Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ; നിയമന വിവരം അറിയിച്ചത് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ; പിള്ളയ്ക്ക് ശേഷം ബിജെപിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് സുരേന്ദ്രൻ തന്നെയെന്ന് ദേശീയ നേതൃത്വം ഉറപ്പിച്ചത് ക്രൗഡ് പുള്ളറായ നേതാവായതിനാൽ; ബിജെപിക്ക് ശക്തിയില്ലാത്ത മണ്ഡലങ്ങളും മത്സരിക്കാൻ ഇറങ്ങി വോട്ടുയർത്തിയ കെ സുരേന്ദ്രൻ ബിജെപിയെ മുന്നോട്ടു നയിക്കുമെന്ന് പ്രതീക്ഷയോടെ അണികൾ

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ; നിയമന വിവരം അറിയിച്ചത് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ; പിള്ളയ്ക്ക് ശേഷം ബിജെപിയെ  നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ് സുരേന്ദ്രൻ തന്നെയെന്ന് ദേശീയ നേതൃത്വം ഉറപ്പിച്ചത് ക്രൗഡ് പുള്ളറായ നേതാവായതിനാൽ; ബിജെപിക്ക് ശക്തിയില്ലാത്ത മണ്ഡലങ്ങളും മത്സരിക്കാൻ ഇറങ്ങി വോട്ടുയർത്തിയ കെ സുരേന്ദ്രൻ ബിജെപിയെ മുന്നോട്ടു നയിക്കുമെന്ന് പ്രതീക്ഷയോടെ അണികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീർഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സുരേന്ദ്രൻ. 49 വയസുള്ള കെ സുരേന്ദ്രൻ സംസ്ഥാന ബിജെപിയിലെ ഏറ്റവും ജനകീയനായ നേതാവാണ്. കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ സുരേന്ദ്രൻ. രസതന്ത്രത്തിൽ ബിരുദധാരിയാണ്. എബിവിപിയിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ അദ്ദേഹം യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

രണ്ടുതവണ ലോക്‌സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. 2011ലും 2016ലും മഞ്ചേശ്വരത്തുനിന്ന് നിയമസഭയിലേക്കമായിരുന്നു മത്സരിച്ചത്. 2016 മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ പരാജയപ്പെട്ടത് കേവലം 89 വോട്ടുകൾക്ക് മാത്രമായിരുന്നു. ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം നയിച്ച സുരേന്ദ്രൻ പിന്നീട് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചു. കോന്നി ഉപതിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

1970 മാർച്ച് 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മൽ വീട്ടിലാണ് കെ. സുരേന്ദ്രന്റെ ജനനം. സ്‌കൂളിൽ എ.ബി.വി.പിയിലൂടെ പൊതുപ്രവർത്തനം തുടങ്ങി. ഗുരുവായൂരപ്പൻ കോളേജിൽ രസതന്ത്രത്തിൽ ബിരുദം നേടി. യുവമോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റൻഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടൽ ഫോർ യു തട്ടിപ്പ്, മലബാർ സിമന്റ്സ് അഴിമതി, സോളാർ തട്ടിപ്പ് തുടങ്ങിയ അഴിമതികൾക്കെതിരെ സമരം നയിച്ചു.

യുവമോർച്ചയിൽ നിന്ന് ബിജെപിയിലെത്തിയ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലുമെത്തി. ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തിൽ 22 ദിവസം ജയിൽവാസമനുഷ്ഠിച്ചിരുന്നു സുരേന്ദ്രൻ. ഇത് ഒരു വിഭാഗം വിശ്വാസികളിൽ വലിയ സ്വാധീനമുണ്ടാക്കി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംത്തിട്ട മണ്ഡലത്തിൽ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രൻ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു.

ഭാര്യ ഷീബ, മകൻ ഹരികൃഷ്ണൻ ബിടെക്ക് ബിരുദധാരിയാണ്. മകൾ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു. പാർട്ടിയിൽ വി മുരളീധരൻ വിഭാഗത്തിൽ പെട്ടയാളാണ് സുരേന്ദ്രൻ. മുരളീധരന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം എത്തിയിരിക്കുന്നത്. പി.എസ്. ശ്രീധരൻപിള്ളയെ മിസോറം ഗവർണറായി നിയമിച്ചതോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ ഒഴിവ് വന്നത്. കെ. സുരേന്ദ്രനെ കൂടാതെ ജനറൽ സെക്രട്ടറിമാരായ എം ടി. രമേശ്, ശോഭ സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവരുടെ പേരുകളും അധ്യക്ഷ പദത്തിലേക്ക് പരിഗണിച്ചിരുന്നു. ഇക്കാര്യത്തിൽ സമവായമാകാത്ത സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാതെ മുന്നോട്ടു പോവുകയായിരുന്നു സംഘടന.

ആർ.എസ്.എസിന്റെ പിന്തുണയാണ് സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രന്റെ കരുത്തായി മാറിയത്. പാർട്ടിക്കുള്ളിലും സംഘ്പരിവാർ നേതാക്കളുടെ പിന്തുണ കൂടുതലായി ലഭിച്ചത് സുരേന്ദ്രന് ഗുണം ചെയ്തു. പി.കെ. കൃഷ്ണദാസ് നേതൃത്വം നൽകുന്ന എതിർപക്ഷത്തെക്കൂടി തൃപ്തിപ്പെടുത്തി സമവായമുണ്ടാക്കി പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള അവസാനവട്ട ശ്രമം നടത്തിയിരുന്നു. നേരത്തെ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. കുമ്മനം രാജശേഖരനെ ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലൊന്നിലേക്ക് പരിഗണിക്കും എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP