Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അക്രമ കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തിൽ സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികൾ-ഐവൈസിസി

അക്രമ കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തിൽ സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികൾ-ഐവൈസിസി

സ്വന്തം ലേഖകൻ

മനാമ: ഐ വൈ സി സി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധീര രക്തസാക്ഷി ഷുഹൈബിന്റെ രണ്ടാമത് രക്തസാക്ഷി ദിനം ആചരിച്ചു. സിപിഎംന്റെ ഗുണ്ടകളാൽ രണ്ട് വർഷങ്ങൾക്ക് മുൻപാണ് മട്ടന്നൂരിന്റെ തെരുവിൽ ഷുഹൈബ് കൊല ചെയ്യപ്പെട്ടത്. നാട്ടുകാർക്കു രാഷ്ട്രീയ മതഭേധമന്യേ പ്രിയപെട്ടവനായിരുന്നു ഷുഹൈബ്, സാമൂഹിക പ്രവർത്തന മേഖലയിൽ എല്ലാവർക്കും മാതൃകയുമായിരുന്നു ഷുഹൈബ്, നിസാര വാക്കു തർക്കത്തിന്റെ പേരിലാണു ഷുഹൈബിനെ പോലെയുള്ള ഒരു നന്മ നിറഞ്ഞ പൊതു പ്രവർത്തകനെ സിപിഎം കൊലപെടുത്തിയത്.

ഷുഹൈബിന്റെ കൊലയാളികളെ രക്ഷിക്കാൻ 60 ലക്ഷത്തിനുമേലെ രൂപയാണ് സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്. ഷുഹൈബിന്റെ ഘാതകർക്ക് അർഹമായ ശിക്ഷ വാങ്ങികൊടുക്കുവാൻ കോൺഗ്രസ് പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ ഉദാഹരണമാണു സിബിഐ അന്വേഷണത്തിനായി സുപ്രീംകോടതിയിൽ നടത്തുന്ന നിയമ പോരാട്ടം. ഇനിയും ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനായുള്ള പോരാട്ടം തുടരുകയാണെന്നു അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് ഐവൈസിസി പ്രസിഡന്റ് അനസ് റഹിം അഭിപ്രായപെട്ടു.

മനാമ സൗദി റെസ്റ്റോറന്റിൽ വെച്ച് ഐ വൈ സി സി മനാമ ഏരിയ പ്രസിഡന്റ് നബീൽ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അൻസാർ ടി ഇ സ്വാഗതവും റോഷൻ ആന്റണി നന്ദി അറിയിച്ചു. ദേശീയ കമ്മറ്റി ജോയിന്റ് സെക്രട്ടറി സന്തോഷ് സാനി, ദേശീയ ട്രഷർ നിധീഷ് ചന്ദ്രൻ, ഫാസിൽ വട്ടോളി, ബെൻസി, രാജേഷ് പന്മന, വിൻസു കൂത്തപ്പള്ളി, ബ്ലസ്സൻ മാത്യു, റിച്ചി കളത്തൂരേത്ത് എന്നിവർ ഷുഹൈബിനെ അനുസ്മരിച്ചു സംസാരിച്ചു. അനുസ്മരണത്തിനോട് അനുബന്ധിച്ച് കൊലപാതക രാഷ്ട്രീയം ഇതിവൃത്തമാക്കി വിനോദ് ആറ്റിങ്ങൽ രചനയും, റിച്ചി കളത്തുരുത്ത് സംവിധാനം നിർവ്വഹിച്ച് ഐവൈസിസി കലാകാരന്മാർ അഭിനയിച്ച ചെറു നാടകം പദോൽപ്പത്തി അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP