Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാറ്റ മൾട്ടി അസറ്റ് ഓപ്പർച്യുണിറ്റി ഫണ്ടുമായി ടാറ്റ മ്യൂച്വൽ ഫണ്ട്

ടാറ്റ മൾട്ടി അസറ്റ് ഓപ്പർച്യുണിറ്റി ഫണ്ടുമായി ടാറ്റ മ്യൂച്വൽ ഫണ്ട്

സ്വന്തം ലേഖകൻ

കൊച്ചി: ഓഹരി, കമോദിറ്റി ഡെറിവേറ്റീവ്, കടം ഉപകരണങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് പദ്ധതിയായ ടാറ്റ മൾട്ടി അസറ്റ് ഓപ്പർച്യൂണിറ്റീസ് ഫണ്ട് ടാറ്റ മ്യൂച്വൽ ഫണ്ട് വിപണിയിലെത്തിച്ചു. ഇഷ്യു ഫെബ്രുവരി 28-ന് ക്ലോസ് ചെയ്യും.

കമോദിറ്റി ഡെറിവേറ്റീവിൽ നിക്ഷേപിക്കുന്ന രാജ്യത്തെ മ്യൂച്വൽ ഫണ്ട് പദ്ധതി കൂടിയാണ് ടാറ്റ മൾട്ടി അസറ്റ് ഓപ്പർച്യൂണിറ്റീസ് ഫണ്ട്. ആസ്തിയുടെ 25 ശതമാനം വരെ എക്സ്ചേഞ്ച് ട്രേഡഡ് കമോദിറ്റി ഡെറിവേറ്റീവിൽ നിക്ഷേപിക്കുവാൻ ഫണ്ട് മാനേജർക്ക് അനുവാദമുണ്ട്. ഒരു കമ്മോദിറ്റിയിൽ നിക്ഷേപം 10 ശതമാനത്തിൽ വർധിച്ചുകൂടാ.

കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. രാഹൂൽ സിങ് (ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ - ഇക്വിറ്റി) മൂർത്തി നാഗരാജൻ (ഫിക്സ്ഡ് ഇൻകം തവലൻ), അരബിന്ദോ പ്രസാദ് ഗയാൻ (കമോദിറ്റി സ്ട്രാറ്റജി തലവൻ), ശൈലേഷ് ജെയിൻ (ഫണ്ടു മാനേജർ) എന്നിവരാണ് ഈ ഫണ്ടിന്റെ ആസ്തി മാനേജ് ചെയ്യുന്നതിനു നേതൃത്വം നൽകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP