Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുൽവാമയിലെ ധീരസൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് നരേന്ദ്ര മോദി; മാതൃരാജ്യത്തിനായി ജീവൻ വെടിഞ്ഞവരോട് രാജ്യം കടപ്പെട്ടിരിക്കുമെന്ന് അമിത് ഷാ; ഭീകരതക്കെതിരായ പോരാട്ടം തുടരാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന് രാജ്‌നാഥ് സിംങ്; പുൽവാമയിൽ ആർക്കാണധികം നേട്ടമുണ്ടായതെന്ന ചോദ്യവുമായി രാഹുൽ ഗാന്ധിയും

പുൽവാമയിലെ ധീരസൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് നരേന്ദ്ര മോദി; മാതൃരാജ്യത്തിനായി ജീവൻ വെടിഞ്ഞവരോട് രാജ്യം കടപ്പെട്ടിരിക്കുമെന്ന് അമിത് ഷാ; ഭീകരതക്കെതിരായ പോരാട്ടം തുടരാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന് രാജ്‌നാഥ് സിംങ്; പുൽവാമയിൽ ആർക്കാണധികം നേട്ടമുണ്ടായതെന്ന ചോദ്യവുമായി രാഹുൽ ഗാന്ധിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയിൽ രാജ്യം. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും സൈനികരുടെ രക്തസാക്ഷിത്വത്തെ സ്മരിച്ചപ്പോൾ പുൽവാമ ആക്രമണത്തിൽ ആർക്കാണ് കൂടുതൽ പ്രയോജനം ലഭിച്ചതെന്ന ചോദ്യം ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.

പുൽവാമയിലെ സൈനികരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ''കഴിഞ്ഞ വർഷം നടന്ന ഭീകരമായ പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച അസാധാരണ വ്യക്തികളായിരുന്നു അവർ. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല,''നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മാതൃരാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര ജവാന്മാരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സൈനകർക്ക് ആദരമർപ്പിച്ചു. '2019 ൽ ഈ ദിവസം പുൽവാമയിൽ (ജമ്മു കശ്മീർ) നടന്ന ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സിആർപിഎഫ് ഉദ്യോഗസ്ഥരെ ഓർമ്മിക്കുന്നു. അവരുടെ ത്യാഗം ഇന്ത്യ ഒരിക്കലും മറക്കില്ല. മുഴുവൻ രാജ്യവും ഭീകരതയ്ക്കെതിരെ ഐക്യത്തോടെ നിൽക്കുന്നു, ഈ ഭീഷണിക്കെതിരായ പോരാട്ടം തുടരാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്,'' രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം, ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ചോദ്യങ്ങൾ. പുൽവാമ ഭീകരാക്രമണത്തിൽ ആർക്കാണ് കൂടുതൽ പ്രയോജനം ലഭിച്ചത്..? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി..? ആക്രമണത്തിന് അനുവദിച്ച്ക്കൊണ്ട് സുരക്ഷാ വീഴ്ച വരുത്തിയ ബിജെപി സർക്കാരിൽ ആരാണ് അതിന് ഉത്തരവാദി..? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉയർത്തിയത്.

2019 ഫെബ്രുവരി 14ന് സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ 49 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം സൈനീകർ 78 ബസുകളിലായി പോവുകയായിരുന്നു. ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് വച്ചാണ് അപകടം ഉണ്ടായത്.

സ്‌ഫോടക വസ്തുക്കളുമായി സ്‌കോർപിയോ കാർ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സ്‌ഫോടനത്തിൽ 49 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാരടക്കമുള്ളവറായിരുന്നു. ജയ്‌ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദായിരുന്നു ചാവേർ. 2019 ലോക്‌സഭാ തിരഞ്ഞടുപ്പിനു തൊട്ട് മുമ്പ് നടന്ന ആക്രമണം രാഷ്ട്രീയമായി ബിജെപി ഉയർത്തി കാട്ടി. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജയ്‌ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ സമ്മർദ്ദങ്ങൾക്കിടയിൽ ജയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിനെ 2019 മെയ്‌ 1ന് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

പുൽവാമയിൽ നേരത്തെ ചുമതലയുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിങ് ഭീകരരോടൊപ്പം യാത്ര ചെയ്യവെ ജനുവരി 12 നാണ് പിടിയിലായത്. പുൽവാമ ആക്രമണത്തിൽ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP