Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല വിഷയത്തിൽ നാളെ ഒൻപതംഗ സുപ്രീംകോടതി ബെഞ്ച് വാദം കേൾക്കാൻ തുടങ്ങുമ്പോൾ അയ്യപ്പ ഭക്തരുടെ നെഞ്ച് പൊട്ടേണ്ട സാഹചര്യം ഒഴിഞ്ഞ് പോയത് എങ്ങനെ? ആചാരങ്ങൾ കാക്കാൻ കോടതിയും കേന്ദ്ര സർക്കാരും ഒരുമിച്ചിറങ്ങുമ്പോൾ പിണറായി വിജയൻ ആൻഡ് ടീംസ് മല മറിച്ചാൽ എന്തെങ്കിലും സംഭവിക്കുമോ? ഭക്തരെ ഭഗവാൻ കാക്കുമ്പോൾ

ശബരിമല വിഷയത്തിൽ നാളെ ഒൻപതംഗ സുപ്രീംകോടതി ബെഞ്ച് വാദം കേൾക്കാൻ തുടങ്ങുമ്പോൾ അയ്യപ്പ ഭക്തരുടെ നെഞ്ച് പൊട്ടേണ്ട സാഹചര്യം ഒഴിഞ്ഞ് പോയത് എങ്ങനെ? ആചാരങ്ങൾ കാക്കാൻ കോടതിയും കേന്ദ്ര സർക്കാരും ഒരുമിച്ചിറങ്ങുമ്പോൾ പിണറായി വിജയൻ ആൻഡ് ടീംസ് മല മറിച്ചാൽ എന്തെങ്കിലും സംഭവിക്കുമോ? ഭക്തരെ ഭഗവാൻ കാക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

അയ്യപ്പ ഭഗവാനെ കുറിച്ച് അറിയാവുന്നവർക്കെല്ലാം ഭഗവാൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. മുസ്ലിം വിശ്വാസികളും ക്രിസ്ത്യൻ വിശ്വാസികളും അടങ്ങിയ അനേകായിരങ്ങൾ അയ്യപ്പനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ശബരിമലയിലെ ശ്രീ അയ്യപ്പനെ വണങ്ങുകയും സ്‌നേഹിക്കുകയും ചെയ്യുന്നവർക്ക് യഥാർത്ഥത്തിൽ മതമില്ല. അതുകൊണ്ടാണ് അയ്യപ്പന്റെ അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും എതിരെ സംഘടിതമായ ആക്രമണം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ കേരളീയ സമൂഹം പൊട്ടിത്തെറിച്ചതും തിളച്ച് മറിഞ്ഞതും. അത് സംഘപരിവാറിന്റെ തലയിൽ കെട്ടിവെച്ച് ഒരുതരം മതഭീകരതയാക്കി മാറ്റാൻ നാടുഭരിക്കുന്ന നവോത്ഥാന സർക്കാർ ശ്രമിച്ചെങ്കിലും ജനങ്ങൾ അത് തള്ളിക്കളയുകയായിരുന്നു.

ഒടുവിൽ, ശബരിമലയെ സംഘർഷഭരിതമാക്കാൻ തീരുമാനിച്ച ഇടത് പക്ഷ സർക്കാരിന് പോലും നിലപാട് തിരുത്തേണ്ടിവന്നു. ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം സർക്കാർ അപകടം തിരിച്ചറിഞ്ഞതുകൊണ്ട് കഴിഞ്ഞ മണ്ഡല-മകരവിളക്ക കാലത്ത് ഭഗവാന്റെ സന്നിധി പൂർണമായും ശാന്തമായിരുന്നു. മറ്റൊരു മണ്ഡല-മകരവിളക്ക് കാലത്തിന് മുമ്പ് ശബരിമലയുടെ ഭാവി നിർണയിക്കുന്നതിന് സുപ്രീംകോടതിയിലെ ഒമ്പതംഗ ജഡ്ജിമാർ നാളെ മുതൽ വാദം കേൾക്കുകയാണ്. ശബരിമല യുവതീപ്രവേശന വിഷയത്തിലെ ഭക്തർക്കെതിരായ സുപ്രീംകോടതി വിധി പുനപരിശോധിക്കാനുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി അപ്രസക്തമാക്കിക്കൊണ്ട് ശബരിമല വിഷയങ്ങളിലടക്കം ഏഴ് വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നാളെ മുതൽ ഒമ്പതംഗ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ചേരാൻ തുടങ്ങുമ്പോൾ ശബരിമല പുനപരിശോധനാ ഹർജി തന്നെ അപ്രസക്തമാകുകയാണ്.

നാളെ മുതൽ സുപ്രീംകോടതിയിലെ ഒമ്പത് ജഡ്ജിമാർ വാദം കേൾക്കാൻ പോകുന്നത് ശബരിമല വിഷയത്തെ കുറിച്ച മാത്രമല്ല, മതാചാരങ്ങൾക്ക് അനുമതി നൽകുന്ന ഭരണഘടനയുടെ വകുപ്പുകൾ തുല്യതയും മൗലികാവകാശവും അടങ്ങുന്ന മറ്റ് വകുപ്പുകളുമായി സംഘർഷത്തിൽ ഇടപെടുമ്പോൾ എന്ത് തരം തീരുമാനമാണ് എടുക്കേണ്ടത് എന്ന അന്തിമമായ ഒരു നിശ്ചയത്തിനുള്ള തുടക്കം കുറിക്കുകയാണ്. ശബരിമല വിഷയത്തോടൊപ്പം തന്നെ മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, പാഴ്‌സി സ്ത്രീകൾ നേരിടുന്ന അപമാനം, ഒരുവിഭാഗം വിശ്വാസികളുടെ ചേലകർമ്മം തുടങ്ങിയ അനേകം വിഷയങ്ങളിൽ അന്തിമമായ നിഗമനത്തിൽ എത്തുകയാണ് സുപ്രീംകോടതി.

ഓർത്തിരിക്കേണ്ടത്, ഈ വിഷയങ്ങളിൽ സുപ്രീംകോടതി അന്തിമമായ ഒരു വിധി പ്രഖ്യാപിച്ചാൽ ഒമ്പത് അംഗങ്ങളിൽ താഴെയുള്ള ഏത് ബെഞ്ച് ഇനിമുതൽ ആചാരങ്ങളുമായി ബന്ധപ്പെട്ട ഏത് വിഷയത്തിൽ വിധി പറഞ്ഞാലും ഈ ഒമ്പതംഗ ബെഞ്ചിന്റെ വിധി അന്തിമമാണ് എന്നതാണ്. അതായത്, ഇനി ഏതെങ്കിലും ഒരു ക്ഷേത്രത്തിലെയോ പള്ളിയിലെയോ മറ്റേതെങ്കിലും ഒരു ആരാധനാലയത്തിലെയോ ആചാരങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് ഏതെങ്കിലും ഒരു ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ എത്തിയാൽ ഈ ഒമ്പതംഗ ബെഞ്ച് എന്ത് വിധി പറഞ്ഞിരിക്കുന്നുവോ ആ വിധി അവർക്ക് ബാധകമാകും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP