Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർഭയ കേസ്: ദയാഹർജി നിരസിച്ച രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി വിനയ്ശർമ്മ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി; രാഷ്ട്രപതി തീരുമാനം എടുത്തത് എല്ലാ രേഖകളും പരിശോധിച്ച്; ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല; മതിയായ പരിശോധന രാഷ്ട്രപതി നടത്തിയിട്ടില്ല എന്ന പ്രതിയുടെ വാദവും കോടതി തള്ളി

നിർഭയ കേസ്: ദയാഹർജി നിരസിച്ച രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി വിനയ്ശർമ്മ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി; രാഷ്ട്രപതി തീരുമാനം എടുത്തത് എല്ലാ രേഖകളും പരിശോധിച്ച്; ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല; മതിയായ പരിശോധന രാഷ്ട്രപതി നടത്തിയിട്ടില്ല എന്ന പ്രതിയുടെ വാദവും കോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിർഭയ കേസിലെ നാല് പ്രതികളിൽ ഒരാളായ വിനയ് ശർമ്മ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഹർജി തള്ളി. ഉച്ചക്ക് 2 മണിയോടെയാണ് വിധി പറഞ്ഞത്. രാഷ്ട്രപതി ഹർജി ത്ള്ളിയത് എല്ലാ രേഖകളും പരിശോധിച്ച ശേഷമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 1നാണ് വിനയ് ശർമ്മയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിങ് നൽകിയ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

ഹർജി കോടതി തള്ളിയതോടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്നാണ് സൂചന. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയും സുപ്രീംകോടതി പരിഗണിച്ചിരുന്നു. അതേ സമയം ഇരു കേസുകളിലും സുപ്രീം കോടതി ഇന്നലെ വാദം കേട്ടിരുന്നു.ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബഞ്ചാണ് വാദം കേട്ടത്. കേസിലെ പ്രതിയായ പവൻ കുമാർ ഗുപ്തക്ക് വേണ്ടി മുതിർന്ന അഭിഭാഷക അഞ്ജന പ്രകാശ് വാദിക്കും. അഭിഭാഷകർ പിന്മാറിയ സാഹചര്യത്തിൽ അഞ്ജന പ്രകാശിനെ അഭിഭാഷകായി കോടതി തന്നെയാണ് നിയമിച്ചത്. രണ്ട് ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ മരണവാറണ്ട് ഉടൻ പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം പ്രതികളുടെ വധശിക്ഷ വീണ്ടും നീളാൻ സാധ്യത. പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കാണ് മാറ്റിവെച്ചത്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. പ്രതികൾ സമർപ്പിച്ച ദയാഹർജികളിലും തിരുത്തൽ ഹർജികളിലും അന്തിമ തീരുമാനം കാത്തിരുന്നതിനെ തുടർന്നാണ് മുൻപ് രണ്ട് തവണ പുറപ്പെടുവിച്ച മരണവാറണ്ടുകളും റദ്ദായിപ്പോയത്. സുപ്രീം കോടതിയിൽ തങ്ങളുടെ പുതിയ ഹർജികൾ ഉണ്ടെന്നും വെള്ളിയാഴ്ച കോടതി ഇത് പരിഗണിക്കാൻ ഇരിക്കുകയാണെന്നും പുതിയ മരണവാറണ്ട് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

കേസിലെ പ്രതിയായ പവൻ ഗുപ്തയുടെ അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന് കേസ് ഏറ്റെടുത്ത പുതിയ അഭിഭാഷകൻ കേസ് പഠിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. കേസിലെ മറ്റൊരു പ്രതിയായ വിനയ് ശർമ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. വികാരഭരിതയായാണ് നിർഭയയുടെ അമ്മ കോടതി ഉത്തരവ് കേട്ടത്. തങ്ങൾക്ക് ഇനി എന്നാണ് നീതി ലഭിക്കുക എന്ന് ആശാ ദേവി ചോദിച്ചു. തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്ന് ആരോപിച്ച് ഇവർ ഇന്നലെ പാട്യാല ഹൗസ് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. അതേ സമയം വധശിക്ഷ നടപ്പിലാക്കുന്നത് റദ്ദാക്കണമെന്ന് പ്രതികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു.

രാജ്യ തലസ്ഥാനത്ത് 23 കാരിയായ പെൺകുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ കേസാണിത്. രണ്ട് ആഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.ദ്വാരകയിൽ നിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്ത് നിന്ന പെൺകുട്ടിക്കും സുഹൃത്തിനും ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുട സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയ ശേഷം പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP