Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേനൽക്കാലമായാൽ പൊടിപടലങ്ങളുടെ ഉത്സവം; മഴക്കാലമായാൽ ഉഴുതുമറിച്ച പുഞ്ചപ്പാടം പോലെ; ലോറി സ്റ്റാന്റിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ഭീകരാവസ്ഥയിൽ തുടരുമ്പോൾ പണിതിട്ടും പണിതീരാതെ പുതിയ ബസ് സ്റ്റാൻഡ്; ഉദ്ഘാടനം നീട്ടുന്നത് മിനുക്ക് പണികളുടെ പേരുപറഞ്ഞ്; മനംമടുത്ത് എംഡി ഓഫീസിൽ ഗാന്ധിയൻ ഏകതാ ഉപവാസവുമായി ആമ്പൽ ജോർജ്

വേനൽക്കാലമായാൽ പൊടിപടലങ്ങളുടെ ഉത്സവം; മഴക്കാലമായാൽ ഉഴുതുമറിച്ച പുഞ്ചപ്പാടം പോലെ; ലോറി സ്റ്റാന്റിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ഭീകരാവസ്ഥയിൽ തുടരുമ്പോൾ പണിതിട്ടും പണിതീരാതെ പുതിയ ബസ് സ്റ്റാൻഡ്; ഉദ്ഘാടനം നീട്ടുന്നത് മിനുക്ക് പണികളുടെ പേരുപറഞ്ഞ്; മനംമടുത്ത് എംഡി ഓഫീസിൽ ഗാന്ധിയൻ ഏകതാ ഉപവാസവുമായി ആമ്പൽ ജോർജ്

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: ഏഴു വർഷം മുമ്പ് പണി തുടങ്ങിയിട്ടും തീർത്താൽ തീരാത്ത കടംകഥയായി മാറിയിരിക്കുകയാണ് തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. 90 ശതമാനവും പണികൾ പൂർത്തിയാക്കിയിട്ടു രണ്ടു വർഷത്തോളമായി. അവസാന മിനുക്കു പണികളാണ് നീളുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടൊക്കെ ആരു കാണാൻ...കേൾക്കാൻ. ഉദ്ഘാടനം അനന്തമായി നീട്ടുകയാണ്. ഇതെല്ലാം കണ്ടും കേട്ടും മടുത്ത പൊതുപ്രവർത്തകനായ ആമ്പൽ ജോർജ് ബസ് സ്റ്റാൻഡ് തുറക്കുകൊടുക്കുന്നത് വരെ സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം കെഎസ്ആർടിസി എംഡി ഓഫീസിൽ സമുച്ചയത്തിന് മുൻപിൽ അദ്ദേഹം ഗാന്ധിയൻ സഹനസമരമായ ഏകതാ ഉപവാസം അനുഷ്ഠിച്ചു.

തൊടുപുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു ശേഷം പണി ആരംഭിച്ച സമീപജില്ലകളിലെ പല ബസ് സ്റ്റാന്റുകളും പണി പൂർത്തിയായി ജനങ്ങൾക്കു അത് തുറന്നു കൊടുക്കുകയും ചെയ്തു എന്നാൽ തൊടുപുഴ ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ ഇടതു - വലതു മുന്നണികൾ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല എന്ന് ആമ്പൽ ജോർജ് ആരോപിച്ചു.

ഇപ്പോൾ തൊടുപുഴ ബസ് സ്റ്റാൻഡ് ലോറി സ്റ്റാൻഡിലാണ് താൽകാലികമായി പ്രവർത്തിക്കുന്നത്. വേനൽകാലമാകുന്നതോടെ പൊടിപടലങ്ങളും മഴക്കാലമായാൽ ഉഴുതുമറിച്ച പുഞ്ചപ്പാടത്തിന്റെ അവസ്ഥയുമാണ് ബസ് സ്റ്റാന്റിന് എന്ന് ആമ്പൽ ജോർജ് പറഞ്ഞു. ഭയാനകമായ അവസ്ഥയിലൂടെയാണ് ഇവിടെ എത്തിച്ചേരുന്ന സ്ത്രീകളും കുട്ടികളും. വൃദ്ധ ജനങ്ങൾ അടക്കമുള്ളവർ നേരിടേണ്ടി വരുന്നത് എന്നും ആമ്പൽ ജോർജ് കൂട്ടിച്ചേർത്തു.

സ്റ്റാൻഡിലേക്ക് വന്നു പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് രാത്രികാലങ്ങളിൽ ആളുകൾ റോഡുകളിലെത്തുന്നത്. ബസ് കാത്തിരിപ്പാനായി സൗകര്യങ്ങളോ പ്രാഥമിക ആവശ്യങ്ങൾക്കുള്ള ശൗചാലയങ്ങളോ ബസ് സ്റ്റാൻഡിൽ ഇല്ല. ബസ് സ്റ്റാൻഡിലെ പത്തു കടമുറികളുടെ ആദ്യ ലേലത്തിൽ ഒരു കോടി മുപ്പത്തിരണ്ട് അൻപതിയാറായിരത്തി അറുനൂറ്റി എൺപത്തി ഒൻപതു രൂപ പലിശരഹിതമായി ഖജനാവിൽ എത്തിക്കഴിഞ്ഞു. ബസ് സ്റ്റാൻഡ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ സാധ്യത ഇല്ല എന്ന് ജനങ്ങൾ മനസിലാക്കിയതിനാൽ രണ്ടാം ഘട്ട ലേലം നടന്നില്ല.ബസ് സ്റ്റാൻഡിനു വേണ്ടി രണ്ടു ഏക്കർ എൺപത്തിയഞ്ചു സെന്റ് സ്ഥലം അക്വർ ചെയ്തു അളന്നു തിട്ടപ്പേടുത്തിയ സ്ഥലം സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിട്ടുമുണ്ട്. ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ആമ്പൽ ജോർജ് ഉപവാസസമരം നടത്തിയത്.

മുൻ എം പി പീതാംബരക്കുറുപ്പ് സമരപ്പന്തലിലെത്തി ഹാരമണിയിച്ചു സ്വീകരിച്ചതിനു ശേഷമാണു രാവിലെ ഉപവാസം ആരംഭിച്ചത്.വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിച്ച ഉപവാസം വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു. ഫാദർ തോമസ് കുഴിനാപ്പുറത് ആമ്പൽ ജോർജിന് നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു. ഉപവാസ സമരത്തിന് പിന്തുണയുമായി തോമസ് കുഴിഞ്ഞാലിന്റെ ഗാന്ധിജിയുടെ പുനരാവിഷ്‌കരണ കൂട്ടായ്മയും ശ്രദ്ധേയമായി. ജോയ് തൊമ്മൻ , മോഹനൻ പൂവത്തിങ്കൽ , ജിയോ ജോർജ് ,ബിജു തോപ്പിലാൻജോസ് പ്രകാശ്, സഹായദാസൻ നാടാർ, ടി ശശികുമാർ, എന്നിവരും ഉപവാസ സമരത്തിൽ പങ്കാളികളായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP