Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാക്കേ കാക്കേ കൂടെവിടെ...കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ...! ബീഹാറിൽ നിന്നെത്തി മലയാളമെഴുതി നൂറിൽ നൂറ് മാർക്കും നേടി ചരിത്രം സൃഷ്ടിച്ച് ഇരുപത്തയാറുകാരി; കൈക്കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതാനിരുന്നെങ്കിലും അവൻ കുസൃതി കാണിച്ചപ്പോൾ കുഞ്ഞിനെ അദ്ധ്യാപികയെ ഏൽപ്പിച്ചു; മറ്റു രണ്ടു മക്കൾ ബെഞ്ചിൽ അടുത്തുതന്നെ ഇടംപിടിച്ചു; രണ്ടുമണിക്കൂർ പരീക്ഷ കഴിഞ്ഞ് ഫലംവന്നപ്പോൾ റോമിയോയ്ക്ക് മലയാളത്തിൽ നൂറിൽ നൂറ്: ഇനി റോമിയോ മലയാളിയുടെ ചങ്ങാതി

കാക്കേ കാക്കേ കൂടെവിടെ...കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ...! ബീഹാറിൽ നിന്നെത്തി മലയാളമെഴുതി നൂറിൽ നൂറ് മാർക്കും നേടി ചരിത്രം സൃഷ്ടിച്ച് ഇരുപത്തയാറുകാരി; കൈക്കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതാനിരുന്നെങ്കിലും അവൻ കുസൃതി കാണിച്ചപ്പോൾ കുഞ്ഞിനെ അദ്ധ്യാപികയെ ഏൽപ്പിച്ചു; മറ്റു രണ്ടു മക്കൾ ബെഞ്ചിൽ അടുത്തുതന്നെ ഇടംപിടിച്ചു; രണ്ടുമണിക്കൂർ പരീക്ഷ കഴിഞ്ഞ് ഫലംവന്നപ്പോൾ റോമിയോയ്ക്ക് മലയാളത്തിൽ നൂറിൽ നൂറ്: ഇനി റോമിയോ മലയാളിയുടെ ചങ്ങാതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വന്നു കണ്ടു കീഴടക്കി....ബീഹാറിൽനിന്നെത്തി തുല്യതാപരീക്ഷയിൽ നൂറിൽ നൂറ് നേടി മലയാളത്തിന്റെ 'ചങ്ങാതി'യായി മാറുകയാണ് റോമി. മലയാളത്തെ കീഴടക്കിയ ബീഹാറുകാരി. ''കാക്കേ കാക്കേ കൂടെവിടെ...കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ...'' എന്ന് അഭിനന്ദിക്കാനെത്തുന്നവരോട് പാട്ടിലൂടെ ചോദിക്കുന്ന പരീക്ഷാ വിജയി.

ചങ്ങാതി പരീക്ഷയിൽ നൂറിൽ നൂറ് മാർക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയത് ബീഹാർ കട്ടിഹാർ സ്വദേശിനിയായ റോമിയയാണ്. ഭർത്താവ് സെയ്ഫുള്ള, മക്കളായ തമന്ന, മുഹമ്മദ് തൗഫീഖ് എന്നിവർക്കൊപ്പം ഉമയനല്ലൂർ എസ്റ്റേറ്റ് റോഡിലെ വാടകവീട്ടിലിരുന്ന് ബിഹാർ കട്ടിഹാർ സ്വദേശിനി റോമിയ കാത്തൂൺ പരീക്ഷാ വിജയം ആഘോഷിക്കുകയാണ്.

റോമിയാ കാത്തൂൺ എന്ന 26 കാരി മലയാളം പഠിച്ച്, പരീക്ഷ എഴുതിയപ്പോൾ ഒരു തെറ്റ് പോലും ഉണ്ടായില്ല. കേരളാ സാക്ഷരാത മിഷൻ ജോലി തേടി കേരളത്തിലെത്തിയ തൊഴിലാളികൾക്കായി നടത്തുന്ന ഭാഷാ പഠന പദ്ധതിയായ 'ചങ്ങാതി'യുടെ ഭാഗമായാണ് റോമിയായും ഭാഷ പഠിച്ചത്. സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ 100ൽ 100 മാർക്കും നേടിയാണ് റോമിയാ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. നാല് മാസം പ്രായമുള്ള മകളെയും ഒപ്പമിരുത്തിയാണ് ഈ അമ്മ പരീക്ഷയെഴുതാനെത്തിയത്. ജനുവരി 19 ന് നടന്ന പരീക്ഷയിൽ കേരളത്തിലേക്ക് തൊഴിൽ തേടി വന്ന 1,998 പേർ പരീക്ഷയെഴുതി. സംസ്ഥാനത്തൊട്ടാകെയാണ് പരീക്ഷ നടത്തിയത്.

ഭർത്താവ് സെയ്ഫുള്ളയ്‌ക്കൊപ്പം ആറുവർഷംമുമ്പാണ് റോമിയ കേരളത്തിലെത്തിയത്. സാക്ഷര കേരളത്തിൽ എത്തിയപ്പോൾ മലയാളം പഠിക്കണമെന്ന മോഹം വീണ്ടും സജീവമായി. ഭർത്താവും കൂടെ നിന്നു. ഇതോടെ പുസ്തകവുമായി വീണ്ടും സ്‌കൂളിലേക്ക്. കേരളത്തിലെത്തുമ്പോൾ മക്കളായ ഉമറുൽ ഫാറൂഖിനെയും മുഹമ്മദ് തൗസിഫിനെയും തൊട്ടടുത്തുള്ള വാഴപ്പള്ളി സ്‌കൂളിൽ ചേർത്തു. ഇതോടെ ഭാഷാ പ്രശ്‌നും തുടങ്ങി. അദ്ധ്യാപകരുമായി സംസാരിക്കാൻ കഴിയുന്നില്ല. ഇതോതോടെയാണ് മലയാളം പഠിക്കാൻ തീരുമാനിച്ചത്.

സാക്ഷരതാപ്രവർത്തകരായ ഷീലജയും വിജയകുമാരിയും സഹായവുമായെത്തി. തുടർന്ന് ആഴ്ചകൾകൊണ്ടുള്ള പഠനം. ഭാഷയെ മനസ്സിലേക്ക് അടുപ്പിക്കാനുള്ള പഠനം. ഗർഭിണിയായിരുന്നപ്പോഴും പഠനത്തിന് അവധി കൊടുത്തില്ല. ഇപ്പോൾ മക്കളുടെ സ്‌കൂളിലെ അദ്ധ്യാപകരെല്ലാം കൂട്ടുകാരാണ്. ഡയറിയിൽ അവർ എഴുതി കൊടുത്തുവിടുന്ന പഠനപ്രവർത്തനങ്ങൾ നോക്കി മക്കളെ പഠിപ്പിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ട്. നാലുമാസം പ്രായമുള്ള തമന്നയെയും കൊണ്ട് ആശുപത്രിയിൽ എത്തിയാൽ കൃത്യമായ രോഗവിവരങ്ങൾ പറഞ്ഞ് ചികിത്സിക്കാനും കഴിയുന്നുണ്ട്- റോമിയ സന്തോഷത്തോടെ പറയുന്നു.

മയ്യനാട് വെള്ളമണൽ സ്‌കൂളിൽ റോമിയ അടക്കം 298 മറുനാട്ടുകാരാണ് സാക്ഷരതാമിഷന്റെ ചങ്ങാതി പരീക്ഷ എഴുതിയത്. റോമിയയായിരുന്നു ഏക വനിത. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല റോമിയയെ അഭിനന്ദിക്കാൻ എത്തിയിരുന്നു. തുടർപഠനം എന്ന ആഗ്രഹമാണ് റോമിയയുടെ മനസ്സ് നിറയെ. ഉമയനല്ലൂർ ജങ്ഷനിൽ ജ്യൂസ് കട നടത്തുന്ന ഭർത്താവ് സെയ്ഫുള്ള എല്ലാസഹായവുമുണ്ട്.

കേരളത്തിൽ തൊഴിൽ തേടിയെത്തിയവരെ നാല് മാസം കൊണ്ട് മലയാള ഭാഷ പഠിപ്പിക്കുന്ന പദ്ധതിയാണ് 'ചങ്ങാതി' ഈ പദ്ധതി 2017 ൽ പെരുമ്പാവൂരിലാണ് തുടങ്ങിയത്. ഇതുവരെ 3,700 തൊഴിലാളികൾ മലയാളഭാഷ പഠിച്ച് പരീക്ഷ പാസായതായി സാക്ഷരതാ മിഷനെ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഹയർ സെക്കൻഡറി തുല്യത പരീക്ഷ എഴുതി ജയിക്കണമെന്നാണ് റോമിയായുടെ ആഗ്രഹം. 'ചങ്ങാതി' പദ്ധതിയുടെ പാഠപുസ്തകങ്ങൾ വളരെ സഹായകരമായിരുന്നു.

ദൈനംദിന ജീവിതത്തിൽ മലയാളം പഠിച്ചത് വളരെ ഗുണം ചെയ്യുന്നുണ്ട്. മലയാളത്തിൽ ആളുകളോട് സംസാരിക്കാൻ സാധിക്കുന്നുണ്ട്. പ്രത്യേകിച്ച്, മാർക്കറ്റിലും റയിൽവേ സ്റ്റേഷനിലുമൊക്കെ പോകുമ്പോൾ മലയാളം പഠിച്ചത് വലിയ സഹായമാകുന്നുണ്ട്. മക്കളെ മലയാളം പഠിപ്പിക്കണമെന്നും റോമിയ പറഞ്ഞു. കേരളത്തിൽ എത്തിയ തൊഴിലാളികളെ ക്ലാസിലെത്തിക്കാൻ ഒരു സംഘാടകയെപ്പോലെ പ്രവർത്തിക്കുകയായിരുന്നു റോമിയോ എന്ന് ഇൻസ്ട്രക്ടർ ശ്രീലത പറഞ്ഞതായി ശ്രീകല ഫേസ്‌ബുക്കിൽ എഴുതി.

കൈക്കുഞ്ഞും രണ്ടുകുട്ടികളുമായി പരീക്ഷാ ഹാളിലെത്തിയ ബീഹാറുകാരിയായ റോമിയോയാണ് ചരിത്രം രചിക്കുന്നത്. കൈക്കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതാനിരുന്നെങ്കിലും അവൻ കുസൃതി കാണിച്ചപ്പോൾ കുഞ്ഞിനെ അദ്ധ്യാപികയെ ഏൽപ്പിച്ചു. മറ്റു രണ്ടു മക്കൾ ബെഞ്ചിൽ അടുത്തുതന്നെ ഇടംപിടിച്ചു. രണ്ടുമണിക്കൂർ പരീക്ഷ കഴിഞ്ഞ് ഫലംവന്നപ്പോൾ റോമിയോയ്ക്ക് മലയാളത്തിൽ നൂറിൽ നൂറ്. പരീക്ഷ എഴുതിയവരിൽ ഏറെയും ബംഗാളിൽനിന്നുള്ളവരാണ്.

അസം, ബീഹാർ, ഒഡീഷ ജാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും എഴുതാനുണ്ടായിരുന്നു. 30 മാർക്കായിരുന്നു ജയിക്കാൻ വേണ്ടത്. പരീക്ഷ കഴിഞ്ഞപ്പോൾ ഭായിമാരെല്ലാം ഹാപ്പി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP