Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിന്റെ ജാള്യത പകയായി മനസ്സിൽ കിടന്നു; ബന്ധുവിന്റെ മരണ ശേഷം തഞ്ചത്തിൽ കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയി പുഴയിലെറിഞ്ഞ് പക പോക്കൽ: വീട്ടുകാർ തിരക്കിയപ്പോൾ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്ന് മൊഴിയും: നാലു വയസ്സുകാരി മേബയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 'ലാസ്റ്റ് സീൻ തിയറി' എന്ന അടവ്് പയറ്റി പ്രോസിക്യൂഷൻ: ഷൈലജയ്ക്ക് ജീവപര്യന്തമോ വധശിക്ഷയോ എന്ന് ചൊവ്വാഴ്ച അറിയാം

അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിന്റെ ജാള്യത പകയായി മനസ്സിൽ കിടന്നു; ബന്ധുവിന്റെ മരണ ശേഷം തഞ്ചത്തിൽ കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയി പുഴയിലെറിഞ്ഞ് പക പോക്കൽ: വീട്ടുകാർ തിരക്കിയപ്പോൾ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്ന് മൊഴിയും: നാലു വയസ്സുകാരി മേബയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 'ലാസ്റ്റ് സീൻ തിയറി' എന്ന അടവ്് പയറ്റി പ്രോസിക്യൂഷൻ: ഷൈലജയ്ക്ക് ജീവപര്യന്തമോ വധശിക്ഷയോ എന്ന് ചൊവ്വാഴ്ച അറിയാം

സ്വന്തം ലേഖകൻ

തൃശൂർ: 2016 ഒക്ടോബർ 13ന് ആയിരുന്നു പുതുക്കാട് പാഴായിയിൽ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്. നാലു വയസ്സുകാരിയായ മേബ എന്ന കുഞ്ഞിനെ അപ്പൂപ്പന്റെ സഹോദരി പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് നാട്ടുകാരും വീട്ടുകാരും ഉൾക്കൊണ്ടത്. സ്വന്തം പേരക്കിടാവായി കാണേണ്ട കുഞ്ഞിനെ മനസ്സിൽ കൊണ്ടു നടന്ന പക തീർക്കാൻ ഷൈലജ എന്ന സ്ത്രീ മണലിപ്പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തുക ആയിരുന്നു.. സംഭവം ഇങ്ങനെ വീട്ടിൽ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബ അപ്രത്യക്ഷയായി. കുഞ്ഞിനെ തേടി വീട്ടുകാർ പരക്കംപാഞ്ഞു. ഷൈലജ എന്ന ബന്ധുവിനൊപ്പമാണ് അവസാനം കുട്ടിയെ കണ്ടത്.

വീട്ടുകാർ ഷൈലജയെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ബംഗാളികൾ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വിശദീകരണം. ബംഗാളികളെ അന്വേഷിച്ച് നാടു മുഴുവൻ പരക്കം പായുമ്പോൾ ഈ സമയം കുഞ്ഞ് പുഴയിൽ മുങ്ങിത്താഴുകയായിരുന്നു. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും പുഴയിൽ എറിഞ്ഞ കുഞ്ഞിന്റെ മരണം ഉറപ്പിക്കാനും ആയിരുന്നു ഇങ്ങനെ പറഞ്ഞത്. മൃതദഹം പുഴയിൽ പൊന്തിയപ്പോഴാണ് ദുരന്തം നാടറിയുന്നത്. ഷൈലജയുടെ വിവരണത്തിൽ പന്തികേടു തോന്നിയതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിലേക്ക് നയിച്ചത് അരഞ്ഞാണ മോഷണത്തിന്റെ പക
മനസ്സിൽ ഉറഞ്ഞു കൂടിയ പകയുടെ ബാക്കി പത്രമായാണ് നാലു വയസ്സുകാരിയായ കുഞ്ഞിനെ ഷൈലജ കൊലപ്പെടുത്തിയത്. ഒരിക്കൽ വീട്ടിൽ വെച്ച് മേബയുടെ അരഞ്ഞാണം മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടിൽ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. മോഷ്ടിച്ചത് ഷൈലജയാണെന്നു കുടുംബാംഗങ്ങൾ സംശയിക്കുകയുിം കുടുംബവീട്ടിൽ കയറരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇത് ഷൈലജയുടെ മനസിൽ പകയായി.

ഇതിനിടയിലാണ് ബന്ധുവിന്റെ മരണം. മരണത്തിന്റെ പേരിൽ ഒരിക്കൽ കൂടി വീട്ടിലേക്കു പ്രവേശനം കിട്ടി. മേബയുടെ മാതാപിതാക്കളെ കണ്ടപ്പോൾ പക വീണ്ടും ഉണർന്നു. അങ്ങനെയാണ് കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. വീടിനു പിന്നിൽ പുഴയാണ്. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തേയ്‌ക്കെത്തി. കുഞ്ഞിനെ തിരക്കി. ബംഗാളികൾ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും പരക്കംപാഞ്ഞു.

അനാശാസ്യത്തിന് പിടിക്കപ്പെട്ടു
അനാശാസ്യത്തിന്റെ പേരിൽ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടിൽ നിൽക്കാൻ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടിൽ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു.

ഈ പകയും കൊലപാതകത്തിനു പ്രേരണയായി. പൊലീസിനു മുൻപിൽ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയിൽ നിരപരാധിയാണെന്നു പലകുറി ആവർത്തിച്ചു. ഷൈലജയുടെ ഭർത്താവ് പിന്നീട് മരിച്ചു. മകളുണ്ട്.

മൊഴി ഓസ്‌ട്രേലിയയിൽ നിന്ന്
ഓസ്‌ട്രേലിയയിൽ ജോലിക്കാരാണ് മേബയുടെ അച്ഛനും അമ്മയും. ഇരുവർക്കും നാട്ടിൽ വരാൻ അവധി കിട്ടിയില്ല. കൊലക്കേസിൽ പ്രധാനപ്പെട്ട സാക്ഷി കൂടിയാണ് അച്ഛൻ രഞ്ജിത്. എഫ്‌ഐആറിൽ ആദ്യ മൊഴി നൽകിയ അച്ഛനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴിനൽകി. വിഡിയോ കോൺഫറൻസിങ് വഴി കൊലക്കേസിൽ മൊഴി നൽകുന്നത് അപൂർവമായിരുന്നു.

'ലാസ്റ്റ് സീൻ തിയറി'യുമായി പ്രോസിക്യൂഷൻ
മേബയെ പുഴയിൽ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് വഴിത്തിരിവായത്. നിയമപരമായി കുറ്റം തെളിയിക്കാൻ 'ലാസ്റ്റ് സീൻ തിയറി' എന്ന അടവ് പ്രോസിക്യൂഷൻ പയറ്റി. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്.

കൊലക്കുറ്റം തെളിഞ്ഞാൽ ഒന്നല്ലെങ്കിൽ ജീവപര്യന്തം. അല്ലെങ്കിൽ വധശിക്ഷ. കൊലയാളിയായ ഷൈലജയുടെ ശിക്ഷ എന്താണെന്ന് ചൊവ്വാഴ്ച അറിയാം. അഡ്വ.കെ.ഡി.ബാബുവായിരുന്നു പ്രോസിക്യൂട്ടർ. പുതുക്കാട് ഇൻസ്‌പെക്ടർ എസ്‌പി.സുധീരനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP