Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻ.പി.ആറിൽ പ്രതിഷേധം കടത്തപ്പോൾ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ച നടത്തും; രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും; ഏപ്രിൽ -സെപ്റ്റംബർ മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ദേശീയ ജനസംഖ്യ പട്ടികയോട് ഇടഞ്ഞു നിൽക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ; സെൻസസുമായി സഹകരിക്കുമെങ്കിലും എൻപിആറുമായി സഹകരിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കാൻ കേരളം

എൻ.പി.ആറിൽ പ്രതിഷേധം കടത്തപ്പോൾ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ച നടത്തും; രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും; ഏപ്രിൽ -സെപ്റ്റംബർ മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ദേശീയ ജനസംഖ്യ പട്ടികയോട് ഇടഞ്ഞു നിൽക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ; സെൻസസുമായി സഹകരിക്കുമെങ്കിലും എൻപിആറുമായി സഹകരിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചു നിൽക്കാൻ കേരളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കർ ചർച്ചക്ക് ഒരുങ്ങുന്നു. അനുനയ നീക്കത്തിന്റെ ഭാഗമയാണ് ഇത്തരമൊരു ചർച്ചകളിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്താനാണ് തീരുമാനം. എൻ.പി.ആർ, സെൻസസ് നടപടികൾ ഏപ്രിൽ -സെപ്റ്റംബർ മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിട്ടില്ല. പിന്നാലെയാണ് കേന്ദ്രം അനുനയനീക്കത്തിനൊരുങ്ങുന്നത്.

പശ്ചിമബംഗാളും എൻ.പി ആർ നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ചത്തീസ്ഗണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും വിഷയത്തിൽ എതിർപ്പറിയിച്ചിരുന്നു. അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പാളിച്ച മറച്ചുവയ്ക്കാനാണ് ബിജെപി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ കണക്കെടുക്കാൻ സെൻസസ് മതി, എൻ.പി.ആറിന്റെ ആവശ്യമില്ലെന്നുമായിരുന്നു കേരളത്തിന്റെ വാദം. ഇക്കാര്യം ആവർത്തിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എൻപിആർ) ബന്ധപ്പെട്ട സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിലും ആവർത്തിച്ചിരുന്നു. സംസ്ഥാനത്ത് ഇത് നടപ്പാക്കാനോ തടങ്കൽ പാളയങ്ങൾ നിർമ്മിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിലപാട് മുമ്പേ വ്യക്തമാക്കിയതാണ്, അതിൽ ഒരു മാറ്റവും ഇല്ല. സെൻസസിനെ ജനസംഖ്യാ രജിസ്റ്ററുമായി കൂട്ടിക്കെട്ടി അനാവശ്യ ഭീതി ഉണ്ടാക്കാനുള്ള ശ്രമം നല്ലതല്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്.

സെൻസസിൽ അപാകതയും അപകടവുമില്ല. സെൻസസ്, എൻപിആർ വിവരശേഖരണവും വ്യത്യസ്ത ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ വിവരം, താമസക്കാരുടെ പേര്, വയസ്സ് തുടങ്ങിയവയാണ് സെൻസസിന്റെ ഭാഗമായി ശേഖരിക്കുന്നത്. മാതാപിതാക്കളുടെയും പൂർവികരുടെയും ജനനസ്ഥലം തുടങ്ങിയ വിവരങ്ങളാണ് ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ടത്. ഇത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന വ്യക്തതയുള്ള നിലപാടാണ് സർക്കാരിന്റേത്. ഇക്കാര്യം സെൻസസ് ആലോചനാ യോഗത്തിൽത്തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

വിദേശികളെ പാർപ്പിക്കാൻ ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കണമെന്ന് 2015ൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന്, 2015 ഡിസംബർ 18ന് സംസ്ഥാനത്ത് തടങ്കൽ പാളയം നിർമ്മിക്കാൻ സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി ഇറങ്ങിയ ഉത്തരവാണ് സംശയത്തിന് അടിസ്ഥാനം. എൽഡിഎഫ് സർക്കാർ ഇത്തരത്തിലുള്ള ഒരു തടങ്കൽ പാളയവും സംസ്ഥാനത്ത് നിർമ്മിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച (എൻ.പി.ആർ) എല്ലാ നടപടികളും സർക്കാർ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നേരത്തെ അറിയിച്ചിരുന്നു. ജില്ലാ കലക്ടർമാർക്ക് അയച്ച അടിയന്തര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചില സെൻസസ് ഉദ്യോഗസ്ഥർ 2021-ലെ സെൻസസ് നടപടികൾ സംബന്ധിച്ച അറിയിപ്പ് നൽകുന്നതിനിടയ്ക്ക് എൻ.പി.ആർ പുതുക്കുന്ന കാര്യം പരാമർശിച്ച സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നടപടികൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കലക്ടർമാർക്ക് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP