Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹി തിരഞ്ഞെടുപ്പ് റാലിയിലെ വിദ്വേഷ പ്രസംഗം: 'അരാജകവാദിയും തീവ്രവാദിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല'; അരവിന്ദ് കേജ്രിവാളിനെ താൻ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ

ഡൽഹി തിരഞ്ഞെടുപ്പ് റാലിയിലെ വിദ്വേഷ പ്രസംഗം: 'അരാജകവാദിയും തീവ്രവാദിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല'; അരവിന്ദ് കേജ്രിവാളിനെ താൻ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അരവിന്ദ് കേജ്രിവാളിനെ താൻ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല അദ്ദേഹം പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിന്റെ പ്രധാന അനന്തരഫലം കോൺഗ്രസിന്റെ സമ്പൂർണ പരാജയമാണെന്നും ജാവഡേക്കർ വെള്ളിയാഴ്ച പുണെയിൽ വ്യക്തമാക്കി. കോൺഗ്രസിന് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 26 ശതമാനം വോട്ട് കിട്ടി. എന്നാൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ അവർക്ക് നാലുശതമാനം വോട്ടാണ് കിട്ടിയത്- ജാവഡേക്കർ കൂട്ടിച്ചേർത്തു. ഡൽഹി തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റാലികളിലൊന്നിൽവെച്ച് കേജ്രിവാൾ ഭീകരവാദിയാണെന്ന് ജാവഡേക്കർ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തെത്തിയിരുന്നു.

അരവിന്ദ് കേജ്രിവാളിനെ നിരാകരിക്കാൻ ഡൽഹിക്കാർക്ക് ഒരു കാരണമുണ്ട്. കേജ്രിവാൾ നിഷ്‌കളങ്കമായ മുഖത്തോടെ ചോദിക്കും ഞാനൊരു ഭീകരവാദിയാണോ എന്ന്. നിങ്ങളൊരു ഭീകരവാദിയാണ്. അതിന് മതിയായ തെളിവുകളുണ്ട്. നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളൊരു അരാജകവാദിയാണെന്ന്. അരാജകവാദിയും തീവ്രവാദിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല എന്നായിരുന്നു ജാവഡേക്കറിന്റെ പരാമർശം. എന്നാൽ, കോൺഗ്രസിന്റെ അപ്രതീക്ഷിത തിരോധനമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ. കോൺഗ്രസ് അപ്രത്യക്ഷമായതോടെ പോരാട്ടം ബിജെപിയും ആംആദ്മി പാർട്ടിയും തമ്മിലായെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ ജനം അപ്രത്യക്ഷമാക്കിയതാണോ അതോ കോൺഗ്രസ് വോട്ട് ആം ആദ്മി പാർട്ടിയിലേക്ക് മാറിയതാണോ എന്നത് മറ്റൊരു വിഷയമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ 26 ശതമാനം വോട്ടുകിട്ടിയിരുന്ന കോൺഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ നാലു ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഞങ്ങൾക്ക് 42 ശതമാനവും ആപിന് 48 ശതമാനവും വോട്ട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ കണക്കുകൂട്ടൽ തെറ്റി. വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിയായെന്ന അമിത്ഷായുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ, തോൽവിക്ക് മറ്റ് പല കാരണവുമുണ്ടെന്നും വിശകലനം ചെയ്യുമെന്നും ജാവദേകർ പറഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP