Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എയർ ഇന്ത്യ എക്സ്‌പ്രസ് പ്രവർത്തന വരുമാനത്തിൽ നേടിയത് വൻ വർധനവ്; ആറ് മാസത്തെ വരുമാനം 3,124.34 കോടി രൂപ

എയർ ഇന്ത്യ എക്സ്‌പ്രസ് പ്രവർത്തന വരുമാനത്തിൽ നേടിയത് വൻ വർധനവ്; ആറ് മാസത്തെ വരുമാനം 3,124.34 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രവർത്തന വരുമാനത്തിൽ വൻ വർധനയുമായി എയർ ഇന്ത്യ എക്സ്‌പ്രസ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ പ്രവർത്തനത്തിൽ 40 ശതമാനം വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. 3,124.34 കോടിയാണ് ആറ് മാസത്തെ വരുമാനം. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ അറ്റാദായം 679.8 കോടി രൂപയായി. മുൻ വർഷം സമാനകാലയളവിൽ ഇത് 177.3 കോടി രൂപയായിരുന്നു.

കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി പ്രവർത്തന വരുമാനം ഈ വർഷം 5,000 കോടി രൂപയ്ക്ക് മുകളിലെത്തുമെന്നും എയർ ഇന്ത്യ എക്‌സപ്രസ് സിഇഒ കെ ശ്യാംസുന്ദർ പറഞ്ഞു. 2019 ഡിസംബർ അവസാനം പ്രവർത്തന വരുമാനം വർധിച്ച് 4,235 കോടി രൂപയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP