Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബൈക്കിലെത്തി സിനിമാ സ്‌റ്റൈലിൽ ചാടിയിറങ്ങി യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചത് ക്രൂരമായി; ഇടവനിക്കര ജയനെ ക്രിക്കറ്റ് ബാറ്റുപയോഗിച്ചും മൃഗിയമായി തല്ലുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടി മുല്ലപ്പള്ളി രാമചന്ദ്രനും; ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത് സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ

ബൈക്കിലെത്തി സിനിമാ സ്‌റ്റൈലിൽ ചാടിയിറങ്ങി യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചത് ക്രൂരമായി; ഇടവനിക്കര ജയനെ ക്രിക്കറ്റ് ബാറ്റുപയോഗിച്ചും മൃഗിയമായി തല്ലുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടി മുല്ലപ്പള്ളി രാമചന്ദ്രനും; ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത് സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഡിസിസി ജനറൽ സെക്രട്ടറി സുരേഷിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ദൃശ്യങ്ങൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ടതോടെ വിഷയത്തിൽ ഇടപെടുകയും സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകുകയുമായിരുന്നു. പാറശ്ശാല പെരുങ്കടവിള മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇടവനിക്കരെ ജയനെ മർദ്ദിച്ച സംഭവത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനെ പാർട്ടിയിൽ നിന്നും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാനെ ചുമതലപ്പെടുത്തി.

മാരായമുട്ടത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനെയാണ് ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് പരസ്യമായി മർദ്ദിച്ച് അവശനാക്കിയത്. ഗുരുതരമായി പരിക്കേറ്റ ജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജയനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടന്നത്. മൂന്നാം തീയതി പതിനൊന്നു മണിയോടെ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ സുരേഷും സുഹൃത്ത് രാജീവും ചേർന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നു.

ഖദർധാരിയായ ജയൻ ആരെയോ കാത്ത് ബാങ്കിന് മുന്നിൽ നിൽക്കുന്ന സമയത്താണ് ഒരു ബൈക്കിന് പിന്നിൽ ഇരുന്ന് സുരേഷ് എത്തുന്നത്. ബൈക്കിൽ നിന്നും ചാടിയിറങ്ങിയ സുരേഷ് ഉടൻതന്നെ ജയനെ ആക്രമിക്കുകയായിരുന്നു. സുരേഷിന് ഒപ്പം വന്ന സുഹൃത്ത് രാജീവ് ക്രിക്കറ്റ് ബാറ്റുപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. അടിയേറ്റ് താഴെ വീണ ജയനെ നിലത്തിട്ട് ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കലിയടങ്ങുന്നത് വരെ തല്ലിയ ശേഷം ബാങ്കിനുള്ളിലേക്ക് പോയ സുരേഷ് തിരിച്ചിറങ്ങി വരുന്ന സമയത്തും അനങ്ങാനാകാതെ ജയൻ തറയിൽ കിടക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പരിക്കേറ്റ ജയനെ ആദ്യം നെയ്യാറ്റിൻക്കര ആശുപത്രിയിലും, പിന്നീട് വിദഗ്ദ ചികിൽസക്കായി മെഡിക്കൽ കോളേജിലേക്കും മാറ്റി. ആക്രമണം ഡിസിസി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായ ഉദയകുമാർ ആരോപിച്ചു. ബാങ്ക് ഭരണസമിതിയിൽ തട്ടിപ്പ് നടത്തിയതിന് കേസിൽ പ്രതിയായ കോൺഗ്രസ് ജില്ലാ നേതാവ് മാരായമുട്ടം അനിലിന്റെ സഹോദരനാണ് ആക്രമണം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ്. ബാങ്കിൽ നിന്ന് 33 കോടി രൂപ വെട്ടിപ്പ് നടത്തിയതിനെ തുടർന്ന് ബാങ്ക് ഭരണസമിതിയെ സഹകരണവകുപ്പ് പിരിച്ച് നേരത്തെ പിരിച്ച് വിട്ടിരുന്നു. സംഭവത്തെ തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ് അടക്കം 4 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP