Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അച്ഛന്റെ കൊലപാതകിയുടെ കുടുംബത്തിന് വീടും സ്ഥലവും മടക്കി നൽകി മക്കളുടെ കാരുണ്യ വർഷം; കൊലപാതകത്തിന് അഞ്ചു വർഷങ്ങൾക്കിപ്പുറം കൊലപാതകിയുടെ കുടുംബത്തിന് മാപ്പു നൽകി മാത്യുവിന്റെ കുടുംബം

അച്ഛന്റെ കൊലപാതകിയുടെ കുടുംബത്തിന് വീടും സ്ഥലവും മടക്കി നൽകി മക്കളുടെ കാരുണ്യ വർഷം; കൊലപാതകത്തിന് അഞ്ചു വർഷങ്ങൾക്കിപ്പുറം കൊലപാതകിയുടെ കുടുംബത്തിന് മാപ്പു നൽകി മാത്യുവിന്റെ കുടുംബം

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: അച്ഛന്റെ കൊലപാതകിയുടെ കുടുംബത്തിനു തലചായ്ക്കാൻ വീടും സ്ഥലവും നൽകി മക്കളുടെ കാരുണ്യവർഷം. തലയോലപ്പറമ്പിലെ പണമിടപാടുകാരനായ കാലായിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷിന്റെ കുടുംബത്തിനാണ് അഞ്ച് സെന്റ് സ്ഥലവും വീടും മാത്യുവിന്റെ കുടുംബാംഗങ്ങൾ വെള്ളിയാഴ്ച കൈമാറുന്നത്.

അനീഷിന്റെ അച്ഛൻ വാസുവിനാണ് രേഖകൾ കൈമാറുന്നത്. കേസിൽ ശിക്ഷയനുഭവിക്കുകയാണ് അനീഷ്. മാത്യുവിന്റെ ഭാര്യ എൽസി, മക്കളായ നൈസി, നൈജ, ചിന്നു എന്നിവർ ചേർന്നാണ് ഈ സ്‌നേഹ തീരുമാനമെടുത്തത്. പണമിടപാടുകാരനായ മാത്യുവും അനീഷും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.

അനീഷ്, മാത്യുവിൽനിന്നു വാങ്ങിയ പണം തിരികെ നൽകാനാകാഞ്ഞതിനാൽ അഞ്ച് സെന്റ് സ്ഥലവും വീടും മാത്യുവിന് തീറെഴുതിക്കൊടുക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നടന്ന് അഞ്ചുവർഷത്തിനു ശേഷം അനീഷിന്റെ അച്ഛൻ വാസുവാണ് തന്റെ മകനാണ് കൊലയ്ക്കുപിന്നിൽ പ്രവർത്തിച്ചതെന്ന് നൈസിയെ അറിയിച്ചത്.

മകൻ ചെയ്ത തെറ്റ് തുറന്നുപറഞ്ഞ വാസുവിന് മാത്യുവിന്റെ കുടുംബാംഗങ്ങൾ നൽകുന്ന ഈ സ്‌നേഹോപഹാരം ക്ഷമയുടെയും പരസ്‌നേഹത്തിന്റെയും മാതൃകയാവുകയാണ്. തലയോലപ്പറമ്പ് സെയ്ന്റ് ജോർജ് പള്ളിവികാരി റവ. വർഗീസ് ചെരപ്പറമ്പിൽ, കേസന്വേഷണം നടത്തിയ വൈക്കം സിഐ. നവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭൂമി കൈമാറ്റച്ചടങ്ങ് നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP