Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അലന്റെയും താഹയുടെയും റിമാന്റ് കാലാവധി പ്രത്യേക എൻഐഎ കോടതി നീട്ടി: രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതുവാൻ അവസരം വേണം, ഒരു വിദ്യാർത്ഥിയെന്ന് പരിഗണിച്ച് അനുമതി നൽകണം; സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഹർജിയുമായി അലൻ ഹൈക്കോടതിയിൽ

അലന്റെയും താഹയുടെയും റിമാന്റ് കാലാവധി പ്രത്യേക എൻഐഎ കോടതി നീട്ടി: രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതുവാൻ അവസരം വേണം, ഒരു വിദ്യാർത്ഥിയെന്ന് പരിഗണിച്ച് അനുമതി നൽകണം; സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഹർജിയുമായി അലൻ ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സെമസ്റ്റർ പരീക്ഷ എഴുതാനുള്ള അനുമതി തേടി പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഫെബ്രുവരി 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാനുള്ള അനുമതി തേടിയാണ് അലൻ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥി എന്ന പരിഗണന നൽകി അനുമതി നൽകണമെന്നാണ് അലൻ സമർപ്പിച്ച ഹർജിയിലെ ആവശ്യം. നിലവിൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ അലന് വിലക്കുണ്ട്. അതിനാൽ രണ്ടാം സെമസ്റ്റർ എഴുതാൻ വിദ്യാർത്ഥിയെന്ന പരിഗണന നൽകി അനുമതി നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അതേസമയം ഇരപവരുടെ റിമാന്റ് കാലവധി കോടതി നീട്ടിയിരുന്നു.

ഹർജിയിൽ എൻ.ഐ.എ, കണ്ണൂർ സർവകലാശാല എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാ കാര്യത്തിൽ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നൽകണമെന്നും കോടതി നിരദ്ദേശിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല പാലയാട് കാമ്ബസിലെ വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. അറസ്റ്റിലായതിനു പിന്നാലെ അലനെ കോളജിൽ നിന്നും പുറത്താക്കിയിരുന്നു. യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന എൽഎൽബി വിദ്യാർത്ഥിയായ അലൻ ഷുഹൈബിനെ സർവകലാശാല ചട്ടപ്രകാരം റോളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച് അലന്റെ മാതാവ് സബിതാ ശേഖറിന് കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമ വിഭാഗം തലവൻ സർക്കുലർ അയച്ചത്. യുഎപിഎ ചുമത്തപ്പെട്ട കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്. കോഴ്സിന്റെ ചട്ടപ്രകാരം തുടർച്ചയായി 15 ദിവസം ഹാജരാകാതിരുന്നാൽ പുറത്താക്കുന്നുവെന്നാണ് സർവകലാശാല അന്ന് അറിയിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ മൂന്ന് മാസത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. എൻഐഎ അന്വേഷണം തുടരുന്നതിനിടെയാണ് യൂണിവേഴ്‌സിറ്റിയുടെ നടപടി അന്ന് ഉണ്ടായതും. എൽ എൽ ബി സ്‌കൂൾ സ്റ്റഡീസിലെ തലശ്ശേരി ക്യാമ്പസിലെ വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. സിപിഐഎം പ്രവർത്തകനായ അലൻ ശുഹൈബിനെ സുഹൃത്തും ജേർണലിസം വിദ്യാർത്ഥിയുമായ താഹ ഫസലിനൊപ്പമാണ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയതിനെതിരെ വലിയ വിമർശനമുയരുന്നതിനിടെയാണ് അലനെ കോളേജിൽ നിന്നും പുറത്താക്കിയത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബർ ഒന്നിനാണ് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയതിന് പിന്നാലെയാണ് കേസ് എൻഐഎയ്ക്ക് കൈമാറുന്നത്. ഇരുവർക്കും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വാദം. ഇരുവരും മാവോയിസ്റ്റ് ബന്ധമുള്ളവരാാണെന്ന് മുഖ്യയമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP