Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടെലികോം വകുപ്പിന് വൊഡാഫോൺ ഐഡിയ നൽകാനുള്ളത് 50,000 കോടിയിലേറെ; ഭാരതി എയർ ടെൽ 35,500 കോടിയിലേറെയും ടാറ്റ ടെലി സർവീസസ് 14,000 കോടിയും കുടിശിക; കമ്പനികൾക്കെതിരെ കർശന നടപടി വേണ്ടെന്ന് ഉത്തരവിറക്കിയ കേന്ദ്രസർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി; 'ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ...എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്.. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും ജസ്റ്റിസ് അരുൺ മിശ്ര

ടെലികോം വകുപ്പിന് വൊഡാഫോൺ ഐഡിയ നൽകാനുള്ളത് 50,000 കോടിയിലേറെ; ഭാരതി എയർ ടെൽ  35,500 കോടിയിലേറെയും ടാറ്റ ടെലി സർവീസസ് 14,000 കോടിയും കുടിശിക; കമ്പനികൾക്കെതിരെ കർശന നടപടി വേണ്ടെന്ന് ഉത്തരവിറക്കിയ കേന്ദ്രസർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി; 'ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ...എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്.. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും ജസ്റ്റിസ് അരുൺ മിശ്ര

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമത്തിന് ഈ രാജ്യത്ത് ഒരുവിലയുമില്ലേ എന്ന് ചോദിച്ച് ക്ഷിഭിതനായി സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. കേന്ദ്ര സർക്കാറിന് നൽകാനുള്ള കുടിശിക അടയ്ക്കാത്തതിൽ വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള ടെലികോം കമ്പനികൾക്കെതിരെ രൂക്ഷ വിമർശനം നടത്തവേയാണ് ജസ്റ്റിസിന്റെ പരാമർശം. ഇവിടെ എന്താണ് നടക്കുന്നത്. ഇങ്ങനെയെങ്കിൽ കോടതി അടച്ചുപൂട്ടാമല്ലോ എന്നും കോടതി ചോദിച്ചു.

ഈ ടെലികോം കമ്പനികൾക്കും ഡയറക്ടർമാർക്കും കോടതി നോട്ടീസ് അയച്ചു. 1.47 ലക്ഷം കോടിയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു ടെലികമ്യൂണിക്കേഷൻസ് വകുപ്പിന് അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിന് കോടതി അലക്ഷ്യ നടപടി എന്തുകൊണ്ട് സ്വീകരിക്കേണ്ടതില്ല എന്നാണ് വിശദീകരണം നൽകേണ്ടത്. മാർച്ച് 17 നകം തുക അടയ്ക്കണമെന്ന് കോടതി ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. കുടിശിക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും ഇക്കാര്യം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ എന്നും എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നതെന്നും സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചത് ഈ സന്ദർഭത്തിലാണ്.

1.5 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ അടക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി 23 ആണ് പിഴത്തുക ഒടുക്കാനായി കോടതി നിർദ്ദേശിച്ച അവസാന തീയതി. ഇവിടെ നടക്കുന്നത് പണാധിപത്യമല്ലാതെ മറ്റെന്താണെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ടെലികോം കമ്പനികൾക്കെതിരെ കർശന നടപടി എടുക്കേണ്ടെന്ന ഉത്തരവ് ഉടൻ പിൻവലിക്കണം. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസസ്ഥനെ ജയിലിൽ അടയ്‌ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

എജിആർ കേസിൽ റിവ്യൂഹർജി തള്ളിയതാണ്. എന്നിട്ടും ഒരുപൈസപോലും അടച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ ടെലികോം ഓപ്പറേറ്റർമാരാണ് ജനുവരിയിൽ എജിആർ പ്രശ്‌നത്തിൽ കോടതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. എന്നാൽ, നേരത്തെ പുറത്തിറക്കിയ ഉത്തരവ് പുനഃ പരിശോധിക്കാൻ കോടതി വിസ്സമിതിച്ചു. വൊഡാഫോൺ ഐഡിയ ടെലികോം വകുപ്പിന് നൽകാനുള്ളത് 50,000 കോടിയിലേറെ ഭാരതി എയർ ടെല്ലാകട്ട 35,500 കോടിയിലേറെ. തങ്ങളുടെ മൊബൈൽ സേവന ബിസിനസ് എയർടെല്ലിന് വിറ്റ ടാറ്റ ടെലി സർവീസസിന് 14,000 കോടിയുടെ കുടിശികയും. 60 കോടിയുടെ കുടിശിക അടച്ച റിലയൻസ് മാത്രമാണ് തമ്മിൽ ഭേദം. എന്നാൽ ജിയോ 2016 ൽ മാത്രമാണ് പ്രവർത്തനം തുടങ്ങിയതെന്ന് വ്യത്യാസമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP