Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമൂഹമാധ്യമങ്ങളിൽ വില്ലനായി മറ്റൊരു മരണ ചലഞ്ച് കൂടി; കൊടും വില്ലനായി ലോകമൊട്ടാകെ പ്രചരിക്കുന്ന ട്രിപ്പിങ് ജംപ് ചലഞ്ച് മരണക്കളിയെന്ന് വിദഗ്ദ്ധർ; സമൂഹമാധ്യമങ്ങളിൽ ചലഞ്ച് ഏറ്റെടുക്കുന്നത് സ്‌കൂൾ കുട്ടികളും യുവാക്കളും; തലയടിച്ച് വീഴുന്ന ആഘാതത്തിൽ മരണം വരെ സംഭവിക്കാമെന്നും മുന്നറിയിപ്പ്; കൊലയാളി ചലഞ്ചുമായി വീണ്ടും സോഷ്യൽ മീഡിയ; സ്‌കൾ ബ്രേക്കർ ചലഞ്ച് പ്രചരിക്കുന്നത് വൈറസ് പോലെ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: സമൂഹമാധ്യമങ്ങളിൽ വില്ലനായി മറ്റൊരു മരണ ചലഞ്ച് കൂടി. നിരവധി രാജ്യങ്ങളിൽ ഒട്ടേറെ അപകട മരണങ്ങൾക്കു കാരണമായ കീ കീ ചലഞ്ചിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ സ്‌കൾ ബ്രേക്കർ ചലഞ്ചിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതർ. ട്രിപ്പിങ് ജംപ് എന്ന പേരിലും അറിയപ്പെടുന്ന ഈ ചലഞ്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിലാണ് വ്യാപകമായി പ്രചരിക്കുന്നത്.

മൂന്നുപേർ നിരന്നുനിന്ന് നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുമ്പോൾ ഇരുവശങ്ങളിലുമുള്ളവർ കാലുകൾകൊണ്ട് അയാളെ തട്ടിവീഴ്‌ത്തുന്നതാണ് ചലഞ്ച്. ഇതോടെ നടുവിൽ നിൽക്കുന്നയാൾ തലയിടിച്ച് താഴെ വീഴുന്നു. പുറം ഇടിച്ചുവീഴുകയാണ് ഈ ചലഞ്ചിന്റെ ഉദ്ദേശം. എന്നാൽ വീഴ്ചയിൽ തലയോട്ടി വരെ പൊട്ടിപ്പോയേക്കാവുന്ന വലിയ അപകടം സംഭവിക്കുനെനമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

വീഴ്ചയുടെ ആഘാതത്തിൽ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നും ജീവിതാവസാനം വരെ അബോധാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തമാശമായെന്ന നിലയിലാണ് കൗമാരക്കാരും യുവാക്കളും ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നതെങ്കിലും നിരവധി അപകടങ്ങളാണ് ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതര ജാതിക്കാരുടെ സ്ഥലത്ത് വിസർജനം; ദലിത് യുവാവിനെ തല്ലിക്കൊന്നു.

ഈ വീഴ്ചയിൽ വലിയ അപകടം തന്നെ സംഭവിച്ചേക്കാമെന്നും ചിലപ്പോൾ മരണത്തിനുവരെ കാരണമായേക്കാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നും ജീവിതാവസാനം വരെ അബോധാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

തമാശമായെന്ന നിലയിലാണ് കൗമാരക്കാരും യുവാക്കളും ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നതെങ്കിലും നിരവധി അപകടങ്ങളാണ് ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.സ്‌കൂളുകളിൽ കൗമാരക്കാർ സ്‌കൾ ബ്രേക്കർ ചലഞ്ച് വ്യാപകമായി അനുകരിക്കുന്നുണ്ടെന്നും രക്ഷിതാക്കൾ കരുതിയിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിലും യുഎസിലുമാണ് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും സ്‌കൾ ബ്രേക്കർ ചലഞ്ച് അനുകരിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്.

വെനസ്വലയിൽ മൂന്ന് ആൺകുട്ടികൾ സ്‌കൾ ബ്രേക്കർ ചലഞ്ചിൽ പങ്കെടുക്കുന്നതും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് മുൻപ് സമൂഹമാധ്യമങ്ങളിൽ ട്രെന്റായ കീ കീ കീ ചലഞ്ച് ഏറെ അപകടം നിറഞ്ഞ ഒന്നായിരുന്നു. വാഹനങ്ങളിൽ നിന്ന് ചാടിയിറങ്ങി ചലഞ്ച് നടത്തുന്നതിനെതിരെ പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP