Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായി: കൊല്ലം ജില്ലാ വെറ്ററിനറി ആശുപത്രിയിൽ കോഴിക്ക് 'സിസേറിയൻ'

മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായി: കൊല്ലം ജില്ലാ വെറ്ററിനറി ആശുപത്രിയിൽ കോഴിക്ക് 'സിസേറിയൻ'

സ്വന്തം ലേഖകൻ

കൊല്ലം: മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായ കോഴിക്കു 'സിസേറിയൻ' നടത്തി. കോഴിയുടെ വയറ്റിൽ കുടുങ്ങിയ രണ്ട് മുട്ടകളാണ് ഡോക്ടർമാർ പുറത്തടുത്തത്. ഒരു മുട്ട സ്വാഭാവികമായി പുറത്തേക്ക് എടുത്തപ്പോൾ മറ്റൊന്ന് സിസേറിയൻ ചെയ്ത് പുറത്തെടുക്കുക ആയിരുന്നു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളിൽ അപൂർവമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്.

മുട്ടയിടാൻ കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. തുടർന്നു നടത്തിയ എക്‌സ്‌റേ പരിശോധനയിൽ ഉള്ളിൽ 2 മുട്ടകൾ കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് അനസ്തീസിയ നൽകി സ്വാഭാവിക രീതിയിൽ ഒരു മുട്ട പുറത്തെടുത്തു. എന്നാൽ കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാൻ സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്.

എഗ് ബൗണ്ട് കണ്ടിഷൻ എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും 2 മുട്ടകൾ ഉള്ളിൽ കുടുങ്ങുന്നത് അപൂർവമാണെന്നു സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.അജിത് ബാബു പറഞ്ഞു. വെറ്ററിനറി കേന്ദ്രത്തിലെ ഡോ.നിജിൻ ജോസ്, ഡോ.രേവതി, ജൂനിയർ ഡോക്ടർമാരായ അജയ് പി.കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP