Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസിനെ ചെറുക്കാൻ മിലിട്ടറി നിയമവുമായി കിം ജോങ് ഉൻ; ചൈനയിൽ നിന്നും തിരികെ എത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വെടിവെച്ചു കൊന്നു

കൊറോണ വൈറസിനെ ചെറുക്കാൻ മിലിട്ടറി നിയമവുമായി കിം ജോങ് ഉൻ; ചൈനയിൽ നിന്നും തിരികെ എത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വെടിവെച്ചു കൊന്നു

സ്വന്തം ലേഖകൻ

കൊറോണ വൈറസിനെ ചെറുക്കാൻ നോർത്തുകൊറിയയിൽ മിലിട്ടറി നിയമം പ്രയോഗിച്ച് കിം ജോങ് ഉൻ. കൊറോണ പരക്കുമെന്ന ഭീതിയിൽ ചൈനയിൽ നിന്നും തിരികെ എത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വെടിവെച്ചു കൊന്നു. ക്വാറന്റൈൻ മറികടന്ന് പൊതു ഇടം സന്ദർശിച്ചതിനാണ് വ്യാപാര ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വെടിവെച്ച് കൊന്നതെന്നും നോർത്തുകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിൽ നിന്നും തിരികെ എത്തിയ ശേഷം ഇയാൾ ഐസൊലേറ്റഡായി കഴിയുകയായിരുന്നു. എന്നാൽ ഇയാളെ കിം ജോങ് ഉൻ വെടിവെച്ച് കൊല്ലുകയായിരുന്നു. അതേസമയം നോർത്തുകൊറിയയിൽ ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ചൈനയുടെ അതിർത്തി രാജ്യമായ നോർത്തുകൊറിയ കൊറോണ വൈറസ് ബാധയെ തടയാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ചൈന സന്ദർശിതച്ചതിനാൽ ഐസൊലേറ്റഡ് ആയി കഴിയുക ആയിരുന്നു. എന്നാൽ സർക്കാരിന്റെ ഉത്തരവ് വരുന്നതിന് മുമ്പേ തന്നെ ഇയാൾ ഏകാന്ത വാസം അവസാനിപ്പിച്ചു. ഇതോടെയാണ് വെടിവെച്ച് കൊന്നത്. ചൈന സന്ദർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ ഒരു ഫാമിലേക്ക് നാടുകടത്തപ്പെട്ടിരിക്കുകയാണ്. നാഷണൽ സെക്യൂരിറ്റി ഏജൻസി അംഗമാണ് നാടുകടത്തപ്പെട്ടയാൾ. 30 ദിവസമാണ് ചൈന സന്ദർശിച്ചവർക്കുള്ള ക്വാറന്റൈൻ. 14 ദിവസമാണ് സാധാരണ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കാറുള്ളത്. ചൈനയിലേക്കുള്ള അതിർത്തി അടച്ചിട്ടിരിക്കുകയാണ് നോർത്തുകൊറിയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP