Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പുതിയ പതിറ്റാണ്ട്, പുതിയ ആർസിബി, പുതിയ ലോഗോ': പ്രണയദിനത്തിൽ സർപ്രൈസ് വെളിപ്പെടുത്തി റോയൽ ചലഞ്ച് ബാംഗ്ലൂർ; ചുവന്ന പശ്ചാത്തലത്തിൽ പോരാട്ടവീര്യത്തിന്റെ പ്രതീകമായ സിംഹത്തിന്റെ പുതുരൂപം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുതിയ ടീം ലോഗോ അവതരിപ്പിച്ചു

'പുതിയ പതിറ്റാണ്ട്, പുതിയ ആർസിബി, പുതിയ ലോഗോ': പ്രണയദിനത്തിൽ സർപ്രൈസ് വെളിപ്പെടുത്തി റോയൽ ചലഞ്ച് ബാംഗ്ലൂർ; ചുവന്ന പശ്ചാത്തലത്തിൽ പോരാട്ടവീര്യത്തിന്റെ പ്രതീകമായ സിംഹത്തിന്റെ പുതുരൂപം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുതിയ ടീം ലോഗോ അവതരിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസൺ തുടങ്ങുന്നതിന് മുമ്പായി ഒരു സർപ്രൈസ് നീക്കത്തിന് ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരിന്നു. അതിന് മുന്നോടിയായി ടീമിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്ന് കവർ, പ്രൊഫൈൽ ചിത്രങ്ങളും ട്വിറ്ററിൽ പേരിൽ നിന്ന് പോലും ബാംഗ്ലൂരും ഒഴിവാക്കി. പെട്ടെന്ന് ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് കാരണം എന്താണെന്ന് ആരാധകർക്കും താരങ്ങൾക്കും ഒട്ടും മനസ്സിലായില്ലായരുന്നു.

ഇപ്പോഴിതാ അടിമുടി രൂപമാറ്റത്തിൽ ചുവന്ന പരിഷ്‌ക്കാരിയായി എത്തിയിരിക്കുകയാണ് റോയൽ ചലഞ്ച്. തങ്ങളുടെ പുതിയ ലോഗോയും ജേഴ്സിയും ആർ.സി.ബി ഒടുവിൽ പുറത്തുവിട്ടു. അടുത്തിടെ മുത്തൂറ്റ് ഗ്രൂപ്പുമായി ആർ.സി.ബി സഹകരിക്കാൻ തീരുമാനിച്ചിരുന്നു. ടീമിന്റെ പ്രധാന സ്പോൺസർ മുത്തൂറ്റ് ഗ്രൂപ്പാകുന്നതോടെ ജെഴ്സിയും ലോഗോയുമെല്ലാം മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ റിപ്പോർട്ടുകളെ ശരിവെച്ചുകൊണ്ടാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തന്നെ പുതിയ ലോഗോയും ജേഴ്സിയും പുറത്തുവിട്ടിരിക്കുന്നത്.

ജേഴ്സിയുടെ ഹൃദയഭാഗത്ത് മുത്തൂറ്റ് ഫിൻകോർപ് എന്ന് എഴുതിയിട്ടുണ്ട്. ചുവപ്പും കറുപ്പും തന്നെയാണ് പ്രധാന നിറങ്ങൾ. ട്വിറ്റർ, യുട്യൂബ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ അക്കൗണ്ടുകളിലെ ലോഗോയും മാറ്റിയിട്ടുണ്ട്. 2008 മുതൽ ഐ.പി.എല്ലിൽ കളിക്കുന്ന ആർ.സി.ബി രണ്ട് തവണ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായിട്ടില്ല. കുംബ്ലെ യുഗത്തിന് ശേഷം 2016 മുതൽ ഐ.പി.എല്ലിൽ കോഹ്ലിയാണ് ആർ.സി.ബിയെ നയിക്കുന്നത്. റോയൽ ചലഞ്ചേഴ്സിന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമായ സിംഹത്തിന്റെ പുതുരൂപമാണ് ലോഗോയിലുള്ളത്.

കഴിഞ്ഞ ദിവസം ആർ.സി.ബിയുടെ ലോഗോയും ചിത്രങ്ങളും മുൻ പോസ്റ്റുകളുമടക്കം അപ്രത്യക്ഷമായത് വിവാദമായിരുന്നു. എന്തു സംഭവിച്ചെന്ന് യാതൊരു അറിവുമില്ലെന്നും ക്യാപ്റ്റനായ താൻ ഒന്നും അറിഞ്ഞില്ലെന്നും കോഹ്ലി തന്നെ പരാതി പറഞ്ഞതോടെ പ്രശ്‌നത്തിന് തുടക്കമായത്. ചഹാലും എ.ബി ഡിവില്ലേഴ്സും അടക്കമുള്ള കളിക്കാർ ആശങ്ക പരസ്യമായിതന്നെ പ്രകടിപ്പിക്കുകയും ചെയ്തു. അതേ കോഹ്ലി തന്നെ പുതുലോഗോയിൽ ആവേശം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP