Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാട് പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ...പരസ്പര സഹായഹസ്തവുമായി നാട് മുഴുവനും നെട്ടോട്ടം ഓടിയപ്പോൾ...ഇതിന്റെ മറവിൽ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോ ? ദുരിതാശ്വാസം എന്ന പേരിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും സംഘവും നാട്ടുകാരുടെ പണം പിരിച്ച സംഭവത്തിൽ പരാതിയുമായി ഒ.രാജഗോപാൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തുക കൈമാറാത്ത കരുണ ഫൗണ്ടേഷനെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിക്കണം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎൽഎയുടെ കത്ത്

നാട് പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ...പരസ്പര സഹായഹസ്തവുമായി നാട് മുഴുവനും നെട്ടോട്ടം ഓടിയപ്പോൾ...ഇതിന്റെ മറവിൽ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോ ? ദുരിതാശ്വാസം എന്ന പേരിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും സംഘവും നാട്ടുകാരുടെ പണം പിരിച്ച സംഭവത്തിൽ പരാതിയുമായി ഒ.രാജഗോപാൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് തുക കൈമാറാത്ത കരുണ ഫൗണ്ടേഷനെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിക്കണം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎൽഎയുടെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം എന്ന പേരിൽ സിനിമാ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുമെന്ന വാഗ്ദാനവുമായി നടത്തിയ 'കരുണ മ്യൂസിക് കൺസേർട്ട്' വിവാദത്തിലായിരിക്കുകയാണ്. ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള പരിപാടിയിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തതാണ് വിവാദങ്ങൾക്ക് കാരണം.

യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ് ആ ആരോപണം മുഖ്യമായി ഉന്നയിച്ചത്. ബിജെപി എംഎ‍ൽഎ ഒ.രാജഗോപാൽ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രാജഗോപാൽ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

'2019 നവംബർ ഒന്നിന് കൊച്ചിയിൽ കരുണ ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് സമാഹരിച്ച ഇനിയും കൈമാറിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ വാർത്തയിൽ നിന്ന് അറിയാൻ സാധിച്ചു. എൻ.ശിവകുമാർ എന്ന വ്യക്തി വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടിയും ഫണ്ടിലേക്ക് തുക ലഭിച്ചിട്ടില്ലെന്നാണ്.' സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രാജഗോപാൽ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു:

നാട് പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ...പരസ്പര സഹായഹസ്തവുമായി നാട് മുഴുവനും നെട്ടോട്ടം ഓടിയപ്പോൾ...ഇതിന്റെ മറവിൽ ഇങ്ങനെയും തട്ടിപ്പ് നടക്കുകയായിരുന്നോ ?

സംഭവം ഇങ്ങനെ

വേൾഡ് മ്യൂസിക് ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'കരുണ' മ്യൂസിക് കൺസേർട്ടിലൂടെ കൊച്ചിയെ ഒരു മ്യൂസിക് വില്ലേജ് ആക്കി മാറ്റുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വേൾഡ് മ്യൂസിക് ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ടാണ് കരുണ ഫെസ്റ്റ് അരങ്ങേറിയത് രാജ്യത്താകമാനമുള്ള നാല്പത്തിയഞ്ചോളം സംഗീത പ്രതിഭകൾ മ്യൂസിക് കൺസേർട്ടിന്റെ ഭാഗമായി. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്നിനായിരുന്നു കൺസേർട്ട്. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനമെന്ന് സംഗീത സംവിധായകൻ ബിജിബാൽ വ്യക്തമാക്കിയിരുന്നു. ബിജിബാലിനെ കൂടാതെ സംവിധായകൻ ആഷിഖ് അബു, ഗായകരായ ഷഹബാസ് അമൻ, സയനോര എന്നിവരും പിന്നണിയിൽ നിറഞ്ഞു. റിമ കല്ലിങ്കലും മുന്നണിയിൽ ഉണ്ടായിരുന്നു.

സിനിമാഗാനങ്ങൾ മാത്രമല്ലാതെ സംഗീതത്തെ സാധാരണക്കാരിലെത്തിക്കുക എന്നുള്ളതും ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്ന് സംഘാടകർ അവകാശപ്പെട്ടിരുന്നു. ശാസ്ത്രീയ സംഗീതം, നാടോടി സംഗീതം, നാടൻപാട്ട്, കഥകളി പദം, സൂഫി, ഖവാലി,തോറ്റംപാട്ട് തുടങ്ങിയ സംഗീതത്തിന്റെ വിവിധ ശാഖകൾ മ്യൂസിക് കൺസേർട്ടിന്റെ ഭാഗമായി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൺസേർട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി. 500, 1500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. ബുക്ക് മൈ ഷോ, ടിക്കറ്റ് കളക്ടർ ഡോട്ട് ഇൻ എന്നിവയിലൂടെ ഓൺലൈൻ ആയി കരുണ മ്യൂസിക് കൺസേർട്ടിന്റെ ടിക്കറ്റുകൾ വിറ്റഴിക്കുകയും ചെയ്തു. സാമ്പത്തികമായി വലിയ ലാഭമായിരുന്നു പരിപാടിയെന്നാണ് സൂചന. എന്നാൽ ഈ ലാഭം സംസ്ഥാന സർക്കാരിന് കൈമാറിയില്ല. ഇതാണ് വിവരാവകാശത്തിലൂടെ പുറത്തു വരുന്ന വിവരം.

യുവമോർച്ച് നേതാവ സന്ദീപ് വാര്യരിന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രളയ ദുരിതാശ്വാത്തിനായി കരുണ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് കൊച്ചിയിൽ മ്യൂസിക് ഷോ അരങ്ങേറിയിരുന്നു. പരിപാടി വൻ വിജയമായിരുന്നിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിട്ടില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനും റിമ കല്ലിങ്കലിന്റേയും കരുണ മ്യൂസിക് കൺസൾട്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് വിവരാവകാശം വഴിയുള്ള ചോദ്യത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികാരികളുടെ മറുപടിയും സന്ദീപ് വാര്യർ എഫ്ബി പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

2019 നവംബർ ഒന്നിനാണ് ആഷിഖ് അബുവും റിമയും ചേർന്ന് സംഗീത പ്രോഗ്രാം നടത്തിയത്. ടിക്കറ്റ് വെച്ചുള്ള പരിപാടി വൻ വിജയമായിരുന്നെന്ന് സംഘാടകരിൽ ഒരാളായ സംഗീത സംവിധായകൻ ബിജിബാൽ അറിയിച്ചിരുന്നു. പരിപാടി സംഘടിപ്പിച്ച കടവന്ത്ര റീജ്യണൽ സ്പോർട്സ് സെന്റർ ചാരിറ്റി പ്രവർത്തനമെന്നത് പരിഗണിച്ച് സൗജന്യമായി അനുവദിക്കുകയായിരുന്നു. തുടർന്ന് ചെലവുകളെല്ലാംം കഴിച്ച് 6,30,000 രൂപ ഇതിൽ നിന്ന് സംഘടിപ്പിക്കാനായതായും ബിജിബാൽ വ്യക്തമാക്കിയിട്ടുണ്ട്. ജി എസ് ടി അടച്ച ശേഷമായിരുന്നു ഈ തുക. ടിക്കറ്റിന് വലിയ തുക ഈടാക്കിയാണ് പ്രളയ ദുരിതാശ്വാസ പരിപാടി ആഷിക്ക് അബുവും സംഘവും സംഘടിപ്പിച്ചത്. 500,2000 എന്നീ നിരക്കിലായിരുന്നു ടിക്കറ്റും വിതരണം ചെയ്തത്.

പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർ ഫീസ് ഇടാക്കാതെ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇത്രയും തുക എന്ത് ചെയ്‌തെന്നാണ് സംഘാടകർ വ്യക്തമാക്കാത്തത്. അതിനിടെ മാർച്ച് 31 മുമ്പ് പണം കൊടുക്കുമെന്ന് സംഘാടകർ വിശദീകരിക്കുന്നുമുണ്ട്. എത്ര തുക കൈമാറുമെന്നതാണ് ഇതിൽ നിർണ്ണായകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP