Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്എസും എസ്ഡിപിഐയും പരസ്പരം ആരോപണം ഉന്നയിക്കുന്നതോടെ ഉണ്ടയും തോക്കും തേടി സകലരും പോവുമ്പോൾ മാഞ്ഞ് പോകുന്നത് ചോദിക്കാനും പറയാനുമില്ലാതെ പൊലീസിന്റെ പണം ഉപയോഗഗിച്ച് തട്ടിപ്പ് നടത്തിയ ഡിജിപി ബെഹ്റയാകും; ശബരിമല ഭഗവാനെ പോലും വെറുതെ വിടാതെയുള്ള ഈ മഹാ തട്ടിപ്പിനെ കുറിച്ച് ആര് അന്വേഷിക്കും? ടോംജോസിന് കറങ്ങാൻ പൊലീസ് വണ്ടി കൊടുത്താൽ തീരുന്നതേയുള്ളോ ഈ അഴിമതിക്കഥയൊക്കെ ?  

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ഏതാനം നിമിഷങ്ങളായി കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉണ്ടക്കച്ചവടമാണ്. ഏതാണ്ട് പന്ത്രണ്ടായിരം വെടിയുണ്ടകളും 25 തോക്കുകളും പൊലീസ് ശേഖരത്തിൽ നിന്ന് കാണാതെ പോയി എന്നാണ് സി.എ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേകുറിച്ച് സ്വഭാവികമായും ജിജ്ഞാസയുണ്ടാകുകയും അത് ഭീകരരുടെ കൈകളിൽ എത്തിയോ എന്ന ആശങ്ക പുറത്ത് വരുകയും ചെയ്യുന്നു.

എസ്.ഡി.പി.ഐ പോലുള്ള സംഘടനകൾ വളരെ ഗൗരവത്തോടെ ഈ ആരോപണത്തെ എടുക്കുകയും ആർ.എസ്.എസ് ഭീകരരുടെ കൈകളിൽ ഈ തോക്കുകളും വെടിയുണ്ടകളും എത്തപ്പെട്ടിരിക്കുന്നു എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുമാണ്.അവരത് പറയുന്നതിന് കാരണമായി പറയുന്നത് ലോക്‌നാഥ് ബെഹ്‌റയുടെ സംഘപരിവാർ ബന്ധവും സംഘപരിവാർ സംവിധാനങ്ങൾക്ക് കേരളാ പൊലീസ് ചെയ്തുകൊടുക്കുന്ന ഒത്താശയുമാണ്. അതേ സമയം ആർ.എസ്.എസും ബിജെപിയും അടങ്ങുന്ന സംഘപരിവാർ സംഘടനകൾ പറയുന്നത് പൊലീസിലെ പച്ചവെളിച്ചം ഗ്രൂപ്പ് ഈ വെടിയുണ്ടകളും തോക്കും മോഷ്ടിച്ച് ഇസ്ലാമിക വാദികൾക്കും തീവ്രവാദികൾക്കും നൽകി എന്നാണ്.കേരളം ഞെട്ടുന്ന ഒരു ആരോപണമായി ഇത് മാറിയതോട് കൂടി അന്വേഷണത്തിനുള്ള തുടക്കവും കുറിച്ചിരിക്കുന്നു.

എങ്ങനെയായിരിക്കും വെടിയുണ്ടകളും തോക്കും നഷ്ടപ്പെട്ടിരിക്കുന്നത് അത് ആരുടെ കൈകളിൽ ചെന്നെത്തിയിരിക്കുന്നു എന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. എന്നാൽ ഈ വിഷയത്തെ കുറിച്ച് അറിയാുന്നവർ പറയുന്നു ഒരു തോക്കും ഒരു വെടിയുണ്ടയും മോഷണം പോയിട്ടില്ല. ഇത് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന നഷ്ടപ്പെടലുകൾ കൃത്യമായി കുറിച്ച് വയ്ക്കുകയും, അത് സറ്റോക്കിൽ രേഖപ്പെുത്തുകയും കാലാ കാലങ്ങളിൽ സ്റ്റോക്ക് അപ്പ്‌ഡേറ്റ് ചെയ്യുകയും, ചെയ്യാൻ ചില ഉദ്യോഗസ്ഥർ കാട്ടിയ മടിയുടെ പ്രതിഫലനം മാത്രമാണ് ഈ റിപ്പോർട്ട് എന്ന് മുൻ ഡി.ജി.പിയും ഈ സർക്കാരിന്റെ ഏറ്റവും വലിയ വിമർശകനുമായ ഡോ ടി.പി സെൻകുമാർ പോലും പറയുന്നു.
ഉണ്ട മോഷണം ഒരു കെട്ടുകഥയയും പൊലീസിന്റെ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാത്ത സി.എ.ജിയുടെ വിവരക്കേടുമാണ് എന്ന്. ഇതിനെക്കുറിച്ചുള്ള പ്രഥമികമായ അന്വേഷണത്തിൽ സെൻകുമാറിനെ പോലെയുള്ളവർ പറഞ്ഞതാണ് ശരിയെന്നാണ് എന്നെ പോലെയുള്ളവർക്ക് പറയാനുള്ളത്.

അതായത് ഉണ്ട മോഷണവും തോക്ക് മോഷണവും കേവലം സാങ്കേതികമായ ഒരു വിഷയം മാത്രമാണ്. അത് അേേന്വഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ ഭീകരവാദത്തിന്റെ ഒരു തരി കിട്ടിയതുകൊണ്ട് എല്ലാ ചർച്ചകളും അതിലേക്ക് ഫോക്കസ് ചെയ്തിരിക്കുമ്പോൾ ഈ സി.എ.ജി റിപ്പോർട്ടിലെ ഏറ്റവും വലിയ അഴിമതിയുടേയും തട്ടിപ്പിന്റേയും കഥകൾ മുങ്ങിപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സകല നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കൊണ്ട് കേരളാ പൊലീസിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നിരിക്കുന്നത്. ഭഗവാൻ അയ്യപ്പന്റെ പേരിൽ പോലും ഏതാണ്ട് ഒന്നരക്കോടിയോളം രൂപ അടിച്ചുമാറ്റിയിരിക്കുന്നു. ഒരു വണ്ടിപോലുമില്ലാത്ത അനേകം പൊലീസ് സ്റ്റേഷനുകളും ഏത് സമത്തും വഴിയിൽ നിന്ന് പോകുന്ന വണ്ടികളുള്ള പല പൊലീസ് സ്റ്റേഷനുകളുമുള്ള ഈ നാട്ടിൽ ഏതാണ്ട് എഴുപതോളം ആഡംബര കാറുകൾ ഉന്നത ഉദ്യോഗസ്ഥന്മാർക്ക് വേണ്ടി ആരുടേയും അനുമതിയില്ലാതെ വാങ്ങിയതെങ്ങനെ എന്നായിരിക്കണം ആദ്യം അന്വേഷിക്കേണ്ടത്. (ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരുപം വീഡിയോ കാണാം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP