Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുർബാന പണം അടിച്ചുമാറ്റി ഇട്ടുകൊടുത്തത് കാമുകിയുടെ അക്കൗണ്ടിലേക്ക്; ഇടവകയുടെ അക്കൗണ്ടിൽ നിന്ന് സ്ഥിരമായി പണം ചോരുന്നതറിയാതെ വിശ്വാസികൾ; കുർബാന ചൊല്ലാൻ ഏൽപിച്ച തുകയിൽ നിന്നും മുക്കിയത് 15 ലക്ഷം രൂപ; കടമായി വാങ്ങിയ പണം സഹവൈദികർക്ക് മടക്കിനൽകിയില്ലെന്നും പരാതി; ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളി അസിസ്റ്റന്റ് വികാരി പ്രിൻസ് തൈക്കൂട്ടത്തെ പുറത്താക്കി

കുർബാന പണം അടിച്ചുമാറ്റി ഇട്ടുകൊടുത്തത് കാമുകിയുടെ അക്കൗണ്ടിലേക്ക്; ഇടവകയുടെ അക്കൗണ്ടിൽ നിന്ന് സ്ഥിരമായി പണം ചോരുന്നതറിയാതെ വിശ്വാസികൾ; കുർബാന ചൊല്ലാൻ ഏൽപിച്ച തുകയിൽ നിന്നും മുക്കിയത് 15 ലക്ഷം രൂപ; കടമായി വാങ്ങിയ പണം സഹവൈദികർക്ക് മടക്കിനൽകിയില്ലെന്നും പരാതി; ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളി അസിസ്റ്റന്റ് വികാരി പ്രിൻസ് തൈക്കൂട്ടത്തെ പുറത്താക്കി

ആർ പീയൂഷ്

കൊച്ചി: കുർബാന പണം തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്ത അസിസ്റ്റന്റ് വികാരിയെ വൈദിക വൃത്തിയിൽ നിന്നും ഒഴിവാക്കി. സീറോ മലബാർ സഭയുടെ കീഴിലുള്ള ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളിയിലെ അസിസ്റ്റന്റ് വികാരി ചേർത്തല തൈക്കാട്ടുശ്ശേരി സ്വദേശിയായ ഫാദർ പ്രിൻസ് തൈക്കൂട്ടമാണ് 15 ലക്ഷം രൂപ തട്ടിപ്പ് നടത്തി മുങ്ങിയത്. ഗുരുതരമായ ക്രമക്കേടുകളും ആരോപണങ്ങളുമാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.

ഇടവകയുടെ അക്കൗണ്ടിലുള്ള പണം പലഘട്ടങ്ങളിലായി ഇയാളുടെ കാമുകിക്ക് സ്ഥിരമായി അയച്ചുകൊടുത്തുവെന്ന ആരോപണം ഉയർന്നതിന്റെ പേരിലാണ് നടപടികളുണ്ടായത്. കാമുകിക്ക് ഒരു കുട്ടിയുണ്ട്. ഈ കുട്ടിയുടെ അച്ഛനാണ് ഫാദർ പ്രിൻസ് എന്നും ഇടവക അംഗങ്ങൾ പറയുന്നുണ്ട്. വിശ്വാസികൾ വിവിധ ആവശ്യങ്ങൾക്കായി കുർബാന ചൊല്ലാനായി ഏൽപ്പിക്കുന്ന പണത്തിൽ നിന്നാണ് 15 ലക്ഷം രൂപ കവർന്നിരിക്കുന്നത്. മരിച്ചവർക്ക് മോക്ഷം കിട്ടാനും ജോലി, വിവാഹം, രോഗസൗഖ്യം തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി കുർബാന നടത്താൻ ഏൽപ്പിക്കുന്ന പണമാണ് ഇത്തരത്തിൽ ദുർവിനിയോഗം ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇതുകൂടാതെ വിവിധ വൈദികരിൽനിന്ന് പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് അസി. വികാരിമാരുടെ സ്ഥലംമാറ്റത്തിൽ ഫാ. പ്രിൻസിനെ കറുകുറ്റിയിലേക്ക് സ്ഥലംമാറ്റി. അപ്പോഴാണ് ഫാ. പ്രിൻസ് പലരിൽനിന്നായി വലിയ തുകകൾ കടം വാങ്ങിയിട്ടുണ്ടെന്നും തിരികെ നൽകിയിട്ടില്ലെന്നും അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെ വൈദികർ അറിയിക്കുന്നത്. തുടർന്ന് ഫാ. പ്രിൻസിനെ കറുകുറ്റിയിൽനിന്ന് വിളിച്ചുവരുത്തി.

വീട്ടിലെ ആവശ്യത്തിനാണ് പണം വാങ്ങിയതെന്നും പറഞ്ഞ സമയത്ത് തിരികെക്കൊടുക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ അറിയിച്ചതിനെത്തുടർന്ന് വീട്ടിൽ അന്വേഷിച്ചു. വീട്ടിൽ യാതൊരു പണവും ഇയാൾ നൽകിയില്ല എന്നാണ് അറിഞ്ഞത്. പ്രിൻസ് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് പണം കാമുകിക്ക് കൈമാറുകയായിരുന്നെന്ന് വ്യക്തമായത്. ഇതെത്തുടർന്നാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.

പ്രത്യേക കുർബാനകൾക്ക് വിശ്വാസികൾ വൈദികർക്ക് പണം നൽകാറുണ്ട്. പാട്ടുകുർബാനയ്ക്ക് 150 രൂപയും സാധാരണ കുർബാനയ്ക്ക് 100 രൂപയുമാണ് നിരക്ക്. ഇടപ്പള്ളി പള്ളിയിൽ ഈ പണം കൈകാര്യം ചെയ്യാൻ പ്രത്യേക കൗണ്ടറും ബാങ്കിൽ വേറെ അക്കൗണ്ടുമുണ്ട്. ഇതിന്റെ ചുമതല ഫാ. പ്രിൻസിനായിരുന്നു. പെരുന്നാൾ സമയങ്ങളിലും മറ്റും ആയിരക്കണക്കിന് കുർബാനകൾ നടത്തേണ്ടിവരാറുണ്ട്. ഇത് ചൊല്ലിത്തീരാൻ സാധിക്കാത്തതിനാൽ ചെറിയ പള്ളികളിലേക്കും സന്ന്യാസ മഠങ്ങളിലേക്കും കുർബാന ചൊല്ലാനുള്ള ചുമതല കൈമാറുക പതിവാണ്. അതിനുള്ള പണം അവർക്ക് നൽകും. വൈദികർക്ക് കൂടുതൽ പണം കൈമാറിയ ശേഷം തെറ്റുപറ്റിയതാണെന്നും നിശ്ചിത തുക കഴിച്ചുള്ള ബാക്കി തുക നേരിൽ കൈപ്പറ്റിക്കൊള്ളാമെന്നും പറഞ്ഞ് ഫാ. പ്രിൻസ് പണം വാങ്ങിയിരുന്നതായാണ് ആരോപണം. അതായത്, ഒരാൾക്ക് ആയിരം രൂപ കൊടുക്കാനുണ്ടെങ്കിൽ അയ്യായിരം അക്കൗണ്ടിലിടുക. ഇത് വൈദികർ ചൂണ്ടിക്കാട്ടുമ്പോൾ ബാക്കി നാലായിരം നേരിൽ വാങ്ങുക. ഇതുകൂടാതെയാണ് വൈദികരിൽനിന്ന് കടം വാങ്ങിയത്.

പണം വാങ്ങിയത് തിരികെ നൽകാമെന്നും സാവകാശം വേണമെന്നും ഫാ. പ്രിൻസ് അരമനയെ അറിയിച്ചിട്ടുണ്ട്. കുർബാന ചൊല്ലുന്നതിൽ മുടക്കം വരില്ലെന്നും ഇയാൾ നൽകിയില്ലെങ്കിൽ പണത്തിന്റെ ഉത്തരവാദിത്വം തത്കാലം അരമന ഏറ്റെടുത്തെന്നും അതിരൂപത പി.ആർ.ഒ. ഫാ. പോൾ കരേടൻ അറിയിച്ചു.

അതേ സമയം പണം തട്ടിയെടുത്തു എന്ന് പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് സംശയമാണ് എന്നാണ് ഒരു വിഭാഗം വിശ്വാസികൾ പറയുന്നത്. വൈദിക വൃത്തിക്ക് നിരക്കാത്ത സ്വഭാവ ദൂഷ്യം കണ്ടു പിടിച്ചതിനാലാണ് അച്ചൻ സസ്പെന്റ് ചെയ്യപ്പെട്ടത്. അല്ലാതെ സാമ്പത്തിക ക്രമക്കേടിന്റെ പേരിലല്ല. മുഴുവൻ പണവും ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം കൈകാര്യം ചെയ്യുന്ന പള്ളിയാണ് ഇടപ്പള്ളി പള്ളി. വരവുകളും ചെലവുകളും കൃത്യമായി ബാങ്കിലൂടെ മാത്രം കൈകാര്യം ചെയ്യുകയും മാസം തോറും ഓഡിറ്റ് നടത്തുകയും ചെയ്യുന്നത് ഇടപ്പള്ളിയുടെ രീതിയാണ്. കുർബാനപ്പണത്തിന് പ്രത്യേക അക്കൗണ്ട് സൂക്ഷിച്ച് ഓഫീസ് വഴി അതിൽ നിക്ഷേപിക്കുകയാണ് ഇവിടുത്തെ പതിവ്. ചൊല്ലിത്തീർക്കാൻ കഴിയാത്ത കുർബാനകൾ മറ്റു വൈദികർക്കും സന്യാസഭവനങ്ങൾക്കും വീതിച്ചു നൽകുമ്പോഴും ബാങ്ക് അക്കൗണ്ടിലൂടെ മാത്രമെ അത് നൽകാറുള്ളു. ഇതു പോലെ കൃത്യമായ സംവിധാനം നിലവിലുള്ള ചുരുക്കം ചില പള്ളികളിലൊന്നാണിത്.

ഈ കാലഘട്ടത്തിൽ കുർബാന പണം കൈകാര്യം ചെയ്തിരുന്നത് സസ്പെൻഷനിലായ പ്രിൻസ് അച്ചനായിരുന്നു. എന്നാൽ അക്കൗണ്ടിൽ നിന്ന് പണമായി എടുക്കുകയോ ഏതെങ്കിലും വ്യക്തികൾക്ക് പണം മറിച്ച് നൽകുകയോ ചെയ്തതായി ഇടപ്പള്ളി പള്ളിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ ചില വൈദികർക്ക് കണക്കിൽ കൂടുതൽ പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും പിന്നീട് അതു പണമായി തിരിച്ചു വാങ്ങുകയും ചെയ്തിട്ടുണ്ട്. ഏതെല്ലാം വൈദികർക്കാണ് ഇങ്ങിനെ സംഭവിച്ചത് എന്നതിന്റെ കൃത്യമായ കണക്കുകൾ എടുക്കുകയും ആ വൈദികരോട് ആ പണം കുർബാന ധർമമായിരുന്നു എന്നറിയിക്കുകയും ചെയ്തു. ആ പണത്തിന്റെ കൂടി കുർബാനകളുടെ ഉത്തരവാദിത്വം കൂരിയയുടെ മധ്യസ്ഥതയിൽ തീർപ്പാക്കുകയും കുർബാനകളുടെ ഉത്തരവാദിത്വം അതിരൂപത ഏറ്റെടുക്കുകയും ചെയ്തു. കൃത്യമായ അവധികളിൽ പണം മടക്കി നൽകാമെന്ന പ്രിൻസച്ചന്റെ ഉറപ്പ് എഴുതി വാങ്ങിയിട്ടുമുണ്ട്.

ഇടപ്പള്ളി പള്ളിയാകട്ടെ മുഴുവൻ കണക്കുകളും പരിശോധിച്ച് യാതൊരു വിധ സാമ്പത്തിക നഷ്ടവും പള്ളിക്ക് സംഭവിച്ചിട്ടില്ല എന്ന് സ്ഥിരീകരിക്കുകയും ആയതിലേക്ക് കൂടിയ കൗൺസിൽ ഐകകണ്ഠ്യേന അതു പാസാക്കുകയും ചെയ്തു. ഇടപ്പള്ളി പള്ളിയോ, മറ്റേതെങ്കിലും വൈദികരോ, സ്ഥാപനങ്ങളോ ഇത്തരമൊരാരോപണമുന്നയിക്കുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല.

വൈദികവൃത്തിക്ക് നിരക്കാത്ത സ്വഭാവദൂഷ്യം കണ്ടു പിടിച്ച മാത്രയിൽ തന്നെ നടപടിയെടുക്കുകയും വൈദികവൃത്തി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത രൂപാതാധികാരികളുടെ നടപടി ശ്ളാഘനീയമാണ്. ഇത്തരം ചടുലമായ നടപടികളെ അഭിനന്ദിക്കേണ്ടതിന് പകരം ചില കുബുദ്ധികൾ വാസ്തവ വിരുദ്ധമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. അതിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാണ്. എന്നാൽ ഈ അതിരൂപതാധികാരികൾ അടുത്ത കാലത്തായി എടുത്ത ഇത്തരം ചില നടപടികൾ സീറോ മലബാർ സഭക്ക് തന്നെ മാതൃകയാവേണ്ടതാണ്. എന്നുമാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP