Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാവ്ലിൻ കേസിൽ പിണറായിയുടെ രക്ഷകൻ ആണ് ബെഹ്റ; മോദിക്കും പിണറായിക്കും ഇടക്കുള്ള പാലമാണ് ബെഹ്റ; ബെഹ്റ കൊടുത്ത സമ്മാനമായ കാർ ഉപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ടോം ജോസ്; ഇവരുടെ മനപ്പൊരുത്തമാണ് ഈ ശാസ്ത്രീയ അഴിമതിയുടെ അടിത്തറ; പൊതുജനം കൂടുതൽ ജാഗരൂകനായിരിക്കേണ്ടിയിരിക്കുന്നു; ഭരിക്കുന്നവർ അഴിമതിക്കാരാണ്. ജാഗ്രത! സിഎജിയിലും ലാവ്ലിൻ ചർച്ചയാക്കി വീണ്ടും കോൺഗ്രസ്

ലാവ്ലിൻ കേസിൽ പിണറായിയുടെ രക്ഷകൻ ആണ് ബെഹ്റ; മോദിക്കും പിണറായിക്കും ഇടക്കുള്ള പാലമാണ് ബെഹ്റ; ബെഹ്റ കൊടുത്ത സമ്മാനമായ കാർ ഉപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ടോം ജോസ്; ഇവരുടെ മനപ്പൊരുത്തമാണ് ഈ ശാസ്ത്രീയ അഴിമതിയുടെ അടിത്തറ; പൊതുജനം കൂടുതൽ ജാഗരൂകനായിരിക്കേണ്ടിയിരിക്കുന്നു; ഭരിക്കുന്നവർ അഴിമതിക്കാരാണ്. ജാഗ്രത! സിഎജിയിലും ലാവ്ലിൻ ചർച്ചയാക്കി വീണ്ടും കോൺഗ്രസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലും ലാവ്‌ലിനെ ചർച്ചയാക്കാൻ കോൺഗ്രസ്. പൗരത്വ ഭേദഗതിയിലെ പിണറായി-ബിജെപി ബാന്ധവത്തെ തുറന്നു കാട്ടാൻ കൊറോണ വൈറസ് പ്രയോഗവുമായി കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ നേരത്തെ രംഗത്ത് വന്നിരുന്നു. ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നതിന് കാരണം ലാവ്ലിൻ കേസാണെന്നും ശൂരനാട് നേരത്തെ ആരോപിച്ചിരുന്നു. ഇതേ രീതിയിൽ സിഎജി റിപ്പോർട്ടിലും കടന്നാക്രമണം നടത്തുകയാണ് ശൂരനാട് രാജശേഖരൻ.

ശൂരനാട് രാജശേഖരൻ ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം

അഴിമതിയിൽ മുങ്ങി കുളിച്ച് കേരളം;

സി & എ ജി റിപ്പോർട്ട് വായിച്ചു ഞെട്ടിത്തരിച്ചിരിക്കെയാണ് ഞാൻ . മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി, തലപ്പത്തുള്ള മൂന്നു പേരും ഒരേ വിഷയത്തിൽ ഒരേ പോലെ ആരോപണം നേരിടുന്ന ഒരു കാലവും കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. കേരളീയ പൊതു സമുഹത്തിൽ ഇവർ മൂന്നു പേരും സംശയത്തിന്റെ നിഴലിലാണ്. ഇവർ അഴിമതി നടത്തി എന്ന് പൊതുസമൂഹം വിശ്വസിക്കുന്നു.

ഉണ്ട മോഷണത്തിൽ പ്രതി സഹകരണ മന്ത്രിയുടെ ഗൺമാൻ. ലാവ്‌ലിൻ കേസിൽ പിണറായിയുടെ രക്ഷകൻ ആണ് ബെഹ്‌റ.മോദിക്കും പിണറായിക്കും ഇടക്കുള്ള പാലമാണ് ബെഹ്‌റ. ബെഹ്‌റ കൊടുത്ത സമ്മാനമായ കാർ ഉപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ടോം ജോസ്. ഇവരുടെ മനപ്പൊരുത്തമാണ് ഈ ശാസ്ത്രീയ അഴിമതിയുടെ അടിത്തറ.... പൊതുജനം കൂടുതൽ ജാഗരൂകനായിരിക്കേണ്ടിയിരിക്കുന്നു. നമ്മളെ ഭരിക്കുന്നവർ അഴിമതിക്കാരാണ്. ജാഗ്രത !

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP