Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചട്ട പ്രകാരം ചീഫ് സെക്രട്ടറി ഉപയോഗിക്കേണ്ടത് ടൂറിസം വകുപ്പിന്റെ വാഹനം; ടോം ജോസ് കുതിച്ചു പായുന്നത് ഡിജിപിയുടെ പേരിലുള്ള കെഎൽ 1 സിഎൽ 9663 എന്ന തുടക്ക വില 17 ലക്ഷമുള്ള ജീപ് കോംമ്പസിന്റെ ആഡംബര വാഹനത്തിലും; പൊലീസ് വാഹനം ചീഫ് സെക്രട്ടറി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് അസാധാരണ നടപടി; കേന്ദ്ര ഫണ്ടിലെ തിരിമറി ചർച്ചയാക്കാൻ പുതിയ ആരോപണവും; പൊലീസിലെ അഴിമതിയിൽ സിഎജിയുടെ കണ്ടെത്തലുകൾ ശരിവച്ച് ചീഫ് സെക്രട്ടറിയുടെ കാർ യാത്രയും

ചട്ട പ്രകാരം ചീഫ് സെക്രട്ടറി ഉപയോഗിക്കേണ്ടത് ടൂറിസം വകുപ്പിന്റെ വാഹനം; ടോം ജോസ് കുതിച്ചു പായുന്നത് ഡിജിപിയുടെ പേരിലുള്ള കെഎൽ 1 സിഎൽ 9663 എന്ന തുടക്ക വില 17 ലക്ഷമുള്ള ജീപ് കോംമ്പസിന്റെ ആഡംബര വാഹനത്തിലും; പൊലീസ് വാഹനം ചീഫ് സെക്രട്ടറി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് അസാധാരണ നടപടി; കേന്ദ്ര ഫണ്ടിലെ തിരിമറി ചർച്ചയാക്കാൻ പുതിയ ആരോപണവും; പൊലീസിലെ അഴിമതിയിൽ സിഎജിയുടെ കണ്ടെത്തലുകൾ ശരിവച്ച് ചീഫ് സെക്രട്ടറിയുടെ കാർ യാത്രയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് വകുപ്പിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടിനു പിന്നാലെ കൂടുതൽ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങൾ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോർട്ട്. ടോം ജോസിന് വാഹനം വാങ്ങിയത് പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ശക്തമാകുന്നു. ഇതോടെ സിവിൽ സർവ്വീസുകാരുടെ കൂട്ടു കച്ചവടം പല സ്ഥലത്തും നടക്കുന്നുണ്ടെന്ന് വ്യക്തമാവുകയാണ്. ചീഫ് സെക്രട്ടറിക്കായി പുതിയ വാഹനം വാങ്ങിച്ചാൽ ഇത് വിവാദങ്ങൾ ഇട നൽകും. അതുകൊണ്ട് പൊലീസിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്രത്യേക ഫണ്ടുപയോഗിച്ച് ചീഫ് സെക്രട്ടറിക്ക് വേണ്ടി വാഹനം വാങ്ങിച്ചുവെന്ന സൂചനയാണ് പുറത്തുവരുന്നത്.

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എൽ 1 സിഎൽ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. അടുത്തിടെയാണ് ജീപ് കോംമ്പസ് എന്ന ഈ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാൻ തുടങ്ങിയത്. 2019-ലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്. ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പൊലീസ് മേധാവിയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെയാണ് ചീഫ് സെക്രട്ടറിക്ക് വേണ്ടി പൊലീസ് വാഹനം വാങ്ങി കൊടുത്തതെന്ന വാദമാണ് ഈ വാർത്ത ശരിവയ്ക്കുന്നത്.

പൊലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നത് അസാധാരണ നടപടിയാണ്. പൊലീസിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറി എന്ന ആരോപണവും ഗുരുതരമാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് വേണ്ടി നൽകുന്ന വാഹനമാണ് ഇങ്ങനെ കൊടുത്തതെന്നാണ് സൂചന. ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അടക്കം ഉപയോഗിക്കാൻ സാധിക്കുക. ഡിജിപി ലോക്നാഥ് ബെഹ്റ ക്രമക്കേടുകൾ നടത്തിയെന്ന സിഎജിയുടെ കണ്ടെത്തലിൽ ഉറച്ച് അക്കൗണ്ട്സ് ജനറൽ സുനിൽ രാജ് രംഗത്ത് വന്നിരുന്നു. ബെഹ്റ നടത്തിയ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞാണ് സുനിൽ പത്രസമ്മേളനം നടത്തിയത്.

പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാർക്ക് വില്ല നിർമ്മിക്കാൻ ഡിജിപി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്. അഞ്ച് പൊലീസ് സ്റ്റേഷനുകൾ വാഹനങ്ങൾ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഡംബര കാറുകൾ വാങ്ങി. 481 പൊലീസ് സ്റ്റേഷനുകളിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ ഒരു ലൈറ്റ് വെയ്റ്റ് വാഹനം പോലുമില്ല. 193 പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വാഹനങ്ങൾ ആവശ്യമുള്ള സ്ഥലങ്ങളിൽ ഒരു വാഹനം മാത്രമേയുള്ളൂ. ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് ആഡംബര കാറുകൾ വാങ്ങിയിരിക്കുന്നത്.

കാറുകൾ വാങ്ങുവാൻ യാതൊരു നിവൃത്തിയുമില്ലയെന്ന് എംഒപിഎഫ് ഗൈഡ് ലൈൻസിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ ആ സ്‌കീം ഗൈഡ് ലൈൻസിൽ പറയുന്നതിൽ വിപരീതമായി കാറുകൾ വാങ്ങുകയും ഏകദേശം 15 ലക്ഷത്തിന്റെ 250 ലൈറ്റ് മോട്ടോർ വാഹനങ്ങൾ വാങ്ങി. ഇതിൽ 15 ശതമാനത്തോളം ലക്ഷ്വറി കാറുകളാണെന്നും കണ്ടെത്തി. വാങ്ങുക മാത്രമല്ല, നോൺ ഓപ്പറേഷൻ ആയിട്ടുള്ള ഡിവിഷനുകളിലേക്കും വകുപ്പുകളിലേക്കും കൊടുത്തുവെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങിയ കാറാണ് ചീഫ് സെക്രട്ടറിക്ക് കൈമാറിയതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.

വിഐപി, വിവിഐപി സെക്യൂരിറ്റി എന്ന നിലയിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിനെ കുറിച്ചും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇവയെല്ലാം പൊലീസ് സേനയുടെ നവീകരണത്തിന് വേണ്ടി വാഹനങ്ങൾ വാങ്ങുമ്പോൾ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഔട്ട്‌പോസ്റ്റുകളിലും വേണ്ടിയുള്ള ഉപയോഗത്തിന് വേണ്ടി മാത്രമേ വാങ്ങാവൂ. ജീപ്പ്, ട്രക്ക്, വാൻ എന്നിവ വാങ്ങുവാൻ വേണ്ടി മാത്രമാണ് ഇവ വകയിരുത്തേണ്ടതെന്ന് വിശദമായും കർശനമായും നിർദ്ദേശങ്ങളുണ്ട്. എന്നിട്ടു പോലും ഫോർച്യുണർ പോലുള്ള ലക്ഷ്വറി കാറുകൾ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും സിഎജി റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന് പുതിയ മാനം നൽകുന്നതാണ് ചീഫ് സെക്രട്ടറിയുടെ കാറും.

പൊലീസ് ക്വാർട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ വകമാറ്റി ചെലവഴിച്ചതും സിഎജി ശ്രദ്ധയിൽപ്പെടുത്തുന്നു. പൊലീസ് സേനയുടെ സബ് ഇൻസ്‌പെക്ടർമാർക്കും എഎസ്‌ഐമാർക്കും ക്വാർട്ടേഴ്‌സ് ഉണ്ടാക്കുന്നതിന് പകരമായി സംസ്ഥാന പൊലീസ് ഡിജിപിക്കും എഡിജിപിമാർക്കും വേണ്ടി മൂന്ന് വില്ലകളാണ് അനുവാദമില്ലാതെ പണിയുന്നത്. കൂടാതെ, പൊലീസും കെൽട്രോണും പാനസോണിക്കും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും സിഎജി ആരോപിച്ചു. ഒരു കമ്പനിയുടെ സാധനം മാത്രം വാങ്ങാൻ കെൽട്രേൺ നിർദ്ദേശിച്ചിരുന്നതായി സിഎജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബ്രാൻഡിന്റെ പേര് മുൻകൂട്ടി തന്നെ തീരുമാനിച്ചിട്ട് കെൽട്രോണുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത ബ്രാൻഡിലുള്ള ഉപകരണങ്ങൾ തിരഞ്ഞെടുത്ത് വാങ്ങിക്കുവാനുള്ള പരിശ്രമങ്ങൾ നടത്തുകയും വാങ്ങുകയും ചെയ്തതായി കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP