Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നത് വ്യാപര സംഘടനയുടെ മറവിൽ; കശ്മീരിലെ ട്രേഡ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ അഹമ്മദ് വാനിയെ എൻഐഎ അറസ്റ്റ് ചെയ്തു

ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നത് വ്യാപര സംഘടനയുടെ മറവിൽ; കശ്മീരിലെ ട്രേഡ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ അഹമ്മദ് വാനിയെ എൻഐഎ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കശ്മീരിലെ ട്രേഡ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ അഹമ്മദ് വാനിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഭീകരൻ നവീദ് മുസ്താഖുമായി തൻവീർ അഹമ്മദ് വാനിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അറസ്റ്റ്. ഡൽഹിയിൽ അറസ്റ്റിലായ ഇയാളെ ജമ്മുകശ്മീരിലെത്തിച്ചു. ക്രോസ് ലൈൻ ഓഫ് കൺട്രോൾ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ വാനി നേരത്തേ തന്നെ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഇയാളുടെ പുൽവാമയിലെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

രാജ്യത്തെ ഭീകരപ്രവർത്തനത്തിന് പാക്കിസ്ഥാനിൽ നിന്ന് പണമെത്തുന്നതിന്റെ ഇടനിലക്കാരനായി വാനി പ്രവർത്തിച്ചതായും അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ ആറാമത്തെ അറസ്റ്റാണ് വാനിയുടേത്. കഴിഞ്ഞ മാസം 11 നാണ് ഭീകരർക്കൊപ്പം കുൽഗാമിൽ നിന്ന് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെയും മൂന്ന് ഹിസ്ബുൽ ഭീകരരേയും പിടികൂടിയത്.

ദേവീന്ദർ സിങ് നിലവിൽ എൻഐഎ കസ്റ്റഡിയിലാണ്. എൻഐഎ സംഘം ദേവീന്ദർ സിംഗിന്റെ ശ്രീനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭീകരവാദികളെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും എകെ 47 തോക്കും, പിസ്റ്റലുളും, ഗ്രനേഡുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP