Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃതയിൽ നെതർലാൻഡ്സിലെ ഡെൽഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് ത്രിദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

അമൃതയിൽ നെതർലാൻഡ്സിലെ ഡെൽഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് ത്രിദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാംപ്സും നെതർലാൻഡ്സിലെ ഡെൽഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് സുസ്ഥിര ജല പരിപാലനത്തെക്കുറിച്ച് ത്രിദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. നെതർലാൻഡ്സ് ഗവേഷകർക്ക് സുസ്ഥിര ജല മാനേജുമെന്റ് മേഖലയിൽ ഭാവിയിൽ സുസ്ഥിര പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ഒരു ഗവേഷണ പാത രൂപകൽപ്പന ചെയ്യാനും അവരുടെ ഗവേഷണ ശേഷി മറ്റുള്ളവരുമായി പങ്കുവെക്കാനും ഫെബ്രുവരി 10 മുതൽ 13 വരെ അമൃതപുരി ക്യാമ്പസിൽ നടന്ന വർക്ക്‌ഷോപ്പ് വേദിയൊരുക്കി.

യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളായ നല്ല ആരോഗ്യം, ക്ഷേമം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ശുദ്ധജലം, ശുചിത്വം, സുസ്ഥിര നഗരങ്ങളും സമൂഹവും, ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം എന്നിവ പരിഹരിക്കുന്നതിന് ഗ്രാമീണ, നഗര സമൂഹങ്ങളെയും ശാക്തീകരിക്കാനുള്ള ഗവേഷണ മാർഗങ്ങൾ വർക്ക്‌ഷോപ്പ് വിഭാവനം ചെയ്തു.

ഡെൽഫ്റ്റ് സർവ്വകലാശാലയിൽ നിന്നും എൻവയോൺമെന്റൽ എഞ്ചിനീയറിങ് പ്രൊഫസർ ഡോ. ജൂൾസ് വാൻ ലിയർ, സിവിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാകേത് പാണ്ഡെ എന്നിവർ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ബിരുദ ജല വിദ്യാഭ്യാസ കേന്ദ്രമായ യുനെസ്‌കോ-ഐഎച്ച്ഇ - ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എഡ്യൂക്കേഷനിലെ ഉദ്യോഗസ്ഥൻ കൂടിയാണ് പ്രൊഫ. വാൻ ലിയർ. മലിനജല സംസ്‌കരണത്തിനായി ചെലവ് കുറഞ്ഞ സാങ്കേതികവിദ്യകളുടെ വികസനം, വ്യവസായങ്ങളിലെ ജലചക്രങ്ങൾ അടയ്ക്കൽ, ജലസേചന കൃഷിക്കായി മലിനജലം വീണ്ടെടുക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം വർക്ക് ഷോപ്പിൽ വിശദീകരിച്ചു. പിയർ റിവ്യൂഡ് ജേണലുകളിലായി 200 ലധികം ശാസ്ത്രീയ പ്രബന്ധങ്ങളും 400 ലധികം പ്രസിദ്ധീകരണങ്ങളും ശാസ്ത്ര പുസ്തകങ്ങളിലും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. സാകേത് പാണ്ഡെ ജലശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങൾ, പ്രായോഗിക സ്ഥിതിവിവരക്കണക്കുകൾ, സാമ്പത്തിക സിദ്ധാന്തം,അവയുടെ വിഭജനം എന്നിവയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ ലോകത്തിലെ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ മനുഷ്യ ജല സംവിധാനങ്ങളെക്കുറിച്ച് പഠിക്കുകയും തുടർന്ന് സാമൂഹിക ജലശാസ്ത്ര മാതൃകകൾ വികസിപ്പിക്കകയും ചെയ്തിരുന്നു.

അമൃത വിശ്വ വിദ്യാപീതത്തിന്റെ നാല് കാമ്പസുകളിൽ നിന്ന് 30 വക്താക്കളടക്കം 60 പേർ പങ്കെടുത്തു. ഇതിൽ സ്‌കൂൾ ഓഫ് ബയോടെക്‌നോളജി, സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക് ആൻഡ് ആപ്ലിക്കേഷൻ, സെന്റർ ഫോർ ഇന്റർനാഷണൽ പ്രോഗ്രാംസ്, അമ്മച്ചി ലാബ്‌സ്, സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, കെമിക്കൽ എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലെയും അമൃതപുരി, ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലെ സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നുള്ളവരും വർക്ക്‌ഷോപ്പിൽ പങ്കെടുത്തു.

ലൈവ്-ഇൻ-ലാബ്‌സ് പ്രോഗ്രാമിലൂടെയും ശുദ്ധമായ കുടിവെള്ളത്തിനായുള്ള ജീവാമൃതം പദ്ധതിയിലൂടെയും ഗ്രാമ-നഗര സമൂഹങ്ങൾക്ക് ശുദ്ധമായ ജലലഭ്യതയും സുരക്ഷിതമായ ശുചിത്വവും നൽകുക എന്നതായിരുന്നു ഈ സഹകരണ ഗവേഷണ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യം. ഈ ഗവേഷണ സംരംഭങ്ങൾ രാജ്യത്തുടനീളമുള്ള സമുദായങ്ങളിലെ ജല സംവിധാനങ്ങൾ, ജലസംസ്‌കരണം, സാങ്കേതികവിദ്യ സ്വീകരിക്കൽ, ജല അപകടങ്ങൾ എന്നിങ്ങനെ നാല് പ്രധാന പ്രമേയങ്ങളെ വിശദീകരിച്ചു. പത്തിൽ അധികം പിഎച്ച്ഡി വിദ്യാർത്ഥികൾ ഈ സഹകരണ ഗവേഷണ സംഘവുമായി ചേർന്ന് സമൂഹത്തിന് സുസ്ഥിര പരിഹാരങ്ങൾ നൽകി. പ്രോഗ്രാമിലെ ഓരോ പിഎച്ച്ഡി വിദ്യാർത്ഥികളെയും നയിക്കാൻ അമൃത, ഡെൽഫ്റ്റ് സർവ്വകലാശാലയിലെ അദ്ധ്യാപകരെ ഉൾപ്പെടുത്തി സംയുക്ത സൂപ്പർവൈസറി ഡോക്ടറൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. എല്ലാ പിഎച്ച്ഡി വിദ്യാർത്ഥികൾക്കും നാല് വർഷത്തേക്ക് ധനസഹായവും നൽകി.കൂടാതെ ആറുമാസത്തിലധികം ഡെൽഫട് സർവ്വകലാശാലയിൽ തുടരാനുള്ള അവസരവും ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP