Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രേമം കമ്പളത്തെ പോത്തോട്ടത്തോടു മാത്രം! ശ്രീനിവാസ ഗൗഡ സായ് ട്രയൽസിനില്ല; ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് സായിയെ അറിയിച്ചു; കമ്പള ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ഗൗഡ

പ്രേമം കമ്പളത്തെ പോത്തോട്ടത്തോടു മാത്രം! ശ്രീനിവാസ ഗൗഡ സായ് ട്രയൽസിനില്ല; ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് സായിയെ അറിയിച്ചു; കമ്പള ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ഗൗഡ

സ്വന്തം ലേഖകൻ

ബംഗളുരു: പോത്തോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ വേഗത്തെയും തോൽപ്പിച്ച കർണാടകക്കാരൻ ശ്രീനിവാസ ഗൗഡ സായ് (സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) ഇന്ത്യയുടെ ട്രയൽസിനില്ല. ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് ഗൗഡ സായിയെ അറിയിച്ചു. കമ്പള ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ഗൗഡ പറഞ്ഞു.

കർണാടകയിലെ കുഗ്രാമത്തിൽനിന്നുള്ള കമ്പള ജോക്കിയാണ് ഇരുപത്തെട്ടുകാരനായ ശ്രീനിവാസ ഗൗഡ. വെറും 13.62 സെക്കൻഡിലാണ് ഗൗഡ മത്സരത്തിൽ 142.5 മീറ്റർ പിന്നിട്ടത്. ഗൗഡ ഓടിത്തീർത്ത ദൂരവും സമയവും തമ്മിൽ താരതമ്യം ചെയ്താൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗതയിലാണ് ഇയാൾ മത്സരം പൂർത്തിയാക്കിയത്.

ബോൾട്ടിന്റെ 100 മീറ്ററിലെ ഏറ്റവും മികച്ച സമയം 9.58 സെക്കൻഡാണ്. ഗൗഡ ഓടിയ ദൂരവും സമയവും കണക്കിലെടുക്കുന്‌പോൾ 100 മീറ്റർ ഓടിത്തീർക്കാൻ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കൻഡ് മാത്രമാണ്. അതായത് ബോൾട്ടിനേക്കാൾ 0.03 സെക്കൻഡ് കുറവ്. ഇതോടെയാണ് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഇടപെട്ട് ഗൗഡയെ സായ് ട്രയൽസിനു ക്ഷണിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP