാൻ ഈ നടപടി ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു. സമാജം വായനശാലയിലുള്ള ഏകദേശം പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വായിക്കുന്നതിനും ഉള്ള അവസരമാണ് ഇതുവഴി സമാജം അംഗങ്ങൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും കൈവരുന്നത്.

ഇതിന്റെ കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രറിയൻ വിനൂപ് കുമാറിനെയോ (39252456) കൺവീനർ സുമേഷിനെയോ (39131926)ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP