Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെടിയുണ്ടകൾ കാണാതായ കേസിലെ മൂന്നാം പ്രതി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ; കുറ്റം തെളിയുന്നത് വരെ സനിൽകുമാർ തന്റെ സ്റ്റാഫിൽ തുടരുമെന്ന് മന്ത്രി; ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിലപാട്

വെടിയുണ്ടകൾ കാണാതായ കേസിലെ മൂന്നാം പ്രതി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ; കുറ്റം തെളിയുന്നത് വരെ സനിൽകുമാർ തന്റെ സ്റ്റാഫിൽ തുടരുമെന്ന് മന്ത്രി; ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മൂന്നാം പ്രതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ. എന്നാൽ, തന്റെ ഗൺമാനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. മന്ത്രിയുടെ ഗൺമാൻ സനിൽകുമാർ പ്രതിയായ സംഭവത്തെ നിസാരവത്ക്കരിച്ചാണ് മന്ത്രി മാധ്യമങ്ങലോട് പ്രതികരിച്ചത്. തന്റെ സ്റ്റാഫിൽ നിന്നും സനിൽകുമാറിനെ മാറ്റേണ്ട ആവശ്യമില്ലെന്ന നിലപാടാണ് കടകംപള്ളിയുടേത്. ഇതെല്ലാം വെറും ആരോപണങ്ങളാണ് എന്നും അന്വേഷണം നടക്കട്ടെ എന്നുമാണ് മന്ത്രിയുടെ നിലപാട്.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെന്ന ആരോപണങ്ങളിൽ കാര്യമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 'അയാൾ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ല. പ്രതിചേർത്തിട്ടേയുള്ളൂ. ആരോപണങ്ങൾ വരുന്നതിൽ കാര്യമില്ല. അതിൽ കഴമ്പില്ല. 2013 ൽ നടന്നുവെന്ന് പറയുന്ന കാര്യമല്ലേ? അന്വേഷണം നടക്കട്ടെ. കുറ്റവാളിയെന്ന് പറയുന്നത് വരെ അയാളെന്റെ സ്റ്റാഫിലുണ്ടാകും'- കടകംപള്ളി കൂട്ടിച്ചേർത്തു.

സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടമായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനും പ്രതിയാണ്. 11 പൊലീസുകാരെ പ്രതി ചേർത്ത് പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഗൺമാൻ സനിൽകുമാർ മൂന്നാം പ്രതിയാണ്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാണ്ടന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2019 ഏപ്രിൽ 3 നാണ് പേരൂർക്കട പൊലീസ് കേസെടുക്കുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയിലുണ്ടായിരുന്നു. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള 11 പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്‌ഐആർ വ്യക്തമാക്കുന്നത്. അതീവ സുരക്ഷയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തി.

2013 മുതൽ 2015 സനിൽകുമാർ തിരുവനന്തപുരം എസ്എപി ക്യംപിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. വെടിയുണ്ടകളുടെ കണക്കുകൾ സൂക്ഷിക്കുന്ന സ്റ്റോറിന്റെയും റജസ്റ്ററിന്റെയും ചുമതലയുള്ള ഉദ്യോഗസ്ഥരിൽ ഒരാൾകൂടിയായിരുന്നു സനിൽകുമാർ. സനിൽകുമാർ അടങ്ങുന്ന 11 ഉദ്യോഗസ്ഥർ കൃത്യമായ രേഖകളില്ലാതെ വെടിയുണ്ടകൾ വിവിധ ആവശ്യങ്ങൾക്കായി പുറത്തേക്ക് കൈമാറ്റം ചെയ്തുവെന്നാണ് കേസ്. വെടിയുണ്ടകൾ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെയോ തിരികെ കൊണ്ടുവരുന്നതിന്റെയോ രേഖകൾ എവിടെയും സൂക്ഷിച്ചില്ല. ഇതിൽ ഉന്നത ഉദ്യോഗസ്ഥർ ചില സംശയങ്ങൾ പ്രകടിപ്പിച്ചപ്പോൾ വെടിയുണ്ടകളുടെ എണ്ണം കൃത്യമാണ് എന്ന് കാണിക്കാൻ വ്യജ രേഖയുണ്ടാക്കി തട്ടിപ്പ് മറച്ചുവയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP