Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ രക്ഷിതാക്കളുടെ ജന്മസ്ഥലമറിയില്ല'; തടങ്കൽപ്പാളയത്തിലേക്ക് ആർക്കെങ്കിലും പോകേണ്ടി വരികയാണെങ്കിൽ താനായിരിക്കും ആദ്യം പോകുന്നത്; കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ട്

'എന്റെ രക്ഷിതാക്കളുടെ ജന്മസ്ഥലമറിയില്ല'; തടങ്കൽപ്പാളയത്തിലേക്ക് ആർക്കെങ്കിലും പോകേണ്ടി വരികയാണെങ്കിൽ താനായിരിക്കും ആദ്യം പോകുന്നത്; കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ട്. രാജ്യത്തെ സമാധാനവും ഐക്യവും സംരക്ഷിക്കുന്നതിന് അതാണ് ആവശ്യമെന്നും ഘെലോട്ട് കൂട്ടിച്ചേർക്കുന്നു. ജയ്പൂരിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാർക്കിടയിൽ അപ്രതീക്ഷിത സന്ദർശനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് സമാധാനം നില നിൽക്കണമെങ്കിൽ കേന്ദ്രസർക്കാർ സി.എ.എ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സി.എ.എ ഭരണഘടനയുടെ ആദർശങ്ങൾക്ക് എതിരാണ്. അതുകൊണ്ട് കേന്ദ്രം മുന്നോട്ട് വന്ന് നിയമം പിൻവലിക്കണം. സി.എ.എ സമരക്കാർക്കൊപ്പം കോൺഗ്രസും സംസ്ഥാന സർക്കാറുമുണ്ട്. തടങ്കൽപ്പാളയത്തിലേക്ക് ആർക്കെങ്കിലും പോകേണ്ടി വരികയാണെങ്കിൽ താനായിരിക്കും ആദ്യം പോവുകയെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. നിയമം ഉണ്ടാക്കുകയെന്നത് സർക്കാറിന്റെ അവകാശമാണ്. എന്നാൽ, ജനങ്ങളുടെ വികാരങ്ങൾ കൂടി അവർ പരിഗണിക്കണം. ശാഹീൻബാഗ് ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.എ.എക്കെതിരെ സമരം നടക്കുകയാണെന്നും ജനങ്ങളുടെ വികാരത്തെ അവഗണിച്ച് സർക്കാറിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഗെഹ്‌ലോട്ട് ഓർമിപ്പിച്ചു.

ദേശീയ പൗരത്വ രജിസ്റ്ററിന് വേണ്ടി ആവശ്യപ്പെടുന്നത് പിതാവിന്റെ ജന്മസ്ഥലമാണ്. 'എനിക്ക് ഈ വിവരങ്ങൾ സംഘടിപ്പിക്കാൻ കഴിയില്ല. എനിക്ക് എന്റെ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ച് അറിയില്ല. എന്നോടും തടങ്കൽ കേന്ദ്രങ്ങളിൽ താമസിക്കാൻ ആവശ്യപ്പെടും. ഞാനായിരിക്കും ആദ്യം തടങ്കൽ കേന്ദ്രത്തിലേക്ക് പോകുന്നത്.' ഘെലോട്ട് പറയുന്നു. അസമിലെ ബിജെപി സർക്കാരിലെ മന്ത്രിമാർ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുള്ളത്.

അതേസമയം, രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് അമിത് ഷാ പാർലമെന്റിലും വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമത്തിനുമെതിരായി ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്. അസമിലെ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് 19 ലക്ഷം പേരാണ് പുറത്തുപോയത്. ഇവരിൽ പലരെയും തടങ്കൽ കേന്ദ്രത്തിലേക്കും മാറ്റും. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP