Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്ത്യശാസനം, മാർച്ച് 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗക്ഷമമല്ലാതാകും; ലിങ്ക് ചെയ്യാൻ അവശേഷിക്കുന്നത് പതിനേഴ് കോടിയോളം പാൻ കാർഡുകളെന്ന് റിപ്പോർട്ട്

അന്ത്യശാസനം, മാർച്ച് 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗക്ഷമമല്ലാതാകും; ലിങ്ക് ചെയ്യാൻ അവശേഷിക്കുന്നത് പതിനേഴ് കോടിയോളം പാൻ കാർഡുകളെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) റദ്ദാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. പാനും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി പല വട്ടം ദീർഘിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരി 27 വരെ 30.75 കോടി പാനുകൾ ആധാറുമായി ബന്ധിപ്പിച്ചു. എങ്കിലും 17.58 കോടി ഇനിയും ബന്ധിപ്പിക്കാനുണ്ട്. ആദായനികുതി സമർപ്പിക്കുന്നതിനും പുതിയ പാൻ അനുവദിക്കുന്നതിനും ആധാർ നിർബന്ധമാക്കിയത് കഴിഞ്ഞവർഷം സുപ്രീം കോടതി ശരിവച്ചിരുന്നു.

സ്ഥിര അക്കൗണ്ട് നമ്പർ പ്രവർത്തനരഹിതമാകുന്ന രീതി' എന്ന നോട്ടിഫിക്കേഷനിലൂടെയാണ് സി.ബി.ഡി.ടി ആദായനികുതി നിയമങ്ങൾ ഭേദഗതി ചെയ്തത്. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് 2018 സെപതംബറിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐ.ഡി നിർബന്ധമായി തുടരുമെന്നും കോടതി വ്യക്തമാക്കി.

പുതിയ ആദായ നികുതി നിയമപ്രകാരം ആധാർ കാർഡ് ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ഉപയോഗപ്രദമല്ലാതാകും. എന്നാൽ എങ്ങനെയാണ് പാൻകാർഡ് ഉപയോഗപ്രദമല്ലാതാകുന്നത് എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ആധാർ ലിങ്ക് ചെയ്യാത്ത പാൻ നമ്പർ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധ്യമല്ലാതാക്കുകയായിരിക്കും ചെയ്യാൻ സാധ്യതയെന്ന് സാമ്പത്തിക, നിയമരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

30.75 കോടിപാൻ കാർഡും ആധാറും തമ്മിൽ ഇതുവരെ ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ആധാറുമായി ബന്ധിപ്പിക്കാത്ത 17.58 കോടി പാൻ കാർഡുകൾ അവശേഷിക്കുന്നുണ്ട്. നിരവധി പേർ ഇതുവരെ ആധാർ എടുത്തിട്ടില്ലാത്തതും എടുത്തവരിൽ തന്നെ പലരും ആധാർ ലിങ്ക് ചെയ്യാൻ പറ്റാതിരിക്കുകയും ചെയ്യുന്നതും ആധാറിലെ തെറ്റുകളും നേരത്തെ കാലാവധി നീട്ടിയതിന് കാരണമായിരിക്കാം എന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP