Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷരഹിത പച്ചക്കറിക്കായി ഒരു ഫേസ്‌ബുക്ക് കൂട്ടായ്മ; വിത്തുകളും, തൈകളും, കിഴങ്ങുകളും കൈമാറി വിഷരഹിത പച്ചക്കറിക്കായി കൈകോർത്ത കോട്ടയത്ത് സംസ്ഥാന മീറ്റ്

വിഷരഹിത പച്ചക്കറിക്കായി ഒരു ഫേസ്‌ബുക്ക് കൂട്ടായ്മ; വിത്തുകളും, തൈകളും, കിഴങ്ങുകളും കൈമാറി വിഷരഹിത പച്ചക്കറിക്കായി കൈകോർത്ത കോട്ടയത്ത് സംസ്ഥാന മീറ്റ്

സ്വന്തം ലേഖകൻ

വിഷരഹിത പച്ചക്കറിക്കായി ഒത്തുചേർന്ന് കൃഷിത്തോട്ടം ഫേസ്‌ബുക്ക് കൂട്ടായ്മയുടെ സംസ്ഥാന മീറ്റ് കോട്ടയത്തിന് ആവേശമായി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത മീറ്റിൽ വിത്തുകളും, തൈകളും, കിഴങ്ങുകളും കൈമാറി വിഷരഹിത പച്ചക്കറിക്കായി അവർ കൈകോർത്തു. കേരളത്തിലെ അന്യം നിന്ന് പോകുന്ന വിവിധ ഇനം കിഴങ്ങുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.ഫേസ്‌ബുക്കിലെ 'കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ്' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മീറ്റ് സംഘടിപ്പിച്ചത്.

പങ്കെടുത്ത എല്ലാവര്ക്കും നടൻ പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ, നാടൻ കിഴങ്ങുകളുടെ നടീൽ വസ്തു, പ്ലാവ്, വാഴ തൈ മുതലായവ സൗജന്യമായി വിതരണം ചെയ്തു.വിവിധ ഇനം തൈകൾ, ഗ്രോബാഗുകൾ, വളങ്ങൾ എന്നിവ വിൽപനയ്ക്കായി ഉണ്ടായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ജൈവ കൃഷി സ്‌നേഹികൾ പങ്കെടുത്ത മീറ്റ് ബീന ജോർജ് (ഡെപ്യൂട്ടി ഡയറക്ടർ, കോട്ടയം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ആഫീസ്) ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് സ്ഥാപകൻ. ലിജോ ജോസഫ് അധ്യക്ഷനായിരുന്നു.

ജാൻസി കെ കോശി (അസിസ്റ്റന്റ് ഡയറക്ടർ, കോട്ടയം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ആഫീസ്) ആശംസ അർപ്പിച്ചു. ഗ്രൂപ്പിലെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 15 കർഷകരെ ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ റിജോഷ് മാറോക്കി ജോസ് സ്വാഗതവും,മഹാദേവൻ K K നന്ദിയും പറഞ്ഞു. കോര തോമസ് (റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ) ജൈവ കൃഷി ക്ലാസ് എടുത്തു. ജോൺസൺ ചെറിയാൻ, മോളികുട്ടി P T, പ്രമോദ് നെടുംകുന്നം, ജയ് ടി. എബ്രഹാം തുടങ്ങിയവർ മീറ്റിന് നേതൃത്വം നൽകി. വിവിധ സ്ഥാപനങ്ങൾ/ അംഗങ്ങൾ സ്‌പോൺസർ ചെയ്ത നൂറിൽപരം സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വിതരണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP