Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധുരമൂറുന്ന സൗഹൃദത്തിൽ പത്താനാപുരത്തെ ഒരു ജ്യൂസ് കട: കരിമ്പിന്റെ വിവിധ വിഭവങ്ങൾ തുടങ്ങി തനത് രുചിക്കൂട്ടുകൾ ചേർന്ന "ഡയറ്റ് കെയിൻ ജ്യൂസ്" നാടിന് സമർപ്പിച്ചു

മധുരമൂറുന്ന സൗഹൃദത്തിൽ പത്താനാപുരത്തെ ഒരു ജ്യൂസ് കട: കരിമ്പിന്റെ വിവിധ വിഭവങ്ങൾ തുടങ്ങി തനത് രുചിക്കൂട്ടുകൾ ചേർന്ന

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം : മധുരമൂറുന്ന സൗഹൃദം ഒരു കരിമ്പിൻ ജ്യൂസ് കടയാണ് പിറവിയെടുത്തത്. ആ കരിമ്പിൻ ജ്യൂസിന്റെ സ്വാധിഷ്ഠമായ രുചിക്കൂട്ടുകൾ ആസ്വധിക്കണമെങ്കിൽ മറ്റെങ്ങും പോകണ്ട പത്തനാപുരത്തേക്ക് വരിക. പുനലൂർ- മൂവാറ്റുപുഴ പാതയോരത്ത് പത്തനാപുരം പള്ളിമുക്കിലാണ് തീർത്തും വ്യത്യസ്ത നിറഞ്ഞ 'ഡയറ്റ് കെയിൻ ജ്യൂസ്' എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ ജ്യോതിഷ രംഗത്ത് വ്യത്യസ്തനായി മാറിയ സാക്ഷാൽ ഹരി പത്തനാപുരത്തിന്റേതാണ് ഈ വെറൈറ്റി ജ്യൂസ് കട എന്ന പ്രത്യേകതയുമുണ്ട്. പഞ്ചസാരയും വെള്ളവും ഉപയോഗിക്കാതെ സ്വാധിഷ്ഠമായ കരിമ്പിന്റെ വിവിധ വിഭവങ്ങളാണ് ഹരിയും കൂട്ടരും ഉപഭോക്താക്കൾക്ക് നൽകുന്നത്.

ആരോഗ്യ സംരക്ഷണത്തിനും ബുദ്ധി വികാസത്തിനും ഉപകരിക്കുന്ന ബ്രഹ്മി കൊടങ്ങൽ കരിമ്പ് പ്രത്യേക രീതിയിൽ ചേർത്തുള്ള ജ്യൂസ്, ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ നറുനീണ്ടി, വയമ്പ്, കരിമ്പിൻ ചാറ് എന്നിവ ചേർത്ത ജ്യൂസും കൂടാതെ കരിമ്പിൻ ഷെയ്ക്, കരിമ്പിൻ ജ്യൂസ് അവക്കാഡോ, കരിമ്പിൻ ജ്യൂസ് ആപ്പിൾ, കരിമ്പിൻ ജ്യൂസ് കാന്താരി, തുടങ്ങി കരിമ്പ് ചേർത്തുള്ള കുരുമുളക്, ഓറഞ്ച്,കൈതച്ചക്ക,നാരങ്ങ,നെല്ലിക്ക തുടങ്ങി നാവിൽ രുചിയൂറുന്ന ഒട്ടേറെ വിഭവങ്ങളാണ് ഇവിടെയുള്ളത്. ഫേസ്‌ബുക്ക് പേജിലൂടെ ഹരി പരിചയപ്പെടുത്തിയിരുന്ന കടയ്ക്ക് പിന്നിൽ സ്‌നേഹ ബന്ധം ഇഴ ചേർന്ന വലിയൊരു കഥയുടെ പശ്ചാത്തലം വിവരിച്ചിരുന്നു.

കട ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ പത്തനാപുരം എംഎൽഎ കെ ബി ഗണേശ് കുമാർ ഡയറ്റ് കെയിൻ ജ്യൂസ് നാടിന് സമർപ്പിച്ചു കഴിഞ്ഞു. ചലച്ചിത്ര താരം അനുശ്രീയുടെ സാന്നിധ്യം ചടങ്ങിനെ വേറിട്ടതാക്കി. ചലച്ചിത്ര താരങ്ങളായ ആൻ മേരി,അരുൺ പുനലൂർ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രശോഭ് തുടങ്ങിയവർ മുഖ്യ അതിഥികളായി എത്തിയിരുന്നു. ചടങ്ങിന് സാക്ഷികളാകാൻ എത്തിയ ജനപ്രതിനിധികളുടെ സാന്നിധ്യവും ഏറെ ശ്രദ്ധയമായി. ചുട്ടുപൊള്ളുന്ന ചൂടിൽ ഏറെ ആശ്വാസം പകരുന്നതാണ് തനത് രുചിക്കൂട്ടുകൾ ചേർന്ന ഈ ജൂസ് കട എന്നതും ഏറെ ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP