Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു.എസ്. ടേബിൾ ടെന്നിസ്സ് ടീമിൽ ഇന്ത്യൻ അമേരിക്കൻ താരം കനകയും

യു.എസ്. ടേബിൾ ടെന്നിസ്സ് ടീമിൽ ഇന്ത്യൻ അമേരിക്കൻ താരം കനകയും

പി.പി.ചെറിയാൻ

ന്യൂയോർക്ക്: 2020 ൽ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്ക് ടേബിൾ ടെന്നിസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന യു.എസ്. ടീമിൽ ഇന്ത്യൻ അമേരിക്കൻ ടേബിൾ ടെന്നീസ്സ് താരം കനക ഇടം കണ്ടെത്തി. 2019 ജൂലായിൽ നടന്ന നാലാമത് നാഷ്ണൽ റൈറ്റിൽ യു.എസ്. ടോബിൾ ടെന്നിസ്സ് ചാമ്പ്യൻഷിപ്പ് വിജയ കൂടിയാണ് കനക.

ലോക ടേബിൾ ടെന്നിസ് റാങ്കിങ്ങിൽ 25ാം സ്ഥാനമാണ് കനകക്കുള്ളത്. 2016 ൽ നടന്ന സിങ്കിൾ, ഡബിൾ ഒളിമ്പിക്സ് മത്സരങ്ങളിൽ കനക മത്സരിച്ചിരുന്നു.
2014 ലെ വേൾഡ് കപ്പു ടേബിൾ ടെന്നിസ് മത്സരത്തിൽ പതിനാറാം വയസ്സിൽ അരങ്ങേറ്റം കുറിച്ച്, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡ് കനക സ്ഥാപിച്ചിരുന്നു. 2000 ജൂൺ 19നായിരുന്നു കനകയുടെ ജനനം.

കാലിഫോർണിയ സംസ്ഥാനത്തെ ടേബിൾ ടെന്നിസ്സ് കളിക്കാരൻ ലോകോത്തര നിലവാരത്തിലേക്ക് എത്തിയതിന് പുറകിൽ വലിയ കഠിനാദ്ധ്വാനം ഉണ്ടായിരുന്നു.
യു.എസ്. ഒബിക്ക ടേബിൾ ടെന്നിസ്സ് ടീമിൽ മൂന്നു പുരുഷന്മാരും, മൂന്ന് വനിതകളുമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP