Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുറഞ്ഞത് 23,000 പൗണ്ട് ശമ്പളത്തോട് കൂടി ജോബ് ഓഫർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യുകെയിൽ ഇനി മുതൽ വിസ ലഭിക്കില്ല; യൂറോപ്പിന് വെളിയിൽ ഉള്ളവർക്ക് വിസ കിട്ടാൻ കുറഞ്ഞത് 25600 പൗണ്ട് ശമ്പളമുള്ള സ്‌കിൽഡ് ജോബ് ഓഫർ നിർബന്ധം; ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ പെട്ട തൊഴിലിനും യുകെയിലെ ബിരുദത്തിനും ഇംഗ്ലീഷ് അറിവിനും പ്രത്യേകം പോയിന്റുകൾ; അടുത്ത ജനുവരി ഒന്ന് മുതൽ നടപ്പിലാവുന്ന കുടിയേറ്റ നിയമപരിഷ്‌കാരത്തിന്റെ അന്തിമരൂപം ഇങ്ങനെ

കുറഞ്ഞത് 23,000 പൗണ്ട് ശമ്പളത്തോട് കൂടി ജോബ് ഓഫർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യുകെയിൽ ഇനി മുതൽ വിസ ലഭിക്കില്ല; യൂറോപ്പിന് വെളിയിൽ ഉള്ളവർക്ക് വിസ കിട്ടാൻ കുറഞ്ഞത് 25600 പൗണ്ട് ശമ്പളമുള്ള സ്‌കിൽഡ് ജോബ് ഓഫർ നിർബന്ധം; ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ പെട്ട തൊഴിലിനും യുകെയിലെ ബിരുദത്തിനും ഇംഗ്ലീഷ് അറിവിനും പ്രത്യേകം പോയിന്റുകൾ; അടുത്ത ജനുവരി ഒന്ന് മുതൽ നടപ്പിലാവുന്ന കുടിയേറ്റ നിയമപരിഷ്‌കാരത്തിന്റെ അന്തിമരൂപം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിൽ ബ്രെക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന നിർണായകമായ കുടിയേറ്റ നിയമപരിഷ്‌കാരങ്ങൾക്ക് ബോറിസ് ജോൺസൻ ഗവൺമെന്റ് സത്വരം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇത് പ്രകാരം യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിലേക്ക് കുടിയേറുന്നതിന് കർക്കശമായ നിയമങ്ങൾ കൊണ്ടു വരുന്നതായിരിക്കും.പുതിയ നീക്കം അനുസരിച്ച് കുറഞ്ഞത് 23,000 പൗണ്ട് ശമ്പളത്തോട് കൂടി ജോബ് ഓഫർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക് യുകെയിൽ ഇനി മുതൽ വിസ ലഭിക്കില്ല. യൂറോപ്പിന് വെളിയിൽ ഉള്ളവർക്ക് വിസ കിട്ടാൻ കുറഞ്ഞത് 25600 പൗണ്ട് ശമ്പളമുള്ള സ്‌കിൽഡ് ജോബ് ഓഫർ നിർബന്ധമാക്കുകയും ചെയ്യും.

ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ പെട്ട തൊഴിലിനും യുകെയിലെ ബിരുദത്തിനും ഇംഗ്ലീഷ് അറിവിനും പ്രത്യേകം പോയിന്റുകൾ നൽകാനും ഒരുക്കമുണ്ട്. അടുത്ത ജനുവരി ഒന്ന് മുതൽ നടപ്പിലാവുന്ന കുടിയേറ്റ നിയമപരിഷ്‌കാരത്തിന്റെ അന്തിമരൂപം ഇത്തരത്തിലാണ്. ബ്രെക്സിറ്റ് നടപ്പിലായാൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന അൺസ്‌കിൽഡ് തൊഴിലാളികൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് നിയന്ത്രണമില്ലാതെ ഒഴുകിയെത്തുന്നതിന് അന്ത്യം കുറിക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കുകയാണ് ഇതിലൂടെ ബോറിസ് ജോൺസൻ ചെയ്യുന്നത്.

ബ്രെക്സിറ്റിന് ശേഷം ഓസ്ട്രേലിയൻ ശൈലിയിലുള്ള പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയായിരിക്കും ഇത് പ്രകാരം ബോറിസ് ഗവൺമെന്റ് യുകെയിൽ നടപ്പിലാക്കുന്നത്. ഇത് പ്രകാരം വിവിധ കാറ്റഗറികളിലുടനീളം 70 പോയിന്റുകളെങ്കിലും ചുരുങ്ങിയത് നേടിയാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്ക് യുകെയിലേക്ക് കുടിയേറാൻ സാധിക്കുകയുള്ളൂ.തന്റെ പുതിയ കാബിനറ്റിന്റെ ആദ്യത്തെ യോഗത്തിൽ ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് അധിഷ്ടിത കുടിയേറ്റ വ്യവസ്ഥ സ്വീകരിക്കുന്നതിനുള്ള തീരുമാനത്തിൽ ബോറിസ് ഒപ്പ് വച്ചുവെന്നാണ് റിപ്പോർട്ട്.

പുതിയ രീതിയിലുള്ള കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കുന്നതോടെ യൂറോപ്യൻ യൂണിയനിൽ നിന്നെത്തുന്ന ലോ സ്‌കിൽഡ് തൊഴിലാളികളുടെ എണ്ണത്തിൽ വർഷത്തിൽ 90,000 പേരുടെ കുറവ് വരുത്താനാവുമെന്നാണ് ഹോം ഓഫീസ് വിശകലനം കണക്കാക്കുന്നത്.മിക്ക കേസുകളിലും സ്‌കിൽഡ് മൈഗ്രന്റുകൾക്ക് യുകെയിൽ നിന്നും ജോബ് ഓഫറും ചുരുങ്ങിയത് 25600 പൗണ്ടിൽ കൂടുതൽ ശമ്പളവുമുണ്ടാകാറുണ്ട്. ഇത് രണ്ടും ഇല്ലാത്ത അൺസ്‌കിൽഡ് തൊഴിലാളികളും നാളിതുവരെ യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തിയിരുന്നു. ആ വിഷമാവസ്ഥക്ക് പരിഹാരം കാണാനാണ് പുതിയ നീക്കത്തിലൂടെ ബോറിസ് ശ്രമിക്കുന്നത്.

പുതിയ സിസ്റ്റം അനുസരിച്ച് നന്നായി ഇംഗ്ലീഷ് സംസാരിക്കുക പോലുള്ള കഴിവുകളുള്ള കുടിയേറ്റക്കാർക്ക് കൂടുതൽ പോയിന്റുകൾ ലഭിക്കാൻ അവസരമുണ്ട്. ചില കേസുകളിൽ 23,000 പൗണ്ടിൽ കുറവ് ശമ്പളമുള്ളവർക്കും അവരുടെ പ്രത്യേക കഴിവുകൾക്കനുസരിച്ച് വിസ അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എല്ലാ കുടിയേറ്റക്കാർക്കും ഇനി മുതൽ സുരക്ഷിതമായ ജോബ് ഓഫർ യുകെയിൽ നിന്നുണ്ടായാൽ മാത്രമേ ഇവിടേക്ക് വരാൻ അനുവദിക്കുകയുള്ളൂ. ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലുള്ള തൊഴിലുകൾ ചെയ്യാൻ പ്രാപ്തിയുള്ളവർക്കും കൂടുതൽ പോയിന്റുകൾ ലഭിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസം, അല്ലെങ്കിൽ യുകെയിൽ പഠിച്ചവർ, തുടങ്ങിയ യോഗ്യതകളുള്ളവർക്കും കൂടുതൽ പോയിന്റുകൾ ലഭിക്കുന്നതായിരിക്കും.

പുതിയ കുടിയേറ്റ വ്യവസ്ഥ ലളിതവും നീതിപൂർവകമായതും വിവിധ രാജ്യങ്ങളിലെ പൗരന്മാരോട് വിവേചനം കാണിക്കാത്തതുമായിരിക്കുമെന്നും കുടിയേറ്റത്തിന് മുകളിൽ ബ്രിട്ടീഷ് പൗരന്മാർക്ക് ജനാധിപത്യപരമായ നിയന്ത്രണമേകുന്നതുമായിരിക്കുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് ഓഫീസ് വക്താവ് വിശദീകരിക്കുന്നത്. ലോകമെമ്പാടുമുള്ള കഴിവുറ്റവർക്ക് മുന്നിൽ യുകെ തുടർന്നും വാതിലുകൾ തുറന്നിടുമെന്നാ വ്യക്തമാക്കുന്ന കുടിയേറ്റ വ്യവസ്ഥയാണ് നടപ്പിലാക്കാൻ പോകുന്നതെന്നാണ് ഡൗണിങ് സ്ട്രീറ്റ് വക്താവ് പറയുന്നത്. എന്നാൽ കുറഞ്ഞ ശമ്പളത്തിന് തൊഴിൽ ചെയ്യാൻ തയ്യാറാവുന്നവരും കഴിവ് കുറഞ്ഞവരുമായ വിദേശ തൊഴിലാളികളെ യാതൊരു നിയന്ത്രണവുമില്ലാതെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് അന്ത്യം കുറിക്കുന്ന കുടിയേറ്റ വ്യവസ്ഥയുമായിരിക്കുമിതെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.

പുതിയ പോയിന്റ് അധിഷ്ഠിത സംവിധാനത്തിന്റെ അന്തിമ ചട്ടക്കൂടിന് അംഗീകാരം നൽകുന്നതിന് ബോറിസും ഹോം സെക്രട്ടറി പ്രീതി പട്ടേലും ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.പുതിയ സിസ്റ്റവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഹോം ഓഫീസ് വിശദമായ വിശകലനത്തിന് വിധേയമാക്കിയിരുന്നു. ഇത് നടപ്പിലാക്കിയാൽ വർഷം തോറും യൂറോപ്യൻ യൂണിയനിൽ നിന്നുമെത്തുന്ന അവിദ്ധരായ 90,000 തൊഴിലാളികളെയെങ്കിലും കുറയ്ക്കാനാവുമെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. യുകെ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്നപ്പോൾ ഫ്രീ മൂവ്മെന്റ് നിയമങ്ങൾ പ്രകാരം വർഷത്തിൽ രണ്ട് ലക്ഷം യൂറോപ്യൻ പൗരന്മാർ യുകെയിലേക്ക് കുടിയേറിയിരുന്നുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഇവരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ സാധിക്കും.

അടുത്ത വർഷം ജനുവരി ഒന്ന് മുതലായിരിക്കും പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥ യുകെയിൽ നടപ്പിലാക്കുന്നത്. ഈ വ്യവസ്ഥ യുകെയിലേക്ക് കുടിയേറുന്ന യൂറോപ്യന്മാർക്കും യൂറോപ്പിന് പുറത്ത് നിന്ന് വരുന്നവർക്കും ഒരു പോലെ ബാധകമായിരിക്കും. ഈ വർഷം അവസാനത്തോടെ തന്നെ ഈ വ്യവസ്ഥ നടപ്പിലാക്കി തുടങ്ങാനാണ് ഹോം ഓഫീസ് ഇപ്പോൾ തയ്യാറെടുക്കുന്നത്. ഈ സിസ്റ്റം പരമാവധി പിഴവുകളൊഴിവാക്കി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ മിനിസ്റ്റർമാർ അടുത്ത വർഷം മുതൽ നീക്കങ്ങളാരംഭിക്കും. അതായത് ഇത് പ്രകാരം യുവജനങ്ങൾക്കും ലണ്ടന് പുറത്ത് ജോലി ചെയ്യാനാഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കും കൂടുതൽ പോയിന്റുകൾ നൽകിയേക്കും.

യുകെയിൽ വിദ്യാഭ്യാസം നിർവഹിച്ചവർക്കും അധിക പോയിന്റുകൾ നൽകും. ഇവിടെ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഒരു ഇൻസെന്റീവ് നൽകുന്നതും പരിഗണനയിലുണ്ട്. നിലവിൽ ഇന്ത്യ അടക്കമുള്ള നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റക്കാർക്ക് ഏറ്റവും ചുരുങ്ങിയത് 30,000 പൗണ്ടെങ്കിലും ശമ്പളം വേണമെന്ന നിബന്ധനയുണ്ട്. എന്നാൽ പുതിയ വ്യവസ്ഥ അനുസരിച്ച് നോൺ യൂറോപ്യന്മാർക്ക് വേണ്ടുന്ന ചുരുങ്ങിയ ശമ്പളം 25600 പൗണ്ടാക്കി താഴ്‌ത്തിയത് ഇന്ത്യക്കാരടമക്കമുള്ളവർക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും ഈ അവസരത്തിൽ ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP