Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയ് ശ്രീറാമും ബോലോ തഖ്ബീറും വേണ്ട! എസ് ഡി പി ഐയും ആർ എസ് എസും വെറുക്കപ്പെടേണ്ടവർ! 'ഐവി ശശി' തൊപ്പിയുമായി വീറും വാശിയുമായി എത്തിയത് ആ പഴയ സഖാവ്; ക്യാൻസറിനെ പൊരുതി തോൽപ്പിച്ച് നേതൃത്വം വീണ്ടും ഏറ്റെടുത്ത് കോടിയേരി; ചോദ്യങ്ങൾക്ക് കിറുകൃത്യമായ മറുപടി നൽകിയും വർഗ്ഗീയതയെ തള്ളിപ്പറഞ്ഞും വിശദീകരിച്ചത് സിപിഎം നിലപാടുകൾ; അലനെ മാവോയിസ്റ്റാക്കി പ്രതിരോധിക്കുന്നത് പിണറായിയെ; കോടിയേരി റീ ലോഡഡ്!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി അവധിയിൽ പോയ ശേഷം വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട സി.പി.യഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോഗ്യം മോശമായതോടെ ഏറെ നാളായി അവധിയെടുത്ത് ചികിത്സയിലായിരുന്ന അദ്ദേഹം ഒരു ഫിനിക്‌സ് പക്ഷിയെ പോലെയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ചികിത്സയുടെ അവശതയിൽ നിന്ന് പൂർവാധികം ശക്തിയോടെയാണ് അദ്ദേഹം തിരിച്ചെത്തിരിക്കുന്നത്.

എ.കെ.ജി സെന്ററിൽ മാധ്യമങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തത് വേറിട്ട മേക്കോവറിലാണ്. രോഗത്തിന്റെ അവശത കാര്യമാക്കാതെ തലയിൽ തൊപ്പിയിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. കേന്ദ്രത്തിനെതിരെയും ആർഎസ്എസ് - ഇസ്ലാമിക മത ധ്രൂവീകരണ നീക്കങ്ങൾക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. സി.എജി. റിപ്പോർട്ടിലെ വിവാദത്തിലും കൃത്യമായ മറുപടി നൽകിയാണ് കോടിയേരി മാധ്യമങ്ങളെ കണ്ടത്.

പൗരത്വ വിഷയപ്രക്ഷോഭത്തിൽ എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയും ഏറ്റെടുത്ത് ഇന്ത്യയെ രക്ഷിക്കാൻ മുസ്ലിം പ്രക്ഷോഭകർക്കെ കഴിയു എന്ന് അവർ കരുതുകയാണ്. മുസ്ലിം സമൂഹത്തിന് ഇടയിൽ വർഗീയ ദ്രൂവീകരണത്തിന് എസ്.ഡി.പി.ഐയും ജമാ അത്തെ ഇസ്ലാമിയും ശ്രമിക്കുന്നു. അതുപോലെ തന്നെ ആർഎസ്എസ് നേതൃത്വത്തിൽ ഹിന്ദു ധ്രുവീകരണത്തിനും ശ്രമിക്കുകയാണ്.

ഈ രണ്ടുകൂട്ടരേയും ഒറ്റപ്പെടുത്തണം. ബോലോ തകക്‌ബീറും, ജയ് ശ്രീറാമും വിളിപ്പിക്കുന്നത് എതിർക്കപ്പെടണം. പൗരത്വ പ്രക്ഷോഭത്തിൽ ഹിന്ദു സമൂഹത്തിൽ നിന്ന് നിരവധി പേർ രംഗത്ത് വരേണ്ടതുണ്ട്. പൗരത്വ പ്രക്ഷോഭം താഴെത്തട്ടിൽ നിന്നുള്ളവരെ വരെ ഉൾപ്പെടുത്തിയാണ് നടത്തേണ്ടത്.ഇടതുപക്ഷത്തിന് പുറത്ത് നിന്നുള്ളവരും രംഗത്തണം. ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്മഹാശൃംഖല വൻ വിജയമായിരുന്നു. കേന്ദ്ര മന്ത്രിമാരടക്കം പങ്കെടുത്ത മനുഷ്യമഹാശൃംഖല വൻവിജമായിരുന്നു. -അദ്ദേഹം പറഞ്ഞു.

മാർച്ച് 15 വരെ ഗൃഹസന്ദർശനം സംഘടിപ്പിക്കും. പ്രാദേശികമായി ഭരണഘടന സംരക്ഷണ സദസുകൾ സംഘടിപ്പിക്കാനും പാർട്ടി മുന്നിട്ടിറങ്ങും. ഇതിന്റെ ഭാഗമായി വാർഡ്, ബൂത്ത് തല കമ്മിറ്റികൾ രൂപീകരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. സി,.എജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ സിഎജി റിപ്പോർട്ട് പുറത്തുവന്നത് പരിശോധിക്കേണ്ട കാര്യമാണ്. അങ്ങനെ സംഭവിച്ചെങ്കിൽ റിപ്പോർട്ട് ചോർന്നോ എന്ന് സി.എജി തന്നെ പരിശോധിക്കണം. റിപ്പോർട്ട് ചോർന്നെങ്കിൽ അത് ഗൗരവതരമായ കാര്യമായി കരുതണം.

പൗരത്വ നിയമ പ്രക്ഷോഭത്തിൽ എസ്.ഡി,.പി.ഐ, ജമാ അത്തെ ഇസ്ലാമി ഒഴികെ മറ്റേത് മുസ്ലിം സംഘടകളുമായി സഹകരിക്കാൻ തയ്യാറാണ്. ഭരണഘടനാ സംരക്ഷണ പ്രക്ഷോഭം എന്ന രീതിയിൽ മുസ്ലിം ലീഗ് എത്തിയാൽ അവരേയും പങ്കാളികളാക്കും. എ.പി, ഇ.കെ വിഭാഗം ഇടതുപക്ഷത്തിന്റെ മനുഷ്യമതിലിനോട് സഹകരിച്ചത് സന്തോഷം നൽകുന്ന കാര്യമാണ്. സി.എ.ജി വാർത്താ സമ്മേളനം വിളിച്ചത് അസാധാരണ നടപടിയാണ്. റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പരാമർശിച്ച്ു. സഭയുടെ അവകാശത്തെ ബാധിക്കുന്ന കാര്യങ്ങളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.അലനും താഹയും മാവോിസ്റ്റുകളെന്ന് ആവർത്തിച്ചാണ് കോടിയേരി പത്രസമ്മേളനം നടത്തിയത്. മാവോയിസ്റ്റുകളെന്ന് തെളിഞ്ഞതിനാലാണ് ഇവരെ സംഘടനിയിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.സി.പിഎമ്മുകാരായിട്ടുള്ളവർക്ക് അതിന് കഴിയില്ല. ഏരിയാ കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയാണ് ചെയ്തതെന്നാണ് അദ്ദേഹം ആവർത്തിച്ചത്.

ഡിസംബറിലാണ് കോടിയേരി ചികിത്സയ്ക്കായി പ്രവേശിച്ചത്. രണ്ടുമാസം നീണ്ട ചിക്ത്‌സയ്ക്ക് ശേഷമാണ് ഊർജ്ജ സ്വലനായി അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് ചികിത്സായ്ക്കായി അദ്ദേഹം പുറപ്പെട്ടിരുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നത്. . ഭാര്യ വിനോദിനിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

രണ്ടുമാസത്തെ സമ്പൂർണ്ണ വിശ്രമമാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ ഡോക്ടർമാർ കോടിയേരിക്ക് നിർദ്ദേശിച്ചത്. ഈ സമയത്ത് യാതൊരുതരത്തിലുള്ള ഇൻഫെക്ക്ഷനും ഉണ്ടാവാൻ പാടില്ല. അതിനാൽ വീട്ടിലും സന്ദർശക്ക്ര്ക് വിലക്കുണ്ട്. ഇന്ന് അടക്കം രണ്ടു തവണ പാർട്ടി ഓഫീസിൽ എത്തിയപ്പോഴും കോടിയേരി മാസ്‌ക്ക് ധരിച്ചിരുന്നു. കീമോതെറാപ്പിക്ക് ശേഷമുള്ള അസ്വസഥതകൾ അൽപ്പം ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും പൂർണ്ണമായും ആരോഗ്യവാനാണ്്. ഒക്ടോബർ 28നാണ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ അടിയന്തര ചികിൽസയ്ക്കായി കോടിയേരി പോയത്.

തുടർ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും, പാർട്ടിക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചികിത്സ തുടരേണ്ടതിനാൽ കോടിയേരി അവധി അപേക്ഷ നൽകിയെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നത്.

എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിൽസ വീട്ടിൽ തുടരാനാണ് മുഖ്യമന്ത്രിയും കോടിയേരിയോടായി പറഞ്ഞത്. എകെജി സെന്ററിന് മുമ്പിലുള്ള ഫ്‌ളാറ്റിലാണ് കോടിയേരിയുടെ താമസം. ഇവിടെ ഇരുന്നാകും കൂടുതൽ സമയവും പാർട്ടിക്കാര്യങ്ങൾ കോടിയേരി നോക്കുക. യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ അദ്ദേഹം മറ്റ് ജില്ലകളിലെ പരിപാടികളിൽ സംബന്ധിക്കാനുള്ള സാധ്യത കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP