Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംടിയും ശ്രീകുമാർ മേനോനും തമ്മിലെ കേസ് സുപ്രീംകോടതിയിൽ; രണ്ടാമൂഴം സിനിമയിൽ നാളെ വാദം കേൾക്കൽ; കേസിൽ മധ്യസ്ഥ നടപടി അനിവാര്യമെന്ന സംവിധായകന്റെ ആവശ്യത്തിലെ തീരുമാനം നിർണ്ണായകമാകും; പോരാട്ടത്തിന് രണ്ടും കൽപ്പിച്ച് എംടിയും

എംടിയും ശ്രീകുമാർ മേനോനും തമ്മിലെ കേസ് സുപ്രീംകോടതിയിൽ; രണ്ടാമൂഴം സിനിമയിൽ നാളെ വാദം കേൾക്കൽ; കേസിൽ മധ്യസ്ഥ നടപടി അനിവാര്യമെന്ന സംവിധായകന്റെ ആവശ്യത്തിലെ തീരുമാനം നിർണ്ണായകമാകും; പോരാട്ടത്തിന് രണ്ടും കൽപ്പിച്ച് എംടിയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 'രണ്ടാമൂഴം' നോവൽ സിനിമയാക്കുന്നതുസംബന്ധിച്ച് സംവിധായകൻ ശ്രീകുമാർമേനോനും എം ടി. വാസുദേവൻനായരും തമ്മിലുള്ള തർക്കം സുപ്രീംകോടതിയിൽ. കേസ് നാളെ പരിഗണിക്കും. രണ്ടാമൂഴം സിനിമയാക്കാനുള്ള കരാർ ലംഘിച്ചെന്നാരോപിച്ച് എം ടി. നൽകിയ കേസിൽ മധ്യസ്ഥനടപടി(ആർബിട്രേഷൻ) വേണമെന്ന ശ്രീകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുക. ശ്രീകുമാർ അപ്പീൽ നൽകിയാൽ തന്റെ ഭാഗംകൂടി കേൾക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് എം ടി. നേരത്തേ തടസ്സഹർജി നൽകിയിരുന്നു.

രണ്ടാമൂഴം സിനിമയാക്കാൻ എം ടി.യും ശ്രീകുമാറും 2014-ലാണ് കരാർ ഒപ്പുവെച്ചത്. മൂന്നുവർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. കരാർ കാലാവധി കഴിഞ്ഞ് ഒരുവർഷംകൂടി നൽകിയിട്ടും സിനിമ പൂർത്തിയാവാത്തതിനാലാണ് ശ്രീകുമാറിനെതിരേ എം ടി. മുൻസിഫ് കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെ നൽകാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് ഇത് സിനിമയാക്കുന്നതിൽനിന്ന് ശ്രീകുമാറിനെ മുൻസിഫ് കോടതി വിലക്കിയിരുന്നു. ഇതോടെയാണ് നിയമ നടപടികൾ തുടങ്ങിയത്.

കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് കോടതിയിൽ എം ടി. നൽകിയ കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുൻസിഫ് കോടതിയിൽ എം ടി. നൽകിയ കേസിലെ ആവശ്യം സിവിൽ കോടതിയിലാണ് തീർപ്പാക്കേണ്ടതെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ ഹൈക്കോടതി ശരിവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP