Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുടി പഴയതു പോലെ നീട്ടി വളർത്താം; പ്രതിഫലമായി 24 ലക്ഷം മതി; 40 ലക്ഷത്തിൽ തരാനുള്ള 16 കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; എങ്ങനെ എങ്കിലും സിനിമ പൂർത്തിയായാൽ മതി... ലേലു അല്ലു... ലേലു അല്ലു.. ലേലു അല്ലു: ഒടുവിൽ നിർമ്മാതാവിന് മുമ്പിൽ മുട്ടു മടക്കി ഷെയ്ൻ നിഗം; വെയിൽ സിനിമയുമായി സഹകരിക്കാമെന്ന് കാട്ടി ജോബി ജോർജിന് നായക നടന്റെ കത്ത്; ബൈക്കുമായി സെറ്റുവിട്ട് പോയ യുവ നടൻ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒത്തുതീർപ്പിന്; ഇനി നിർണായകം നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വെയിൽ സിനിമ വിവാദം കെട്ടൊഴിയാൻ ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറായി വീണ്ടും ഷെയിൻ നിഗം. വെയിൽ സിനിമ പൂർത്തിയാക്കാന് സന്നദ്ധത അറിയിച്ച് ഷെയെിൻ നിഗം രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബദ്ധിച്ച് നിർമ്മാതാവ് ജോബി ജോർജിന് കത്തയച്ചു. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് താൻ അഭിനയിക്കാൻ തയ്യാറാണെന്നാണ് ജോബി ജോർജിന് കത്തയച്ചത്. ശേഷിക്കുന്ന തുക തനിക്ക് വേണ്ടെന്നും ഷെയിൻ കത്തിൽ അഭ്യർത്ഥിക്കുന്നു. എന്നാൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചർച്ച നടത്തിയ ശേഷം ആലോചിക്കാമെന്നാണ് സംഭവത്തിൽ ജോബി ജോർജ് പ്രതികരിച്ചിരിക്കുന്നത്.

46 ലക്ഷം രൂപയാണ് മുൻപ് ഷെയിൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല് ചില്ലി കാശ് പോലും നൽകില്ലെന്നായിരുന്നു നിർമ്മാതാക്കളുടെ തീരുമാനം. വെയിൽ സിനിമാ സെറ്റിലുണ്ടായ അസ്വാഭിവിക സംഭവങ്ങളുടെ പേരിൽ ഭീമമായ നഷ്ടം തങ്ങൾക്ക് ഉണ്ടായെന്ന് കാട്ടിയാണ് നിർമ്മാതാവ് ജോബി ജോർജ് രംഗത്തെത്തുകയും തുടർന്ന് ഷെയിൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നത്. എന്നാൽ പ്രശ്‌നങ്ങൾക്ക് ശേഷം നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നെങ്കിലും ഈ ചർച്ച വേണ്ടത്ര സമവായത്തിലെത്തിയിരുന്നില്ല.

വെയിൽ സിനിമയുമായി തയ്യാറാക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് കരാർ ലംഘിച്ചെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നത്. തുടർന്ന് ഷെയിന്റെ മാതാവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ പ്രശ്‌നം രമ്യതയിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും അവിടേയും പ്രശ്‌നം അവസാനിച്ചില്ല.

ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ചുവെന്നും നിർമ്മാതാക്കൾ ആരോപിച്ചിരുന്നു.അതേസമയം സിനിമയുടെ സംവിധായകൻ ശരത് മേനോനെതിരെ ഷെയ്ൻ നിഗം രംഗത്ത് എത്തിയിരുന്നു. ശരത് മേനോനെ സൂക്ഷിക്കണം എന്നായിരുന്നു ഷെയ്ൻ നിഗം പറഞ്ഞത്. വെയിൽ സിനിമ ഗെറ്റപ്പിൽ നിന്ന് മാറിയിരുന്നു. മുടി മുറിച്ചതോടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. വെയിൽ സിനിമയുടെ വിവാദമായി മാറിയത് ഷെയിൻ മുടിവെട്ടിയതായിരുന്നു. കുർബാനി സിനിമയുടെ ഷൂട്ടിംഗിനിടെ ഷെയിൻ പ്രശ്നമുണ്ടാക്കിയ വെളിപ്പെടുത്തലാണ് ശബ്ദരേഖയുടെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നു. വെയിൽ വിവാദത്തിൽ നിർമ്മാതാവ് ജോബി ജോർജ്ജിനെതിരെ നിലകൊണ്ട നിർമ്മാതാവാണ് മഹാസുസൈബർ. കുർബാനി സിനിമയിലെ പ്തിസദ്ധിയും ഇതിനിടയിൽ ചർച്ചയായി കടന്നെത്തിയിരുന്നു.

താരസംഘടനായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയുമായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇരുവരെയും ചർച്ചയ്ക്ക് വിളിക്കുകയും
വെയിലിലെ പ്രശ്‌നങ്ങൾ ആദ്യഘട്ടത്തിൽ ഒത്തുതീർപ്പിലേക്കും എത്തിച്ചിരുന്നു. ഷെയ്ൻ നിഗം വീണ്ടും വെയിൽ സിനിമയിൽ അഭിനയിക്കാൻ എത്തിയത്. എന്നാൽ ഷെയ്ൻ നിഗവും സംവിധായകൻ ശരത് മേനോനും തമ്മിൽ വീണ്ടും കൊമ്പുകോർത്തത് വീണ്ടും പ്ര്ശ്‌നം ഉലച്ചു.
താരസംഘടനയായ അമ്മ ഇടപെട്ടതോടെ പ്രശ്‌നത്തിൽ അയവ് വരികയായിരുന്നു. മൂന്ന് കോടിയാണ് ജോബി ജോർജ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് താരസംഘടന വ്യക്തമാക്കിയിരുന്നത്. നിർമ്മാതാക്കളുമായി തംരസംഘടന നടത്തിയ ധാരണ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ പൂർത്തീകരിച്ച് നൽകിയിരുന്നു. കഴിഞ്ഞ ക്രിസതുമസിനോട് അടുത്ത് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും രമ്യതയിലെത്തിയിരുന്നില്ല. ഇതിനിടയിൽ ക്രിസതുമസ് റിലീസായി എത്തിയ വലിയ പെരുന്നാൾ എന്ന സിനിമ പ്രതീക്ഷിച്ച വിജയവും കൈവരിച്ചില്ല.

ഷെയിൻ നിഗമുമായുള്ള തർക്കത്തിന്റെ പേരിൽ വധഭീഷണി മുഴക്കിയെന്ന ആരോപണം നിഷേധിച്ച് നിർമ്മാതാവ് ജോബി ജോർജ്ജ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ലെന്നും തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായതെന്നും ജോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഷെയിൻ ആദ്യം ചിത്രത്തിന് പ്രതിഫലമായി 30 ലക്ഷം രൂപ ചോദിച്ചെന്നും പിന്നെ അത് 40 ലക്ഷമാക്കിയെന്നും ലോൺ എടുത്താണ് താൻ സിനിമയ്ക്ക് കാശിറക്കിയതെന്നും ജോബി പ്രതികരിച്ചിരുന്നത്.

'മൂന്ന് വർഷമായി സാമ്ബത്തികമായി പ്രതിസന്ധിയിലാണ്. വെയിൽ സിനിമയ്ക്കു വേണ്ടി ഇപ്പോൾ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോൺ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയിൽ ഇനി ചിത്രം മുന്നോട്ടുപോയാൽ സാമ്ബത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതൽ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്.'

'സിനിമ തുടങ്ങുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോൾ കൈപ്പറ്റി കഴിഞ്ഞു. പക്ഷേ പടം പൂർത്തിയാക്കി തന്നിട്ടില്ല. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നായകനെ അറിയിച്ചിരുന്നു.' -ജോബി പ്രതികരിച്ചത്.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തിൽ പൂർത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റിൽ നിന്നും അടുത്ത പടമായ കുർബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാൻ വരുന്നത്. വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാൽ കുർബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാൽ പിന്നിലെ മുടി അൽപ്പം മാറ്റി.

ഇതിൽ തെറ്റിദ്ധരിച്ച് നിർമ്മാതാവ് ജോബി, ഞാൻ വെയിൽ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണെന്നും തന്നോടും,കുർബാനിയുടെ നിർമ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയതെന്നും ഷെയിൻ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP