Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുഖം മറച്ചുക്കൊണ്ട് ലൈബ്രറിയിലേക്ക് എത്തിയ പൊലീസുകാർ വായിച്ചുക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ ലാത്തികൊണ്ട് തല്ലുന്നു; വിദ്യാർത്ഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും പൊലീസ് മർദ്ദനം തുടരുന്നു; ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് വേട്ടയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇത് സർക്കാർ സ്‌പോൺസർ ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് ജാമിയ കോർഡിനേഷൻ കമ്മിറ്റി

മുഖം മറച്ചുക്കൊണ്ട് ലൈബ്രറിയിലേക്ക് എത്തിയ പൊലീസുകാർ വായിച്ചുക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ ലാത്തികൊണ്ട് തല്ലുന്നു; വിദ്യാർത്ഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും പൊലീസ് മർദ്ദനം തുടരുന്നു; ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് വേട്ടയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇത് സർക്കാർ സ്‌പോൺസർ ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് ജാമിയ കോർഡിനേഷൻ കമ്മിറ്റി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ഡിസംബർ 15-ന് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നു. ജാമിയ ലൈബ്രറിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മുഖം മറച്ച്‌ക്കൊണ്ട് ലൈബ്രറിയിലേക്ക് കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥർ അവിടെ വായിച്ച്‌ക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ ലാത്തിക്കൊണ്ട് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർത്ഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും പൊലീസ് മർദ്ദനം തുടരുന്നുണ്ട്. ഉപകരണങ്ങളും നശിപ്പിക്കുന്നു.

ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ലൈബ്രറി റീഡിങ് ഹാളിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജാമിയയിലെ വിദ്യാർത്ഥികളോടുള്ള പൊലീസിന്റെ ക്രൂരമായ നടപടി സർക്കാർ സ്‌പോൺസർ ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് നേരത്തെ കൈമാറിയതാണെന്ന് ഡൽഹി പൊലീസ് പ്രതികരിച്ചു. വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP