Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാചിച്ച് കിട്ടിയ പണത്തിൽ എട്ടുലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി ഭിക്ഷക്കാരൻ; ഈ പണം ഉപയോഗിച്ച് ഗോശാല പണിയുമെന്ന് ക്ഷേത്ര ഭാരവാഹികൾ

യാചിച്ച് കിട്ടിയ പണത്തിൽ എട്ടുലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി ഭിക്ഷക്കാരൻ; ഈ പണം ഉപയോഗിച്ച് ഗോശാല പണിയുമെന്ന് ക്ഷേത്ര ഭാരവാഹികൾ

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: എട്ടുലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി ഭിക്ഷക്കാരൻ. ആന്ധ്രയിലെ വിജയവാഡയിലുള്ള സായിബാബ ക്ഷേത്രത്തിനാണ് ക്ഷേത്രങ്ങൾക്ക് മുന്നിൽ യാചിച്ച് കിട്ടിയ പണം എഴുപത്തി മൂന്നുകാരനായ യാഡി റെഡ്ഡി സംഭാവന നൽകിയത്. യാഡി റെഡ്ഡിയുടെ പണം ഉപയോഗിച്ച് ഗോശാല നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. തങ്ങൾ ആരോടും സംഭാവനകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ആളുകൾ സ്വമേധയാ നൽകുന്നതാണെന്നും അവർ വ്യക്തമാക്കി.

''നാല്പത് വർഷം ഞാൻ റിക്ഷ വലിക്കുകയായിരുന്നു. ആദ്യം ഒരുലക്ഷം രൂപയാണ് സായി ബാബ ക്ഷേത്രത്തിന് കൊടുത്തത്. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇതാണ് കൂടുതൽ പണം ക്ഷേത്രത്തിന് നൽകാൻ കാരണം,''റെഡ്ഡി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിലേക്ക് സംഭാവന നൽകിയതിന് പിന്നാലെ തന്റെ വരുമാനത്തിൽ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

പണം നൽകിയതിന് പിന്നാലെ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. വരുമാനത്തിലുണ്ടായ വർദ്ധനവ് കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു. എനിക്ക് കിട്ടുന്ന എല്ലാ സമ്പാദ്യവും നൽകാമെന്ന് ഞാൻ ദൈവത്തിന് ഉറപ്പു നൽകിയിട്ടുണ്ടെന്നും റെഡ്ഡി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP