Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛൻ തെങ്ങിൽ നിന്ന് വീണ് മരിച്ചപ്പോൾ പഠിച്ചിരുന്നത് പത്താംക്ലാസിൽ; രോഗിയായ ജേഷ്ഠന്റെ അവസ്ഥ തിരിച്ചറിഞ്ഞ് കുടുംബത്തെ ചുമലിലേറ്റിയത് 15കാരൻ; പട്ടിണിയെ അതിജീവിക്കാൻ ഓട്ടോ തൊഴിലാളിയും ചെത്തുകാരനും വാർക്കപ്പണിക്കാരനും കേറ്ററിങ് ജീവനക്കാരനുമായി; ആഗ്രഹിച്ചത് അദ്ധ്യാപകനാകാൻ; കിട്ടിയത് കോൺസ്റ്റബിൾ കുപ്പായവും; കാക്കുള്ളിലെ കവി ഹൃദയം എത്തിച്ചത് സച്ചിയുടെ സൗഹദക്കൂട്ടായ്മമയിലേക്ക്; സിഐ സലീഷ് എൻ ശങ്കർ സിനിമാ താരമായത് പാട്ടിന്റെ വഴിയിൽ

അച്ഛൻ തെങ്ങിൽ നിന്ന് വീണ് മരിച്ചപ്പോൾ പഠിച്ചിരുന്നത് പത്താംക്ലാസിൽ; രോഗിയായ ജേഷ്ഠന്റെ അവസ്ഥ തിരിച്ചറിഞ്ഞ് കുടുംബത്തെ ചുമലിലേറ്റിയത് 15കാരൻ; പട്ടിണിയെ അതിജീവിക്കാൻ ഓട്ടോ തൊഴിലാളിയും ചെത്തുകാരനും വാർക്കപ്പണിക്കാരനും കേറ്ററിങ് ജീവനക്കാരനുമായി; ആഗ്രഹിച്ചത് അദ്ധ്യാപകനാകാൻ; കിട്ടിയത് കോൺസ്റ്റബിൾ കുപ്പായവും; കാക്കുള്ളിലെ കവി ഹൃദയം എത്തിച്ചത് സച്ചിയുടെ സൗഹദക്കൂട്ടായ്മമയിലേക്ക്; സിഐ സലീഷ് എൻ ശങ്കർ സിനിമാ താരമായത് പാട്ടിന്റെ വഴിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പട്ടിണിയെ അതിജീവിക്കാൻ പഠനത്തിനൊപ്പം ഓട്ടോ തൊഴിലാളി, ചെത്തുതൊഴിലാളി, വാർക്കപ്പണിക്കാരൻ, കേറ്ററിങ് ജീവനക്കാരൻ.. ഇതിനിടെയിൽ പഠിക്കാനും മറന്നില്ല. അങ്ങനെ സലീഷ് എൻ ശങ്കരൻ പൊലീസുകാരനായി. കോൺസ്റ്റബിൾ ആയി സർവ്വീസിൽ കയറി സിഐയും ആയി. ഇതിനിടെയിൽ പ്രെമോഷൻ. അത് പക്ഷേ ജീവിതത്തിൽ അല്ല. സനിമയിലാണ്. 6 മാസം മുൻപു വരെ ആലുവ സിഐ ആയിരുന്ന സലീഷ് എൻ. ശങ്കരനാണ് അയ്യപ്പനും കോശിയും എന്ന സിനിമയിൽ ബിഗ് സ്‌ക്രീനിൽ ഡിവൈഎസ് പിയുടെ റോൾ മികവുറ്റതാക്കിയത്.

അയ്യപ്പനും കോശിയും സിനിമയിൽ ഡിവൈഎസ്‌പി ചെറിയാൻ ജോർജ് ശ്രദ്ധിക്കപ്പെടുമ്പോൾ സലീഷ് എൻ ശങ്കരനും ചർച്ചകളിലെത്തുന്നു. തൃശൂർ വെസ്റ്റ് സിഐ ആണ് ഇപ്പോൾ സലീഷ്. കഥയും കവിതയും ഗാനങ്ങളും എഴുതുകയും ഹ്രസ്വചിത്രങ്ങൾ തയാറാക്കുകയും ചെയ്ത കാക്കിക്കുള്ളിലെ കലാഹൃദയത്തിന് ഉടമയാണ് സലീഷ്. പൊലീസിൽ ചേരുന്നതിനു മുൻപ് ഉപജീവനത്തിനു പല തൊഴിലുകളും ചെയ്തിട്ടുള്ള സലീഷിന് അഭിനയവും അതിജീവനത്തിന്റെ മറ്റൊരു വഴിമാത്രം. ജോലിയുടെ സമ്മർദങ്ങൾക്കിടയിൽ തനിക്ക് വേണ്ടി കണ്ടെത്തുന്ന നിമിഷങ്ങളാണ് സിനിമയും അഭിനയവും. ഇനി താമസിയാതെ സർവ്വീസിലും ഡിവൈഎസ് പി ആയി സ്ഥാനക്കയറ്റം തേടിയെത്തും. പാട്ടെഴുത്തുകാരൻ എന്ന നിലയിൽ സംവിധായകൻ സച്ചിയുമായുള്ള പരിചയമാണ് സിനിമയിലേക്കു വഴിതുറന്നത്.

ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി അഭിനയം. സ്‌കൂൾ, കോളജ് കാലത്തെ നാടകാഭിനയ പരിചയമായിരുന്നു അയ്യപ്പനും കോശിയിലേയും ഡിവൈഎസ് പി കഥാപാത്രത്തിന് തുണയായത്. കഴിഞ്ഞ ഓണക്കാലത്തു സലീഷ് രചിച്ച്, ആദിവാസി യുവാവായ കുഞ്ഞിക്കൃഷ്ണൻ പാടിയ തുമ്പയും തുമ്പിയും എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. സലീഷിന്റെ 2 പാട്ടുകൾ കെ.ജി. ജയൻ സംഗീതം പകർന്ന് പി. ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിനു മുൻപു തിരക്ക് എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. സല്യൂട്ട് എന്ന ഹ്രസ്വചിത്രത്തിന്റെ അണിയറയിലും പ്രവർത്തിച്ചു. രണ്ടും പൊലീസിന്റെ ബോധവൽക്കരണ ചിത്രങ്ങളാണ്.

തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര സ്വദേശിയാണ് സലീഷ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. ചെത്തുതൊഴിലാളിയായ അച്ഛൻ ശങ്കരൻ തെങ്ങിൽ നിന്നു വീണു മരിക്കുയായിരുന്നു. പിന്നെ ദാരിദ്ര്യം.. അമ്മ നളിനിയെയും 3 മക്കളെയും കഷ്ടപ്പെട്ട് മുമ്പോട്ട് പോയി.. രണ്ടാമനാണ് സലീഷ്. ജ്യേഷ്ഠൻ രോഗിയായിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തിന് വേണ്ടി സലീഷിന് കുട്ടിക്കാലം ജീവതാനുഭവങ്ങളുടേതായി. എല്ലാ ജോലിയും ചെയ്തു. ഇതിനിടെ മുടങ്ങാതെ പഠനവും. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടി. സെറ്റ് പരീക്ഷ പാസ്സായി. അദ്ധ്യാപക ജോലിക്കുള്ള തയ്യാറെടുപ്പുകൾക്കിടെ അവിചാരിതമായാണ് സലീഷിനു പൊലീസ് കോൺസ്റ്റബിളായി ജോലി കിട്ടിയത്. 1998ൽ.

സുഹൃത്ത് സുദർശനാണ് സലീഷിനു വേണ്ടി അപേക്ഷ അയച്ചത്. 2003ൽ എസ്‌ഐ ആയി. തിരുവനന്തപുരം, കണ്ണൂർ, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ ജോലി ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നൂറിലേറെ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചു. ഇരുനൂറോളം കവർച്ചകൾക്കും കൊലപാതക കേസുകൾക്കും തുമ്പുണ്ടാക്കി. ആലുവ സിഐ ആയിരിക്കുമ്പോഴാണ് എടയാറിലെ ശുദ്ധീകരണശാലയിലേക്കു കൊണ്ടുവന്ന 6 കോടി രൂപ മൂല്യമുള്ള 20 കിലോഗ്രാം സ്വർണം കവർച്ച ചെയ്യപ്പെട്ടത്. കാര്യമായ തെളിവുകൾ ഇല്ലാതിരുന്ന കേസിൽ 5 പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്തതു സലീഷാണ്.

വഷങ്ങൾ പലതും പകർന്നാടിയെങ്കിലും ജീവിതത്തിൽ എപ്പോഴും പ്രിയപ്പെട്ടത് എഴുത്തുകാരൻ എന്നതാണ്. ആ പ്രിയം തന്നെയാണ് സച്ചിയിലേക്ക് എത്തിച്ചത്. തൊണ്ടിമുതലിനും ദൃക്സാക്ഷിക്കും ശേഷം മലയാള സിനിമയ്ക്ക് കേരള പൊലീസിൽ നിന്നു ലഭിച്ച പുതിയ താരമാണ് സലീഷ്. ചെത്തുകാരനായിരുന്നു സലീഷിന്റെ അച്ഛൻ ശങ്കരൻ. വീട്ടുകാര്യത്തേക്കാൾ നാട്ടുകാര്യത്തിന് പ്രാധാന്യം കൊടുത്ത ആൾ. വളരും തോറും കഷ്ടപ്പാടിന്റെ വില കൂടുതൽ തിരിച്ചറിഞ്ഞാണ് സലീഷും സഹോദരങ്ങളും വളർന്നത്. മരത്തിൽ നിന്നു വീണ് അച്ഛൻ മരിക്കുമ്പോൾ പത്താം ക്ലാസിലായിരുന്നു സലീഷ്.

കേരളവർമ ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന ചങ്ങാതിമാരിൽ ഒരാൾ ഇന്ന് കേരളത്തിന്റെ കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ഒരാൾ ചീഫ് വിപ്പ് കെ.രാജൻ, പിന്നോരാൾ കൊടുങ്ങല്ലൂർ എംഎ‍ൽഎ. വി.ആർ. സുനിൽകുമാർ. വേഷങ്ങൾ പലതും പകർന്നാടിയെങ്കിലും ജീവിതത്തിൽ എപ്പോഴും പ്രിയപ്പെട്ടത് എഴുത്തുകാരൻ എന്നതാണ്. ആ പ്രിയം തന്നെയാണ് സച്ചിയിലേക്ക് എത്തിച്ചത്. അട്ടപ്പാടിയിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. എഴുതിയ പാട്ടുകൾ സച്ചിയെ കാണിച്ചു കൊടുത്തും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കിട്ടും പരിചയം സൗഹൃദമായി മാറി. അങ്ങനെയിരിക്കെയാണ് സിനിമയിൽ അവസരവുമായി സച്ചിയുടെ വിളി എത്തിയത്. ആദ്യമൊന്ന് സംശയിച്ചുവെങ്കിലും താമസമില്ലാതെ സമ്മതം മൂളി.

ഇതിനെല്ലാമിടയിൽ ക്യാമറയേയും കാടുകളെയും സ്നേഹിക്കുന്ന മറ്റൊരു സലീഷുമുണ്ട്. കിലോമീറ്ററുകളോളം കാടിന്റെ കാഴ്ചകൾ തേടി നടന്ന് ക്യാമറയിൽ പകർത്തിയിട്ടുണ്ട് സലീഷ്. അമ്മ നളിനിയും ഭാര്യ നിഷിയും പത്താം ക്ലാസുകാരൻ ജിതിനും ആറാം ക്ലാസുകാരി ഇക്സോറയുമടങ്ങുന്നതാണ് കുടുംബം. സിനിമ കണ്ട ശേഷം വീട്ടുകാർ പറഞ്ഞത് പ്രതീക്ഷിച്ചതിലും നന്നായി അഭിനയിച്ചു എന്നാണ്. അതു കൊണ്ടു തന്നെ അവസരങ്ങൾ വേണ്ടെന്നു വയ്ക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കുമെന്ന് സലീഷ് പറയുന്നു. എന്തിരുന്നാലും പൊലീസ് ജോലി ഉപേക്ഷിക്കില്ല എന്നാണ് സലീഷിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP