Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്ക് ; അടിയേറ്റ് ദേഹമാസകലം നീര് വന്ന് കുട്ടിക്ക് നടക്കാൻ പറ്റാത്ത അവസ്ഥയിൽ; കുട്ടിയെ മർദ്ദിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത് നാട്ടുകാർ

അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്ക് ; അടിയേറ്റ് ദേഹമാസകലം നീര് വന്ന് കുട്ടിക്ക് നടക്കാൻ പറ്റാത്ത അവസ്ഥയിൽ; കുട്ടിയെ മർദ്ദിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റു. പുതുവൽ സ്വദേശി വൈശാഖാണ് കുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടുകാരാണ് കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അനുസരണക്കേട് കാണിച്ചതിനാണ് എന്ന് മാത്രമാണ് കരച്ചിലിനിടയിൽ അമ്മ പറഞ്ഞതെന്ന് പ്രാഥമിക വിവരം. കുട്ടിയുടെ ദേഹമാസകലം അടികൊണ്ട് നീര് വന്നിട്ടുണ്ട്. മുഖത്തും അടിയേറ്റ പാടുകളുണ്ട്. 

കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും നീര് വച്ച് വെള്ളം കെട്ടിയ അവസ്ഥയിലാണെന്ന് ഡോക്ടർമാർ പറഞ്ഞു.

കുട്ടിക്ക് നടക്കാനും ബുദ്ധിമുട്ടുണ്ട്. വൈശാഖിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി കരഞ്ഞതിൽ പ്രകോപിതനായാണ് ഇയാൾ കുട്ടിയെ മർദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP