Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദിനൊപ്പം അതിസുന്ദരിയായ ഇവാൻക ട്രംപ്; യുഎഇയിലെയും സൗദിയിലെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പുകഴ്‌ത്തി ട്രംപിന്റെ മകൾ; ഇവാൻകയുടെ വാക്കുകൾ അസത്യമെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ; തല മുണ്ടണിയാതെയുള്ള അമേരിക്കൻ സുന്ദരിയുടെ നടത്തവും ചർച്ചയാവുന്നു

ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദിനൊപ്പം അതിസുന്ദരിയായ ഇവാൻക ട്രംപ്; യുഎഇയിലെയും സൗദിയിലെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പുകഴ്‌ത്തി ട്രംപിന്റെ മകൾ; ഇവാൻകയുടെ വാക്കുകൾ അസത്യമെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ; തല മുണ്ടണിയാതെയുള്ള അമേരിക്കൻ സുന്ദരിയുടെ നടത്തവും ചർച്ചയാവുന്നു

സ്വന്തം ലേഖകൻ

സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യയും യുഎഇയും നടത്തുന്ന നിർണായകമായ പരിഷ്‌കരണങ്ങളെ വാനോളം പുകഴ്‌ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുത്രി ഇവാൻക രംഗത്തെത്തി.

ദുബായിൽ വച്ച് നടന്ന കോൺഫറൻസിൽ പങ്കെടുക്കവെയാണ് ഇവാൻക യുഎസിന്റെ പ്രധാനപ്പെട്ട സഖ്യകക്ഷികളായ യുഎഇയെയും സൗദിയെയും ഇത്തരത്തിൽ വാഴ്‌ത്തിയിരിക്കുന്നത്. കോൺഫറൻസിൽ പങ്കെടുക്കാൻ ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദിനൊപ്പം അതിസുന്ദരിയായിട്ടാണ് ഇവാൻക എത്തിച്ചേർന്നിരുന്നത്.

യുഎഇയിലെയും സൗദിയിലെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ മതിമറന്ന് പുകഴ്‌ത്തുകയാണ് ട്രംപിന്റെ മകൾ ചെയ്തിരിക്കുന്നത്. എന്നാൽ സൗദിയിലും യുഎഇയിലും സ്ത്രീകളുടെ സ്ഥിതി യഥാർത്ഥത്തിൽ മഹാ കഷ്ടമാണെന്നും അതിനാൽ ഇവാൻകയുടെ വാക്കുകൾ അസത്യമെന്നും ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുമുണ്ട്.

ദുബായ് സന്ദർശനത്തിനെത്തിയ അമേരിക്കൻ സുന്ദരിയുടെ തലമുണ്ടണിയാത്ത നടപടിയും നടത്തവും ചർച്ചയാവുന്നുണ്ട്.ദുബായിലെ പേർഷ്യൻ ഗൾഫ് തീരത്തുള്ള ആഡംബര റിസോർട്ടിൽ വച്ച് നടക്കുന്ന രണ്ട് ദിവസത്തെ ഗ്ലോബൽ വിമൺസ് ഫോറത്തിൽ ഇന്നലെയാണ് ഇവാൻക സൗദിയെയും യുഎഇയെയും പ്രശംസിച്ച് പ്രസംഗിച്ച് കസറിയിരിക്കുന്നത്.

സൗദി , യുഎഇ അടക്കമുള്ള നിരവധി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സംരംഭകരും പ്രാദേശിക നേതാക്കളും ഇവാൻകയുടെ പ്രസംഗം കേൾക്കാൻ സദസ്യരായുണ്ടായിരുന്നു.എവിടെയാണോ സ്ത്രീകൾക്ക് വിജയത്തിനായി സ്വാതന്ത്ര്യം അനുവദിക്കുന്നത് അവിടങ്ങളിലെ കുടുംബങ്ങൾ പുഷ്ടിപ്പെടുമെന്നും സമൂഹം സമൃദ്ധമാകുമെന്നും രാജ്യങ്ങൾ ശക്തമാകുമെന്നും നമുക്കറിയാവുന്ന കാര്യമാണെന്ന് ഇവാൻക തന്റെ പ്രസംഗത്തിൽ സദസ്യരെ ഓർമിപ്പിച്ചിരുന്നു.വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ സൗദി സമീപകാലത്ത് വരുത്തിയ പരിഷ്‌കാരങ്ങളെ പുകഴ്‌ത്താൻ ഇവാൻ അമിതമായ ആവേശമാണ് പ്രകടിപ്പിച്ചത്.

എന്നാൽ സൗദിയിൽ വനിതകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ആക്ടിവിസ്റ്റുകൾ, കാംപയിനർമാർ, തുടങ്ങിയവർ തടവിലാക്കപ്പെടുകയോ വിചാരണക്കായി നിർബന്ധിക്കപ്പെടുകയോ ചെയ്യുന്ന വേളയിൽ ഇത്തരം സ്തുതിപാടലിന് അടിസ്ഥാനമില്ലെന്ന് ആരോപിച്ചാണ് പാശ്ചാത്യ മാധ്യമങ്ങൾ ഇക്കാര്യത്തിൽ ഇവാൻകയ്ക്കെതിരെ ഇപ്പോൾ രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പുരുഷ ബന്ധുവിന്റെ സമ്മതമില്ലാതെ സൗദിയിലെ സ്ത്രീക്ക് വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് നേടാൻ അനുവദിച്ച് കൊണ്ടുള്ള സമീപകാലത്തെ നിയമ ഇളവിനെ ഇവാൻക വാനോളം പുകഴത്തിയിരുന്നു.

സൗദിയിൽ വനിതൾക്ക് കാറോടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് 2018ൽ സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ നീക്കം ചെയ്തതിനെയും ഇവാൻക ഈ ദുബായ് കോൺഫറൻസിൽ വച്ച് പുകഴ്‌ത്തിയിരുന്നു.മറ്റ് മിഡില് ഈസ്റ്റ് രാജ്യങ്ങളിൽ വനിതകളുടെ അവകാശ സംരക്ഷണത്തിനായി വരുത്തിയ പരിഷ്‌കാരങ്ങളെയും ഇവാൻക ഈ അവസരത്തിൽ പ്രശംസിച്ചിരുന്നു. ഉദാഹരണമായി ജോലി സ്ഥലത്തെ ലിംഗവിവേചനത്തിനെതിരെ ബഹറിൻ കൊണ്ടു വന്ന പുതിയ നിയമത്തെ ഇവാൻക എടുത്ത് കാട്ടിയിട്ടുണ്ട്.

 

.രാത്രിയിൽ സ്ത്രീകൾ ജോലി ചെയ്യരുതെന്ന നിയമപരമായ നിരോധനം ജോർദാൻ സമീപകാലത്ത് റദ്ദാക്കിയതും ഇവാൻകയുടെ പ്രശംസക്ക് പാത്രമായിട്ടുണ്ട്. ഭൂമിയുടെ മേൽ സ്ത്രീകൾക്കുള്ള അവകാശം വർധിപ്പിക്കാൻ മൊറോക്കോ തീരുമാനിച്ചതിനെയും ട്രംപ് പുത്രി സ്തുതിച്ചിരിക്കുന്നു. ഗാർഹിക പീഡനത്തിനെതിരെ ടുണീഷ്യ കൊണ്ടു വന്ന നിയമങ്ങളും ഇവാൻക ഈ അവസരത്തിൽ എടുത്ത് കാട്ടിയിരിക്കുന്നുഎന്നാൽ സ്ത്രീകൾ തലമറച്ച് സഞ്ചരിക്കണമെന്ന മിക്ക ഗൾഫ് രാജ്യങ്ങളിലെയും നിയമം ലംഘിച്ച് ഇവാൻക ദുബായിലൂടെ വിലസിയത് മുസ്ലിം മാധ്യമങ്ങളിൽ പരക്കെ വിമർശനാത്മകമായ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു.

അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്‌കിൽ സന്ദർശനം നടത്തുമ്പോൾ മാത്രമാണ് ഇവാൻക ശിരോവസ്ത്രം ധരിച്ചിരുന്നത്. ഇതിന് പുറമെ ഫാഷൻ തുളുമ്പുന്ന ഇവാൻകയുടെ നടത്തത്തെക്കുറിച്ചും ചർച്ച കൊഴുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP